Get Updates
Get notified of breaking news, exclusive insights, and must-see stories!

സർവ്വകക്ഷി യോഗത്തിൽ പങ്കെടുക്കില്ല; സമാധാന ശ്രമങ്ങൾക്ക് പിന്തുണയെന്ന് എംബി രാജേഷ്

പാലക്കാട്; രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ വിളിച്ചു ചേര്‍ത്ത സർവ്വകക്ഷി യോഗത്തിൽ പങ്കെടുക്കില്ലെന്ന് സ്പീക്കർ എം ബി രാജേഷ്. സ്പീക്കർ ഇത്തരം യോഗങ്ങളിൽ പങ്കെടുക്കുന്നത് പുതിയ കീഴ് വഴക്കം സൃഷ്ടിക്കപ്പെടാൻ ഇടയാക്കുമെന്നും ഭരണഘടനാ പദവിയുടെ ഔചിത്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉയർന്നു വരുമെന്നും അഭിപ്രായം ഉയർന്ന സാഹചര്യത്തിലാണ് തിരുമാനമെന്നും അദ്ദേഹം പറഞ്ഞു.

 thrithala-mbrajesh-cpim03-162575

സർവ്വകക്ഷി യോഗത്തിൽ പങ്കെടുക്കും എന്നായിരുന്നു സ്പീക്കർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. നാട്ടില്‍ ഒരു പ്രശ്‌നമുണ്ടാകുമ്പോള്‍ സ്പീക്കര്‍ എന്ന് പ്രോട്ടോകോള്‍ നോക്കേണ്ടതില്ല. ജനപ്രതിനിധി എന്ന നിലയ്ക്ക് യോഗത്തില്‍ പങ്കെടുക്കുമെന്നുമായിരുന്നു എംബി രാജേഷ് കഴിഞ്ഞ ജിവസം വ്യക്തമാക്കിയത്.

എംബി രാജേഷിൻറെ പുതിയ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം-'യോഗത്തിൽ പങ്കെടുക്കുന്നില്ല; സമാധാന ശ്രമങ്ങൾക്ക് പിന്തുണ
പാലക്കാട്ട് ഇന്ന് നടക്കുന്ന സമാധാന യോഗത്തിൽ സ്പീക്കർ പങ്കെടുക്കുമോ എന്ന് ഇന്നലെ മുതൽ പലരും അന്വേഷിച്ചിരുന്നു. സ്പീക്കർമാർ സാധാരണ ഇത്തരം യോഗങ്ങളിൽ പങ്കെടുക്കുന്ന കീഴ് വഴക്കമില്ല. എങ്കിലും സമാധാന യോഗമായതിനാലും നഗരത്തിൽ താമസിക്കുന്ന ജനപ്രതിനിധി എന്ന നിലയിലും പങ്കെടുക്കുന്നത് ഉചിതമാകുമെന്ന് കരുതിയതിനാൽ യോഗത്തിനെത്തുമെന്ന് അറിയിച്ചിരുന്നു.

എന്നാൽ അതൊരു പുതിയ കീഴ് വഴക്കം സൃഷ്ടിക്കപ്പെടാൻ ഇടയാക്കുമെന്നും ഭരണഘടനാ പദവിയുടെ ഔചിത്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉയർന്നു വരുമെന്നുമുള്ള അഭിപ്രായങ്ങൾ കണക്കിലെടുത്ത് ഇന്നത്തെ യോഗത്തിൽ പങ്കെടുക്കുന്നതല്ല. യോഗ തീരുമാനങ്ങൾക്കും സമാധാന ശ്രമങ്ങൾക്കും എല്ലാ പിന്തുണയും അറിയിക്കുന്നു' പോസ്റ്റിൽ പറഞ്ഞു.

Recommended Video

cmsvideo
    18 വയസിന് മുകളിലുള്ളവർക്ക് ഏപ്രിൽ 10 മുതൽ ബൂസ്റ്റർ വാക്‌സിൻ | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+