പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇല്ലാത്ത സഹോദരിക്ക് വേണ്ടി വിവാഹലോചന,യുവാവിനെ പറ്റിച്ച് തട്ടിയത് 4 ലക്ഷവും മൊബൈലും,യുവതി പിടിയിൽ

Google Oneindia Malayalam News

പാലക്കാട്:പുനഃർവിവാഹ പരസ്യം നൽകിയ യുവാവിനെ പറ്റിച്ച് പണം തട്ടിയ സംഭവത്തിൽ യുവതി പിടിയിൽ. ആലപ്പുഴ കൃഷ്ണപുരം കാപ്പിൽ ഈസ്റ്റ്‌ പുത്തൻതുറ വീട്ടിൽ വിജയന്റെ മകൾ വി ആര്യ (36) ആണ് അറസ്റ്റിലായത്. കോയിപ്രം കടപ്പ സ്വദേശിയായ യുവാവാണ് ആര്യയ്ക്കെതിരെ പരാതി നൽകിയത്. സംഭവം ഇങ്ങനെ

 പുനർവിവാഹത്തിന് പത്രത്തിൽ പരസ്യം


2020 മേയിൽ കോയിപ്രം കടപ്ര സ്വദേശിയായ അജിത് പുനർവിവാഹത്തിന് പത്രത്തിൽ പരസ്യം നൽകിയിരുന്നു. ഇത് കണ്ടാണ് ആര്യ അജിത്തിനെ ഫോണിലൂടെ ബന്ധപ്പെട്ടത്. തനിക്ക് ഒരു സഹോദരിയുണ്ടെന്നും അജിത്തിനെ വിവാഹം കഴിക്കാൻ താത്പര്യം ഉണ്ടെന്നും അറിയിക്കുകയായിരുന്നു. തുടർന്ന് പല തവണയായി അമ്മയുടെ ചികിത്സയ്ക്ക് വേണ്ടി പണം ആവശ്യമാണെന്ന് വിശ്വസിപിച്ച് യുവാവിൽ നിന്നും തുടക തട്ടിയെടുത്തു.

'ദിലീപ് ഭാഗം പരീക്ഷിച്ച തന്ത്രം,വലിയ നീക്കം നടക്കുന്നുവെന്ന് വരുത്തി'; അഡ്വ പ്രിയദർശൻ തമ്പി'ദിലീപ് ഭാഗം പരീക്ഷിച്ച തന്ത്രം,വലിയ നീക്കം നടക്കുന്നുവെന്ന് വരുത്തി'; അഡ്വ പ്രിയദർശൻ തമ്പി

പലതവണയായി നാല് ലക്ഷത്തോളം രൂപ


ഡിസംബർ വരെ പലതവണയായി 4,15,500 രൂപ ബാങ്ക് ഇടപാടിലൂടെ ആര്യ കൈക്കലാക്കിയത്. കറ്റാനം സൗത്ത് ഇന്ത്യൻ ബാങ്ക് അക്കൗണ്ടിലേക്കായിരുന്നു അജിത് പണം അയച്ചത്. ഇയാളിൽ നിന്നും രണ്ടു പുതിയ മൊബൈൽ ഫോണുകളും ആര്യ കൈക്കലാക്കിയിരുന്നു. എന്നാൽ ആര്യ തന്നെ ചതിക്കുകയാണെന്ന് മനസിലാക്കിയ അജിത് പത്തനംതിട്ട പോലീസിൽ പരാതി നൽകി.

പണമിടപാട് സംബന്ധിച്ചും


യുവാവിന്റെ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ് മൊബൈൽ ഫോണുകളുടെ വിളികൾ അടക്കം പരിശോധിച്ച ശേഷമാണ് ആര്യയെ അറസ്റ്റ് ചെയ്തത്. പരിശോധനയിൽ പണമിടപാട് സംബന്ധിച്ച രേഖകൾ അടക്കം പോലീസ് കണ്ടെത്തി. ആര്യ കൈക്കലാക്കിയ ഫോൺ വാങ്ങിയ മൊബൈൽ കടയിലും ഇത് വിൽക്കാൻ നൽകിയ ബേക്കറി ഉടമയേയും പോലീസ് ചോദ്യം ചെയ്തിരുന്നു.

അതെല്ലാം ഫേക്കാണ് എന്നായിരിക്കും ദിലീപും കൂട്ടരും പറയും: ഇവിടെ ഒന്നും നടന്നിട്ടില്ലെന്ന് പറയുംഅതെല്ലാം ഫേക്കാണ് എന്നായിരിക്കും ദിലീപും കൂട്ടരും പറയും: ഇവിടെ ഒന്നും നടന്നിട്ടില്ലെന്ന് പറയും

ആര്യയ്ക്ക് സഹോദരി ഇല്ലെന്ന് പോലീസ് കണ്ടെത്തി

അതേസമയം അന്വേഷണത്തിൽ ആര്യയ്ക്ക് സഹോദരി ഇല്ലെന്ന് പോലീസ് കണ്ടെത്തി. യുവാവിനെ ഇല്ലാത്ത സഹോദരിയുടെ പേര് പറഞ്ഞാണ് ആര്യ നാളുകളായി കബിളിപ്പിച്ചതെന്നും തെളിഞ്ഞു. ഇതോടെ യുവതിയെ അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് യുവതിയുടെ ഫോൺ ലൊക്കേഷനുകളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ഇവർ പാലക്കാട് കിഴക്കൻ ചേരിയിൽ ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു.

കുറ്റം സമ്മതിച്ച് ആര്യ


തുടർന്ന് നടത്തിയ നീക്കത്തിലാണ് യുവതിയെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിൽ ഇവർ കുറ്റം സമ്മതിച്ചു. മൊബൈൽ ഫോണുകളും യുവാവിൽ നിന്നും കൈക്കലാക്കിയതായും യുവതി വ്യക്തമാക്കി. മുൻപും സമാന കുറ്റകൃത്യങ്ങൾ യുവതി ചെയ്തിട്ടുണ്ടോയെന്ന് പരിശോധിക്കുകയാണ് പോലീസ്.

ശ്രീനാഥ് ഭാസിയെ ഇന്ന് ചോദ്യം ചെയ്യുമെന്ന് പൊലീസ്; സിസിടിവി ദൃശ്യങ്ങള്‍ നിര്‍ണായകമാകുംശ്രീനാഥ് ഭാസിയെ ഇന്ന് ചോദ്യം ചെയ്യുമെന്ന് പൊലീസ്; സിസിടിവി ദൃശ്യങ്ങള്‍ നിര്‍ണായകമാകും

English summary
Women Who Cheated Man In the name of marriage taken into custody
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X