Get Updates
Get notified of breaking news, exclusive insights, and must-see stories!

കാമുകിയെ സ്വന്തം വീട്ടിൽ ഒളിപ്പിച്ചത് 10 വർഷം.. ട്വിസ്റ്റുകൾ നിറഞ്ഞ പ്രണയകഥ ഇങ്ങനെ... ഒടുവിൽ

പാലക്കാട്; തന്റെ കാമുകിയെ പുറംലോകം അറിയാതെ കാമുകൻ ഒളിപ്പിച്ചത് 10 വർഷം,അതും അസൗകര്യങ്ങൾ നിറഞ്ഞ തന്റെ കുഞ്ഞ് വീട്ടിൽ വീട്ടുകാർ പോലും അറിയാതെ. സിനിമയെ പോലും വെല്ലുന്ന ഈ സംഭവം നടന്നത് വിദേശ രാജ്യങ്ങളിലൊന്നുമല്ല, പാലാക്കാടാണ്. പത്ത് വർഷത്തിന് ശേഷം യുവതിയുമായി വേറെ വാടക വീടെടുത്ത് ആരുമറിയാതെ യുവാവ് മാറി താമസിച്ചു. ഇതോടെ യുവാവിന്റെ വീട്ടുകാർ പോലീസിനെ സമീപിച്ചതോടെയാണ് സംഭവം പുറത്തായത്. അടിമുടി ട്വിസ്റ്റുകൾ നിറഞ്ഞ പ്രണയകഥ ഇങ്ങനെ

ആനകള്‍ക്ക് കൊറോണ രോഗമുണ്ടോ? തമിഴ്‌നാട്ടിലെ മധുമലൈ ടൈഗര്‍ റിസര്‍വിലെ എല്ലാ ആനകളിലും പരിശോധന- ചിത്രങ്ങള്‍ കാണാം

 വീടുവിട്ടിറങ്ങി

വീടുവിട്ടിറങ്ങി

അയിലൂർ കാരക്കാട്ടുപറമ്പ് മുഹമ്മദ് ഖനിയുടെ മകൻ റഹ്മാൻ (34) ആണ് സമീപവാസിയായ വേലായുധന്റെ മകൻ സജിതയെ (28) ഇത്രയും കാലം വീട്ടിൽ ഒളിപ്പിച്ചത്. 2010 ലായിരുന്നു സംഭവങ്ങളുടെ തുടക്കം. പ്രണയത്തിലായോടെ സജിത റഹ്മാനൊപ്പം വീട് വിട്ട് ഇറങ്ങുകയായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ വീട്ടുകാർ പോലീസിൽ പരാതി നൽകി.

Recommended Video

cmsvideo
    പാലക്കാട്: കാമുകനോടൊപ്പം യുവതി ഒളിച്ചു താമസിച്ചത് പത്ത് വർഷം; വിവരമറിഞ്ഞ് ഞെട്ടി നാട്ടുകാരും പോലീസും
     ഭക്ഷണം നൽകി

    ഭക്ഷണം നൽകി

    അന്ന് റഹ്മാനെ ഉൾപ്പെടെ പോലീസ് ചോദ്യം ചെയ്തെങ്കിലും പെൺകുട്ടിയെ കണ്ടെത്താൻ സാധിച്ചില്ല. കഴിഞ്ഞ മാർച്ച് മൂന്ന് വരെ ശൗചാലയം പോലുമില്ലാത്ത റഹ്മാന്റെ വീട്ടിൽ വീട്ടുകാർ പോലും അറിയാതെയാണ് സജിതയെ റഹ്മാൻ പാർപ്പിച്ചിരുന്നത്. ഇതിനിടയിൽ അച്ഛനും അമ്മയും സഹോദരങ്ങളും പോലും അറിയാതെ യുവതിക്ക് റഹ്മാൻ ഭക്ഷണം എത്തിച്ച് നൽകി.

     രാത്രിയിൽ

    രാത്രിയിൽ

    റഹ്മാൻ പുറത്തിറങ്ങുമ്പോൾ എല്ലാം മുറി പൂട്ടുമായിരുന്നത്രേ. ജനലിന്റെ പലക നീക്കിയാൽ പുറത്തുകടക്കാൻ കഴിയുന്ന സംവിധാനവുമുണ്ട്. രാത്രി ആരം കാണാതെ പുറത്തിറങ്ങിയാണ് സജിത പ്രാഥമുക കാര്യങ്ങൾ നിർവ്വഹിച്ചിരുന്നത്.

     പരാതി നൽകി

    പരാതി നൽകി

    ഇലക്ട്രീഷ്യൻ കൂടിയായ റഹ്മാൻ മാർച്ചിൽ ഇക്കഴിഞ്ഞ മാർച്ചിൽ ജോലി ആവശ്യത്തിനെന്നും പറഞ്ഞ് വീട് വിട്ടിറങ്ങി. പിന്നീട് തിരിച്ചു വന്നില്ല. ഇതിനിടയിൽ മറ്റൊരു വാടക വീടെടുത്ത് സജിതയെ അങ്ങോട്ടേക്ക് മാറ്റുകയും ചെയ്തു. ദിവസങ്ങളോളം റഹ്മാനെ കാണാതായതോടെ വീട്ടുകാർ പോലീസിൽ പരാതി നൽകി. മൂന്ന് മാസത്തോളം പോലീസ് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല.

     കണ്ടെത്തിയത്

    കണ്ടെത്തിയത്

    ഇതിനിടയിൽ ലോക്ക് ഡൗണിനിടെ സഹോദരൻ നെൻമാറയിൽ വെച്ച് റഹ്മാനെ അവിചാരിതമായി കാണുകയായിരുന്നു തുടർന്ന് ഇയാൾ പോലീസിനെ വിവരം അറിയിച്ചു. ഇതോടെ നടത്തിയ അന്വേഷണത്തിലാണ് വിത്തനശ്ശേരിയിലെ വീട്ടിൽ വെച്ച് രണ്ട് പേരേയും പോലീസ് കണ്ടെത്തിയത്.

     കോടതിയിൽ

    കോടതിയിൽ

    ഇരുവരേയും പോലീസ് ആലത്തൂർ കോടതിയിൽ ഹാജരാക്കി. റഹ്മാനൊപ്പം താമസിക്കാനാണ് വീടുവിട്ടതെന്നും പരാതിയില്ലെന്നും സജിത കോടതിയെ അറിയിച്ചു. ഇതോടെ കോടതി ഇരുവരേയും വിട്ടയച്ചു.

    സൂര്യകാന്തി പൂക്കൾക്കിടയിൽ സൗന്ദര്യം വിരിയിച്ച് മൗനി റോയി; ക്യൂട്ട് ചിത്രങ്ങളേറ്റെടുത്ത് ആരാധകർ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+