പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വീട് കുത്തിത്തുറന്ന് മോഷണം, പിന്നാലെ പോലീസ്, കൊലക്കേസ് പ്രതി അറസ്റ്റില്‍

Google Oneindia Malayalam News

പാലക്കാട്: മണ്ണാർക്കാട് നായാടിക്കുന്നിൽ ആളില്ലാത്ത വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവർന്ന് കേസിലെ പ്രതി പിടിയിൽ. തമിഴ്നാട് സ്വദേശി റബ്ദീൻ എന്ന റബ്ദീൻ സലീമിനെയാണ് മണ്ണാർക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കൊലപാതകം ഉൾപ്പെടെ വിവിധ ക്രിമിനൽ കേസുകളിൽ പ്രതിയാണ്.

മണ്ണാർക്കാട് നായാടിക്കുന്നിലെ കല്ലടി അബ്ബാസ് ഹാജിയുടെ വീട്ടിൽ നിന്നാമ് ഇയാൾ സ്വർണവും പണവും കവർന്നത്. 31.5 പവൻ സ്വർണവും 50,000 രൂപയുമാണ് ഇയാൾ മോഷ്ടിച്ചത്. പാലക്കാട് നിന്നാണ് തമിഴ്നാട് തിരുവള്ളൂർ സ്വദേശി റബ്ദീൻ സലീമിനെ പിടികൂടിയത്.

palakkad arrest

നഷ്ടപ്പെട്ട 21 പവൻ വീണ്ടെടുത്തു. സ്വർണം വിൽക്കാൻ സഹായിച്ച അബ്ദുറഹ്മാൻ, പണയം വയ്ക്കാൻ സഹായിച്ച ഹനീഫ എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായതെന്ന് മണ്ണാർക്കാട് ഡിവൈഎസ്പി വി.എ. കൃഷ്ണദാസ് പറഞ്ഞു. കൊലക്കേസിൽ പ്രതിയായ ഇയാൾ ബെൽഗാം ജയിലിൽ നിന്ന് കഴിഞ്ഞ ഏപ്രിലിലാണ് പുറത്തിറങ്ങിയത്.

വിഷം നല്‍കി ഇല്ലാതാക്കാന്‍ നോക്കി; ബോളിവുഡ് നടിയുടെ വെളിപ്പെടുത്തല്‍, എല്ലാം ആ സംഭവത്തിന് ശേഷംവിഷം നല്‍കി ഇല്ലാതാക്കാന്‍ നോക്കി; ബോളിവുഡ് നടിയുടെ വെളിപ്പെടുത്തല്‍, എല്ലാം ആ സംഭവത്തിന് ശേഷം

സ്‌കൂട്ടറിന്‍റെ സീറ്റ് കുത്തിത്തുറന്ന് മോഷണം; കൊല്ലത്ത് യുവാക്കൾ പിടിയിൽ

കൊല്ലം: സ്‌കൂട്ടറിന്‍റെ സീറ്റ് കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതികൾ പിടിയിൽ. തെക്കേവിള കട്ടിയിൽ കിഴക്കതിൽ വിശാഖ്(18), തെക്കേവിള കുറ്റിയിൽ തൊടിയിൽ ചിന്നു ഭവനിൽ അജിത്ത്(19), ഇരവിപുരം വാളത്തുങ്കൽ കട്ടിയിൽ പുത്തൻ വീട്ടിൽ നീലകണ്ഠൻ(18) എന്നിവരാണ് പൊലീസ് പിടിയിൽ ആയത്.

സ്‌കൂട്ടറിന്റെ സീറ്റ് കുത്തി തുറന്ന് ഉള്ളിൽ സൂക്ഷിച്ചിരുന്ന 3000 രൂപയും 2 കുപ്പി വിദേശ മദ്യവുമാണ് പ്രതികൾ മോഷ്ടിച്ചത്. മോഷണത്തിന് പിന്നാലെ ഉടമ നൽകിയ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്. ഇരവിപുരം ഇൻസ്‌പെക്ടർ അജിത്ത് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ അരുൺഷാ, ജയേഷ് സി.പി.ഓ സതീഷ് എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്.

'ഒന്നും പറയാനില്ല'; മലയാളി മാധ്യമങ്ങള്‍ 'കടക്ക് പുറത്ത്'; ബഹിഷ്‌കരണവുമായി ഗവര്‍ണര്‍'ഒന്നും പറയാനില്ല'; മലയാളി മാധ്യമങ്ങള്‍ 'കടക്ക് പുറത്ത്'; ബഹിഷ്‌കരണവുമായി ഗവര്‍ണര്‍

English summary
youth arrested in robbery case at palakkad tamil nadu thiruvallur native rabdi in police custody
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X