• search
 • Live TV
പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ഇത്തവണ ആവശ്യപ്പെട്ടത് 40 ശതമാനം സീറ്റ്, യുവാക്കളെ പരിഗണിച്ചില്ല; തുറന്നടിച്ച് ഷാഫി പറമ്പിൽ

പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ മുന്നണികളും രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് ഗോധയിലേക്ക് ഇറങ്ങിയിരിക്കുകയാണ്. കഴിഞ്ഞ തവണത്തേക്കാളും വ്യത്യസ്തമായി യുവാക്കളെയും വിദ്യാര്‍ത്ഥികളെയും രംഗത്തിറക്കിയാണ് എല്‍ ഡി എഫ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. വിദ്യാര്‍ത്ഥി സംഘടനകളില്‍ നിന്നും യുവജന സംഘടനകളില്‍ നിന്നും ഉയര്‍ന്നു വന്ന നേതാക്കളെ എല്‍ ഡി എഫ് കാര്യമായി പരിഗണിച്ചിട്ടുണ്ട്. എന്നാല്‍ യൂത്ത് കോണ്‍ഗ്രസിന് തദ്ദേശ തിരഞ്ഞെടുപ്പില്‍ ചില ജില്ലകളില്‍ വേണ്ടത്ര പരിഗണന ലഭിച്ചില്ലെന്നാണ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ പറയുന്നത്. വിശദാംശങ്ങളിലേക്ക്. . .

40 ശതമാനം സീറ്റുകള്‍

40 ശതമാനം സീറ്റുകള്‍

ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പില്‍ യൂത്ത് കോണ്‍ഗ്രസിന് 40 ശതമാനം സീറ്റ് നല്‍കണമെന്നാണ് യൂത്ത് കോണ്‍ഗ്രസ് കെപിസിസി നേതൃത്വത്തോട് ആവശ്യപ്പെട്ടതെന്ന് ഷാഫി പറമ്പില്‍ പറയുന്നു. കൂടാതെ തര്‍ക്ക സീറ്റുകളില്‍ ചെറുപ്പക്കാര്‍ക്ക് പരിഗണന ലഭിച്ചില്ലെന്ന് ഷാഫി പറമ്പില്‍ വ്യക്തമാക്കുന്നു.

അവസാന ചാന്‍സ്

അവസാന ചാന്‍സ്

ചില ജില്ലകളില്‍ അവസാന ചാന്‍സിനാണ് പരിഗണന നല്‍കിയത്. ഇതില്‍ മാറ്റം വരുത്തണമായിരുന്നു. ചെറുപ്പക്കാര്‍ക്ക് കൊടുക്കേണ്ട സീറ്റ് ഇനിയും ഉണ്ടായിരുന്നു. എന്നാല്‍ പാര്‍ട്ടിയുടെ വിജയസാധ്യതയെ ബാധിക്കുന്ന ഒരു തീരുമാനവും സ്വീകരിക്കില്ലെന്ന് ഷാഫി പറമ്പില്‍ വ്യക്തമാക്കി.

നേതാക്കളെ കണ്ടു

നേതാക്കളെ കണ്ടു

തദ്ദേശ തിരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക് പ്രാതിനിധ്യം നല്‍കുന്നതിന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരെ കാണുകയും ഒരോ ജില്ലയിലെത്തി ഡിസിസി നേതൃത്വം ആവശ്യം അറിയിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് മുന്‍കാലങ്ങളിലേക്കാള്‍ അവസരം ലഭിച്ചെങ്കിലും ചില ജില്ലകളില്‍ വേണ്ടക്ര പരിഗണന ലഭിച്ചില്ലെന്നാണ് ഷാഫി പറമ്പില്‍ ഇപ്പോള്‍ വ്യക്തമാക്കുന്നത്.

 കെഎസ്‌യു പ്രമേയം

കെഎസ്‌യു പ്രമേയം

അതേസമയം, തൃശൂര്‍ ജില്ലയിലെ പേയ്മെന്റ് സീറ്റുകള്‍ക്കെതിരെ പ്രമേയവുമായി കെഎസ്യു ജില്ലാ കമ്മിറ്റി രംഗത്തെത്തിയിരുന്നു. സ്ഥാനാര്‍ത്ഥിത്വത്തിന്റെ മാനദണ്ഡം പണമാകരുതെന്നും മൂന്ന് തവണ മത്സരിപ്പിച്ചവരെ മാറ്റിനിര്‍ത്തി യുവാക്കള്‍ക്ക് പ്രാതിനിഥ്യം നല്‍കാന്‍ നേതൃത്വം തയ്യാറാകണമെന്നും കെഎസ് യു ആവശ്യപ്പെട്ടിരുന്നു.

മാനദണ്ഡം പണമാകരുത്

മാനദണ്ഡം പണമാകരുത്

തൃശൂര്‍ ജില്ലയില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയിലാണ് കെഎസ്യു ജില്ല കമ്മറ്റി പേയ്മെന്റ് സീറ്റുകല്‍ക്കെതിരെ പ്രമേയം അവതരിപ്പിച്ചത്. സ്ഥാനാര്‍ത്ഥിത്വത്തിന്റെ മാനദണ്ഡം പണമാകരുതെന്ന് ഓര്‍മ്മിപ്പിച്ച കമ്മറ്റി പാര്‍ട്ടി സീറ്റ് ആരുടെയും കുടുംബ സ്വത്തായി മാറ്റാന്‍ അനുവദിക്കരുതെന്നും ഈ കാര്യത്തില്‍ കെപിസിസി മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കാന്‍ തയ്യാറാകണമെന്നും വ്യക്തമാക്കി.

സിപിഎം ഭീഷണിപ്പെടുത്തി, ഒപ്പിടാന്‍ പോലും ആളെ കിട്ടിയില്ല; സ്ഥാനാര്‍ത്ഥിയില്ലാതെ പോയതില്‍ ബിജെപി

ഇബ്രാഹിം കുഞ്ഞ് വീണ്ടും കുരുക്കില്‍; അടുത്തത് ഇഡിയുടെ അറസ്റ്റ്? ചന്ദ്രികയിൽ എത്തിയത് കള്ളപ്പണമെന്ന്

എപി അബ്ദുളളക്കുട്ടിയുടെ സഹോദരന്‍ തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി, മത്സരിക്കുന്നത് കണ്ണൂരിൽ

ആയവന പഞ്ചായത്തിൽ എൻഡിഎ സ്ഥാനാർത്ഥികളുടെ ബോർഡുകൾ നശിപ്പിച്ചു, ആരോപണമുന്നയിച്ച് നേതാക്കൾ

cmsvideo
  Vibitha Babu new gen viral candidate from mallappally

  English summary
  Youth Congress did not get enough consideration in the local body elections Says, Shafi Parambil
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X