പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ജയരാജന്‍മാരുടെ പോര്; മുഖ്യമന്ത്രി വാ തുറക്കണമെന്ന് ഷാഫി പറമ്പില്‍

Google Oneindia Malayalam News

പാലക്കാട്: എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനെതിരെ പി ജയരാജന്‍ ഉയര്‍ത്തിയ ആരോപണങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിക്കണമെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ. വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നിലപാട് എന്താണെന്ന് അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രിയുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും കൂട്ടുനിന്ന വ്യക്തിയാണ് ഇപി ജയരാജന്‍ എന്നും ഷാഫി പറയുന്നു. കണ്ണൂരിലെ ആന്തൂര്‍ നഗരസഭയിലെ പഴയ സംഭവങ്ങള്‍ കൂടി ചൂണ്ടിക്കാട്ടിയാണ് ഷാഫിയുടെ ചോദ്യം. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം ഇങ്ങനെ...

m

സാജന്‍ പാറയില്‍ എന്നു പറഞ്ഞ ആന്തൂര്‍ സ്വദേശിയെ ഓര്‍മ്മയുണ്ടോ?

മനസ്സാക്ഷിയുള്ള ആര്‍ക്കും അത്ര പെട്ടെന്ന് മറക്കാന്‍ ആവില്ല.. തൊടുന്യായങ്ങള്‍ പറഞ്ഞ് ആന്തൂര്‍ നഗരസഭ അനുമതി നിഷേധിച്ച ആന്തൂര്‍ നഗരസഭയിലെ നാഷണല്‍ ഹൈവേയുടെ ഓരത്ത് പണി കഴിപ്പിച്ച കണ്‍വെന്‍ഷന്‍ സെന്ററിന്റെ ഉടമ.

അനേക വര്‍ഷം പ്രവാസ ലോകത്ത് ജീവിച്ച് അധ്വാനിച്ചുണ്ടാക്കിയ പണംകൊണ്ട് സ്വന്തം നാട്ടില്‍ ഒരു സംരംഭം തുടങ്ങുവാനുള്ള ആഗ്രഹത്താല്‍ പണികഴിപ്പിച്ച തന്റെ സ്വപ്‌നത്തില്‍ തച്ചുടച്ച നഗരസഭ ചെയര്‍പേഴ്‌സന്റെയും അധികാരികളോടുടെയും ക്രൂരതയുടെ ഫലമായി ജീവനൊടുക്കിയ പ്രവാസി വ്യവസായി,

മെസ്സി, ആ ബിഷ്ത് എനിക്ക് തരൂ... 10 ലക്ഷം ഡോളര്‍ തരാം; ഖത്തര്‍ അമീര്‍ ധരിപ്പിച്ച വസ്ത്രത്തിന് ആവശ്യംമെസ്സി, ആ ബിഷ്ത് എനിക്ക് തരൂ... 10 ലക്ഷം ഡോളര്‍ തരാം; ഖത്തര്‍ അമീര്‍ ധരിപ്പിച്ച വസ്ത്രത്തിന് ആവശ്യം

അവിടെയാണ് അതേ നഗരസഭയാണ് കുന്നിടിച്ചും പ്രകൃതിയെ നശിപ്പിച്ചും നിയമവിരുദ്ധമായി കെട്ടിപ്പൊക്കിയ ആയുര്‍വേദ റിസോര്‍ട്ടിന് എല്ലാ ഒത്താശയും ചെയ്തു നല്‍കിയത്,അതിന് കാരണം ആ സംരംഭത്തിന്റെ ഉടമ പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗത്തിന്റെ മകനും ഭാര്യയുമാണ് എന്നതാണ്.

കരുത്തുകാട്ടി കോണ്‍ഗ്രസ്; ഭാരത് ജോഡോ യാത്രയില്‍ കമല്‍ഹാസനും... ആയിരങ്ങള്‍ അണിനിരന്നുകരുത്തുകാട്ടി കോണ്‍ഗ്രസ്; ഭാരത് ജോഡോ യാത്രയില്‍ കമല്‍ഹാസനും... ആയിരങ്ങള്‍ അണിനിരന്നു

ഇ പി ജയരാജന്റെ മകന്‍ ജയ്‌സണെപ്പോലെയല്ല സാജന്‍,അയാളുടെ ഫയലുകള്‍ ചുവപ്പുനാടയിലും ചെങ്കൊടിയിലും തടഞ്ഞു വെക്കപ്പെട്ടിരുന്നു, തന്റെ സ്വപ്‌നവും വിയര്‍പ്പും ഇല്ലാതാക്കിയ മനുഷ്യരോടുള്ള പ്രതിഷേധം ആയിരിക്കാം ഒരുപക്ഷേ സാജന്‍ ആത്മഹത്യ ചെയ്തത്. ഇ പി ജയരാജന്റെ റിസോര്‍ട്ടിന് അനുമതി നല്‍കിയ ഗോവിന്ദന്‍ മാഷിന്റെ ഭാര്യ പി ശ്യാമള തന്നെയാണ് സാജന്‍ എന്ന പ്രവാസിയുടെ സ്വപ്‌നത്തെ ഇല്ലാതാക്കിയത്.

മുഖ്യമന്ത്രി പിണറായി വിജയന്റെ എല്ലാ എല്ലാവിധ സംരംഭങ്ങള്‍ക്കും കൂട്ടുനിന്ന ചരിത്രമാണ് ഇ പി ജയരാജന്റേത്, ദേശാഭിമാനിയില്‍ ലോട്ടറി രാജാവ് സാന്‍ഡ്യോഗോ മാര്‍ട്ടിന് ബോണ്ട് നല്‍കിയതടക്കം സിപിഎം പാര്‍ട്ടിയുടെ എല്ലാവിധ മാഫിയ ബന്ധങ്ങളുടെയും ഇടനിലക്കാരനായിരുന്നു ഇ പി ജയരാജന്‍.അങ്ങനെയുള്ള ജയരാജനോട് പിണറായി വിജയന്റെ സമീപനം എന്താണ് എന്ന് അറിയുവാന്‍ പൊതുസമൂഹം ആഗ്രഹിക്കുന്നുണ്ട്.

പി.ജയരാജന്റെ ആരോപണത്തോട് കേരളത്തിന്റെ മുഖ്യമന്ത്രിയുടെ നിലപാടെന്താണ് എന്ന് പ്രഖ്യാപിക്കേണ്ടിയിരിക്കുന്നു. മുഖ്യമന്ത്രി വാ തുറക്കണം.

English summary
Youth Congress Leader Shafi Parambil MLA Demands Pinarayi Vijayan Reply Over Jayarajan Issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X