പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മണ്ണാര്‍ക്കാട് ലീഗില്‍ നിന്ന് പിടിച്ചെടുക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ്, കെപിസിസിക്ക് കത്തയച്ചു!!

Google Oneindia Malayalam News

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസില്‍ വിവിധ സീറ്റുകളെ ചൊല്ലി അവകാശവാദം ഉയരുന്നു. മണ്ണാര്‍ക്കാട് സീറ്റിനെ ചൊല്ലിയാണ് ആവശ്യം ഉയര്‍ന്നിരിക്കുന്നത്. മുസ്ലീം ലീഗിന്റെ സിറ്റിംഗ് സീറ്റാണ് മണ്ണാര്‍ക്കാട്. ഇത് ഒരിക്കലും വിട്ടുകൊടുക്കരുതെന്നാണ് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്. മണ്ണാര്‍ക്കാട് ലീഗിന് നല്‍കരുതെന്ന് ആവശ്യപ്പെട്ട് കെപിസിസി നേതൃത്വത്തിന് മണ്ഡലം കമ്മിറ്റി കത്തയച്ചിരിക്കുകയാണ്. യുഡിഎഫില്‍ ലീഗ് പിടിമുറുക്കുന്നു എന്ന വാദങ്ങള്‍ക്കുള്ള മറുപടി കൂടിയാണ് ഇതിലൂടെ നല്‍കുന്നതെന്നാണ് സൂചന.

1

നേരത്തെ മുസ്ലീം ലീഗാണ് സീറ്റുകള്‍ക്കായി അവകാശവാദം ആരംഭിച്ചത്. കണ്ണൂരിലും കോഴിക്കോട്ടും കൂടുതല്‍ സീറ്റുകള്‍ വേണമെന്നായിരുന്നു ലീഗിന്റെ ആവശ്യം. എല്‍ജെഡിയും കേരള കോണ്‍ഗ്രസ് എമ്മും യുഡിഎഫ് വിട്ട സാഹചര്യത്തില്‍ ഒഴിവ് വരുന്ന സീറ്റുകളാണ് ലീഗ് ലക്ഷ്യമിടുന്നത്. എന്നാല്‍ കോണ്‍ഗ്രസ് ഇതിനോട് അനുകൂലമായി പ്രതികരിച്ചിട്ടില്ല. ലീഗിന് കൂടുതല്‍ സീറ്റുകള്‍ നല്‍കുക അസാധ്യമാണെന്ന് നേരത്തെ എംഎം ഹസന്‍ പറഞ്ഞിരുന്നു. പൂഞ്ഞാര്‍ അടക്കമുള്ള സീറ്റുകള്‍ ലീഗ് ലക്ഷ്യമിടുന്നുണ്ട്. എന്നാല്‍ ഇതിന് ബദലായി മലബാറില്‍ അടക്കം ലീഗിനോടും വിലപേശാനാണ് കോണ്‍ഗ്രസിന്റെ ശ്രമം.

മുസ്ലീം ലീഗിന്റെ എംഎല്‍എയ്ക്ക് മണ്ഡലത്തില്‍ സാമൂഹിക സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ ആയില്ലെന്നാണ് പരാതി. മണ്ണാര്‍ക്കാട് സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി തന്നെ മത്സരിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് നിര്‍ബന്ധം പിടിച്ചിരിക്കുകയാണ്. നേരത്തെ മണ്ണാര്‍ക്കാടിന് പുറമേ പട്ടാമ്പിയും വേണമെന്ന് മുസ്ലീം ലീഗ് ആവശ്യപ്പെട്ടിരുന്നു. മണ്ണാര്‍ക്കാട്ടെ എംഎല്‍എ ഷംസുദീനെതിരെയാണ് യൂത്ത് കോണ്‍ഗ്രസ് നീക്കം നടത്തുന്നത്. പട്ടാമ്പി വിട്ടുകൊടുക്കുന്നതിനോട് കോണ്‍ഗ്രസിന് ഒട്ടും യോജിപ്പില്ല. മുന്‍ എംഎല്‍എ ഇവിടെ മത്സരിക്കാനുള്ള താല്‍പര്യവും അറിയിച്ചിട്ടുണ്ട്.

പരമാവധി മണ്ഡലങ്ങളില്‍ മത്സരിക്കുകയാണ് ഇത്തവണ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. എന്നാല്‍ ലീഗ് കൂടുതല്‍ സീറ്റ് ചോദിച്ചാല്‍ അത് ഇല്ലാതാവും. അതുകൊണ്ടാണ് നേരത്തെ തന്നെ യൂത്ത് കോണ്‍ഗ്രസും അവകാശവാദമുന്നയിച്ച് ഇറങ്ങിയിരിക്കുന്നത്. യുഡിഎഫില്‍ ഉണ്ടായിരുന്ന കാലത്ത് സിപിഐയ്ക്ക് വിട്ടുകൊടുത്ത സീറ്റാണ് മണ്ണാര്‍ക്കാടെന്നും കെപിസിസിക്ക് അയച്ച കത്തില്‍ പറയുന്നുണ്ട്. പിന്നീട് മുസ്ലീം ലീഗ് മണ്ണാര്‍ക്കാട് മത്സരിക്കുകയായിരുന്നു. എന്നാല്‍ ലീഗ് മണ്ഡലത്തില്‍ വന്‍ പരാജയമാണെന്നാണ് വിലയിരുത്തല്‍. വികസനം പലയിടത്തും തീരെ എത്തുന്നില്ലെന്നും ആരോപണമുണ്ട്. കോണ്‍ഗ്രസിനുള്ളില്‍ തന്നെയുള്ള ഈ ആവശ്യം ലീഗ് നേതൃത്വത്തെയും പ്രതിസന്ധിയിലാക്കും.

Recommended Video

cmsvideo
Will Rahul Gandhi become Congress Chief Minister candidate in Kerala?

English summary
youth congress urges kpcc to take over mannarkad seat from muslim league
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X