വിദേശത്ത് ആളുകള്‍ 200 ഡോളര്‍ കൊടുത്ത് പശുവിനെ കെട്ടിപ്പിടിക്കുന്നു; ഭ്രാന്ത് വരെ മാറും; യുവമോര്‍ച്ച നേതാവ്
ഖജനാവില്‍ പണമില്ലാഞ്ഞിട്ടും 50 ലക്ഷം രൂപ മുടക്കിയാണ് തൊഴുത്തില്‍ പശുക്കള്‍ക്ക് പാട്ട് കേള്‍ക്കാനുള്ള സൗകര്യങ്ങള്‍ വരെ ഒരുക്കിയത്.

പാലക്കാട്: വാലന്റൈന്‍സ് ദിനം കൗ ഹഗ് ഡേയായി ആചരിക്കണമെന്ന് ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച് മണിക്കൂറിനുള്ളില്‍ തന്നെ പിന്‍വലിച്ചിരുന്നു. ഫെബ്രുവരി 14ന് പശുവിനെ കെട്ടിപ്പിടിക്കണമെന്ന നിര്‍ദ്ദേശവുമായാണ് ഉത്തരവ് പുറത്തുവന്നത്. എന്നാല്‍ പിന്നീട് ഈ ഉത്തരവ് റദ്ദാക്കുകയായിരുന്നു. എന്നാല്‍ ഇപ്പോഴിതാ പശുവിനെ കെട്ടിപ്പിടിച്ചാലുണ്ടാകുന്ന ഗുണങ്ങളെ പറ്റി യുവമോര്‍ച്ച നേതാവിന്റെ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

മെഡിക്കല്‍ മാഗസീനുകളില്‍ പറയുന്നത്
യുവ മോര്‍ച്ച പാലക്കാട് ജില്ല പ്രസിഡന്റ് പ്രശാന്ത് ശിവനാണ് ഇക്കാര്യത്തെ കുറിച്ച് പറയുന്നത്. ജനം ടി സംഘടിപ്പിച്ച ചര്‍ച്ചയിലാണ് പ്രശാന്ത് ഇതേ കുറിച്ച് പറയുന്നത്. പശുവിനെ കെട്ടിപ്പിടിക്കുകയും സാമീപ്യമുണ്ടാകുകയും ചെയ്താല്‍ നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രശാന്ത് പറയുന്നത്. ലോകപ്രശസ്തമായ പല മെഡിക്കല്‍ മാഗസീനുകളിലും ഇതേ കുറിച്ച് പ്രതിപാദിക്കുന്നുണ്ടെന്നാണ് പ്രശാന്ത് പറഞ്ഞത്. പ്രശാന്തിന്റെ വാക്കുകളിലേക്ക്...

ആനിമല്‍ അസിസ്റ്റന്റ് തെറാപ്പി
ആനിമല്‍ അസിസ്റ്റന്റ് തെറാപ്പി എന്നൊരു ചികിത്സാരീതിയുണ്ട്. പപ്മെഡിന്‍ എന്നൊരു മെഡിക്കല്‍ മാഗസീനില്‍ 2011ല്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ ഇതേ കുറിച്ച് പറയുന്നുണ്ട്. ആനിമല്‍ അസിസ്റ്റന്റ് തെറാപ്പിക്ക് ഏറ്റവും അനുയോജ്യമായ മൃഗം പശുവാണെന്ന് പറയുന്നുണ്ട്. പശുവുമായി ഇടപഴകുകയും അതിനെ കെട്ടിപ്പിടിക്കുകയും ഇടപഴകുകയും ചെയ്യുമ്പോള്‍ തലച്ചോറില്‍ ഹാപ്പിനെസ് ഹോര്‍മോണായ ഓക്സിഡോസില് പോലുള്ളവ ഉത്പാദിപ്പിക്കുന്നു.

കൗ ഹഹ് ഗുണകരം
ഓട്ടിസം ഡിപ്രഷന് തുടങ്ങി സ്ക്രീസോഫീനിയ പോലുള്ള മാരക രോഗങ്ങള്‍ക്ക് പോലും കൗ ഹഹ് ഗുണകരമാണെന്ന് പ്രശാന്ത് ജനം ടി വി ചര്‍ച്ചയില്‍ പറഞ്ഞു. ഇന്ത്യയില്‍ പശവുമായുള്ള സമ്പര്‍ക്കത്തിലൂടെ ലഭിക്കുന്ന ആരോഗ്യ ഗുണങ്ങള്‍ പ്രചരിപ്പിച്ചതിനാല്‍ മറ്റ് വിദേശ രാജ്യങ്ങള്‍ അത് ഏറ്റെടുക്കുന്നുണ്ട്. വിദേശ രാജ്യങ്ങളിലൊക്കെ 200 ഡോളര്‍ കൊടുത്താണ് പശുവിനെ കെട്ടിപ്പിടിക്കുന്നത്.

പശുത്തൊഴുത്ത് നിര്‍മ്മിച്ചത്
നെതര്‍ലാന്‍ഡില്‍ പോയതിന് ശേഷമാണ് മുഖ്യമന്ത്രി ക്ലിഫ് ഹൗസില്‍ പശുത്തൊഴുത്ത് നിര്‍മ്മിച്ചത്. ഖജനാവില്‍ പണമില്ലാഞ്ഞിട്ടും 50 ലക്ഷം രൂപ മുടക്കിയാണ് തൊഴുത്തില്‍ പശുക്കള്‍ക്ക് പാട്ട് കേള്‍ക്കാനുള്ള സൗകര്യങ്ങള്‍ വരെ ഒരുക്കിയത്. ഡച്ച് മാതൃക കണ്ടിട്ടാണ് ഇത് നടപ്പാക്കിയതെന്നും പ്രശാന്ത് ശിവന് വ്യക്തമാക്കി.

കൗ ഹഗിന്റെ ഗുണങ്ങള്‍
ഫെബ്രുവരി 14 വാലന്റൈന്‍ ദിനത്തില്‍ എല്ലാവരും പശുക്കളെ കെട്ടിപ്പിടിക്കണമെന്ന് പറഞ്ഞിട്ടില്ല. താല്പര്യം ഉള്ളവര്‍ മാത്രം പശുവിനെ കെട്ടിപ്പിടിച്ചാല്‍ മതി. മറ്റുള്ളവര്‍ക്ക് ആരെ വേണമെങ്കിലും കെട്ടിപ്പിടിക്കാം. അന്താരാഷ്ട്ര മാധ്യമമായ ബി ബി സി വരെ കൗ ഹഗിന്റെ ഗുണങ്ങള്‍ വിശദീകരിക്കുന്ന ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കൗ ഹഗ് ഡേ
ബി ബി സ്ി ഡോക്യുമെന്ററി പൊക്കിപ്പിടിച്ച് നടക്കുന്നവര്‍ എന്തുകൊണ്ടാണ് കൗ ഹഗിനെ കുറിച്ചുള്ള പഠനം വിസ്മരിക്കുന്നതെന്ന് പ്രശാന്ത് ശിവന് ചോദിച്ചു. അതേസമയം, വിമര്‍ശനം കടുത്തതിന് പിന്നാലെയാണ് കൗ ഹഗ് ഡേ ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചത്. ഫെബ്രുവരി ആറിനായിരുന്നു കേന്ദ്ര മൃഗസംരക്ഷണ ബോര്‍ഡ് വിവാദ ഉത്തരവ് ഇറക്കിയത്. 'കൗ ഹഗ് ഡേ' ആചരിക്കുന്നത് മൃഗങ്ങളോടുള്ള അനുകമ്പ വളര്‍ത്താന്‍ ലക്ഷ്യമിട്ടുള്ളതാണെന്നായിരിന്നു കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം.

വൈകാരികമായ സമൃദ്ധി
മാത്രമല്ല പാശ്ചാത്യ സംസ്കാരത്തിന്റെ അതിപ്രസരം നമ്മുടെ പൈതൃകം മറക്കാന്‍ കാരണമായിരിക്കുകയാണെന്നും ഈ ഘട്ടത്തില്‍ പശുവിനെ കെട്ടിപ്പിടിച്ച് ആഘോഷിക്കുന്നത് വൈകാരികമായ സമൃദ്ധിക്ക് കാരണമാകുമെന്നും ഉത്തരവില്‍ പറഞ്ഞിരുന്നു. എന്നാല്‍ എന്തുകൊണ്ടാണ് ഈ ഉത്തരവ് പിന്‍വലിച്ചതെന്ന കേന്ദ്രം വിശദീകരിച്ചിട്ടില്ല.

ട്രോളുകളും പരിഹാസവും
വിവാദ ഉത്തരവിനെതിരെ ട്രോളുകളും പരിഹാസവും ഉയര്‍ന്നിരുന്നു. വാലന്റൈന്‍സ് ദിനത്തില്‍ പശുവിന് പിറകെ ഓടുന്ന പല ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ പ്രത്യേക്ഷപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര സര്‍ക്കാര്‍ വിവാദ ഉത്തരവ് പിന്‍വലിച്ചത്.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications