Get Updates
Get notified of breaking news, exclusive insights, and must-see stories!

സുബൈര്‍ വധക്കേസ്: പ്രതികള്‍ പൊലീസ് നിരീക്ഷണത്തില്‍, ഉടന്‍ പിടിയിലാകുമെന്ന് എഡിജിപി വിജയ് സാക്കറെ

പാലക്കാട്: സുബൈര്‍ വധക്കേസിലെ പ്രതികളെ തിരിച്ചറിഞ്ഞെന്ന് എ ഡി ജി പി വിജയ് സാക്കറെ അറിയിച്ചു. എല്ലാവരും ഉടന്‍ തന്നെ പിടിയിലികും. പ്രതികള്‍ പൊലീസിന്റെ നിരീക്ഷണത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ശ്രീനിവാസന്‍ വധക്കേസില്‍ പ്രതികളെ കുറിച്ചുള്ള വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. എല്ലാവരും നിരീക്ഷണത്തിലാണ്. ചിലര്‍ കസ്റ്റഡിയിലുണ്ട്. രണ്ട് കേസും അന്വേഷിക്കുന്നത് പ്രത്യേക സംഘമാണ്. പാലക്കാട്ടെ രണ്ട് കൊലപാതകങ്ങളും ആസൂത്രിതമാണെന്നും എ ഡി ജി പി വ്യക്തമാക്കി.

പാലക്കാട്ടെ ഇരട്ടക്കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ ക്രമസമാധാന ചുമതല എ ഡി ജി പി വിജയ് സാക്കറെക്കാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നിരുന്നു. കൂടുതല്‍ പൊലീസുകാരെ ജില്ലയില്‍ വിന്യസിച്ചിട്ടുണ്ട്. ഉത്തരമേഖലാ ഐ ജി അശോക് യാദവ്, എസ് പി ആര്‍. വിശ്വനാഥ്, വിവിധ ഡിവൈ എസ് പി മാര്‍ തുടങ്ങിയവരാണ് യോഗത്തില്‍ പങ്കെടുത്തത്. അന്വേഷണ പുരോഗതിയും തുടര്‍ നടപടികളും യോഗത്തില്‍ വിലയിരുത്തി.

kerala

Recommended Video

cmsvideo
    പാലക്കാട് കൊലപാതകങ്ങള്‍ ആസൂത്രിതം; അറസ്റ്റ് ഉടനെന്ന് എഡിജിപി വിജയ് സാഖറെ

    എലപ്പുള്ളിയില്‍ എസ് ഡി പി ഐ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട് 24 മണിക്കൂര്‍ തികയും മുമ്പാണ് നാടിനെ ഞെട്ടിച്ച് അടുത്ത കൊലപാതകം നടന്നത്.
    ആര്‍ എസ് എസ് മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ശ്രീനിവാസനാണ് കൊല്ലപ്പെട്ടത്. മൂന്ന് ഇരുചക്രവാഹനങ്ങളിലായി എത്തിയ സംഘം ശ്രീനിവാസനെ കടയില്‍ കയറി വെട്ടുകയായിരുന്നു. സംഭവത്തിന് പിന്നില്‍ എസ് ഡി പി ഐയാണെന്നാണ് ബിജെപിയുടെ ആരോപണം. ജില്ലയിലെ ക്രമസാമാധാന പ്രശ്‌നത്തെ തുടര്‍ന്ന് നിരോധനാഞ്ജ പ്രഖ്യാപിച്ചിരിക്കുകയാണ്.

    പാലക്കാട് ജില്ലാ പരിധിയില്‍ ഏപ്രില്‍ 20ന് വൈകീട്ട് 6 മണി വരെ നിരോധനാജ്ഞ പ്രഖ്യാപിച്ച് അഡീഷ്നല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് കെ.മണികണ്ഠന്‍ ഉത്തരവ് പുറപ്പെടുവിച്ചു. ഇത് പ്രകാരം പൊതുസ്ഥലങ്ങളില്‍ അഞ്ചോ അതിലധികമൊ പേര്‍ ഒത്തു ചേരുന്നത് നിരോധിച്ചിട്ടുണ്ട്. പൊതു സ്ഥലങ്ങളില്‍ യോഗങ്ങളൊ, പ്രകടനങ്ങളൊ,ഘോഷയാത്രകളൊ പാടില്ല.ഇന്ത്യന്‍ ആമ്സ് ആക്ട് സെക്ഷന്‍ 4 പ്രകാരം പൊതുസ്ഥലങ്ങളില്‍ വ്യക്തികള്‍ ആയുധമേന്തി നടക്കുന്നതും നിരോധിച്ചിട്ടുണ്ട്.

    ഇന്ത്യന്‍ എക്സിപ്ലോസീവ് ആക്ട് 1884 സെക്ഷന്‍ 4 പ്രകാരം പൊതുസ്ഥങ്ങളില്‍ സ്ഫോടകവസ്തുക്കള്‍ കൈവശം വെക്കുന്നതും അപ്രതീക്ഷിത സംഭവങ്ങള്‍ ഉടലെടുക്കും വിധം സമൂഹത്തില്‍ ഉഹപോഹങ്ങള്‍ പരത്തുകയോ ചെയ്യാന്‍ പാടുളളതല്ലായെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. അവശ്യസേവനങ്ങള്‍ക്കും ലോ എന്‍ഫോഴ്സ്മെന്റ് ഏജന്‍സികള്‍ക്കും ഉത്തരവ് ബാധകമല്ല.

    ഇതിനിടെ, ജില്ലയില്‍ നിരോധനാജ്ഞ തുടരുന്ന സാഹചര്യത്തി ല്‍ നാളെ(ഏപ്രില്‍ 18) വൈകീട്ട് 3.30ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ അധ്യക്ഷതയില്‍ സര്‍വ്വകക്ഷി യോഗം ചേരുീ. എല്ലാ രാഷ്ട്രീയ പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചിട്ടുണ്ട്.

    കഴിഞ്ഞ ദിവസമാണ് എസ് ഡി പി ഐ പ്രവര്‍ത്തകനായ സുബൈറിനെ കൊലപ്പെടുത്തിയത്. പാലക്കാട് കസബ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ തന്നെയായിരുന്നു അക്രമം. പിതാവിനൊപ്പം ജുമാ നിസ്‌കാരം കഴിഞ്ഞ് ബൈക്കില്‍ മടങ്ങിവരുന്നതിനിടെ രണ്ടു കാറുകളിലായെത്തിയ അജ്ഞാതസംഘം സുബൈറിനെ എതിര്‍വശത്തു നിന്ന് ഇടിച്ചു വീഴ്ത്തി വെട്ടിക്കൊല്ലുകയായിരുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+