വീഡിയോ ഗെയിമുകള്‍ വില്ലന്‍മാരായേക്കാം മാതാപിതാക്കള്‍ ശ്രദ്ധിക്കുക!
അബുദാബി: അക്രമ പരമ്പരകള്‍ ഉള്‍പ്പെടുന്ന സാഹസിക വീഡിയോ ഗെയിമുകളിലെ വിനോദം കുട്ടികളെ തീവ്രവാദ ആശയങ്ങളിലേക്ക് വഴിതിരിച്ച് വിടാനും അതുവഴി കുട്ടികളുടെ സ്വഭാവത്തിലും പെരുമാറ്റത്തിലും അക്രമവാസന കടന്നുകൂടാനും സാധ്യതയുളളതായി യുഎഇ ടെലികോം റെഗുലേറ്ററി അതോറിറ്റി വ്യക്തമാക്കി.
സ്മാര്‍ട്ട് ഉപകരണങ്ങളിലും മൊബൈല്‍ ഫോണുകളിലും ആപ്ലിക്കേഷനുകള്‍ വഴി ലഭിക്കുന്ന വീഡിയോ ഗെയിമുകള്‍ ചെറുപ്പക്കാരിലും കുട്ടികളിലും തെറ്റായ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ കാരണമാകുന്നതായും ഇത്തരത്തില്‍ അടിമപ്പെടുന്ന ആളുകളെ ഓണ്‍ലൈന്‍ ചാറ്റിങ്ങിലൂടെ തങ്ങളുടെ ഗ്രൂപ്പുകളിലേക്ക് ക്ഷണിക്കാനും തീവ്രസ്വഭാവമുള്ള സംഘടനകള്‍ ശ്രമിക്കുന്നതായും അതോറിറ്റി വ്യക്തമാക്കി.

മാതാപിതാക്കള്‍ സ്വന്തം മക്കളെ ഇത്തരത്തിലുള്ള ഗെയിമുകളുടെ അമിത ഉപയോഗത്തില്‍ നിന്നും പിന്തിരിപ്പിക്കണമെന്നും യുദ്ധങ്ങളും ആയുധ പരിശീലനവും ഉള്‍പ്പെടുത്തിയുള്ള വീഡിയോ ഗെയിമുകളില്‍ കുട്ടികള്‍ എത്രമാത്രം അടിമകളാണെന്ന് രക്ഷിതാക്കള്‍ വിലയിരുത്തണമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഇത്തരം ഗെയിമുകള്‍ വഴി ഇവര്‍ ഏതെങ്കിലും ഗ്രൂപ്പുകളുമായോ വ്യക്തികളായൊ ആശയവിനിമയം നടത്തുന്നുണ്ടോ യഥാര്‍ത്ഥ ഐഡി ഉപയോഗിച്ചാണോ കുട്ടികള്‍ ഗെയിമുകളിലേക്ക് പ്രവേശിക്കുന്നത് തുടങ്ങി നിരവധി കാര്യങ്ങള്‍ ശ്രദ്ദിക്കണമെന്നും ടിആര്‍എ വ്യക്തമാക്കി.












Click it and Unblock the Notifications