കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബെംഗളൂരു നഗരത്തിൽ കാറുകൾ വർദ്ധിക്കുന്നു; പാർക്കിങ് സൗകര്യം കുറവ്... വരാൻ പോകുന്നത് കടുത്ത നിയന്ത്രണം

Google Oneindia Malayalam News

ബെംഗളൂരു: ബെംഗളൂരു നഗരത്തില്‍ കാറുമായി ഇറങ്ങിയാല്‍ എറ്റവും വലിയ പ്രശ്‌നം വണ്ടി എവിടെ പാര്‍ക്ക് ചെയ്യുമെന്നതാണ്. നഗരത്തിലെ ഗതാഗത തടസ്സം പോലെ തന്നെ പ്രധാനമാണ് ഇത്. വര്‍ദ്ദിച്ചുവരുന്ന വാഹനമാണ് ഇതിന് പ്രധാനകാരണമെന്നാണ് ഗതാഗത വകുപ്പിന്റെ നിഗമനം.

അതുകൊണ്ട് 2019ന് ഇടയില്‍ ഇനി പാര്‍ക്കിങ് പ്രശനം പരിഹരിച്ചിട്ട് കാര്‍വാങ്ങിയാല്‍ മതിയെന്ന തീരുമാനം എടുക്കാന്‍ ഒരുങ്ങുകയാണ് ഡിപ്പാര്‍ട്ട്‌മെന്റ്. എന്നാല്‍ അത്തരത്തിലൊരു കടുത്ത തീരുമാനം എടുക്കും മുമ്പേ ബോധവല്‍ക്കരണപരിപാടികള്‍ സംഘടിപ്പിക്കാനൊരുങ്ങുകുയാണ് അധികൃതര്‍. നഗരത്തില്‍ മിക്ക വീട്ടിലും ഒന്നില്‍ കൂടുതല്‍ വാഹനങ്ങളുണ്ടാകും.ഇതില്‍ കൂടുതലും പാര്‍ക്ക് ചെയ്യുന്നത് റോഡിലാണ്.

Car

ഈ അവസ്ഥ മാറണമെങ്കില്‍ ജനം പൊതു ഗതാഗത സൗകര്യം ഉപയോഗിക്കണമെന്ന് ഗതാഗതവകുപ്പ് അധികൃതര്‍ പറയുന്നു. മാത്രമല്ല 80ഓളം ഇലക്ട്രിക്ക് ബസുകള്‍ നിരത്തിലിറക്കാനുള്ള തയ്യാറെടുപ്പിലാണ് ഗതാഗത വകുപ്പ്.ഇലക്ട്രിക്ക് ബസുകള്‍ നിരത്തിലിറങ്ങുന്നത് അന്തരീക്ഷ മലീനികരണത്തിനും പരിഹാരമാണ്. ഇതിന് വേണ്ട സാമ്പത്തീക സഹായം കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തില്‍ നിന്നും ലഭിക്കും.

English summary
Parking space in Bengaluru
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X