കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൃശൂർ കായിക പ്രേമികൾക്ക് നിരാശ; സ്‌പോർട്‌സ് ഹോസ്റ്റൽ തിരുവല്ലയിൽ നിന്ന് മാറ്റാൻ സാധ്യത

Google Oneindia Malayalam News

തിരുവല്ല: ജില്ലയിലെ കായിക പ്രേമികൾകളെ നിരാശയിലാഴ്ത്തി എട്ടു വർഷമായി നഗരസഭയിൽ പ്രവർത്തിക്കുന്ന സ്‌പോ​ർട്‌സ് ഹോസ്റ്റൽ ഇവിടെ നിന്നു മാറാൻ സാധ്യത. അത്‌​ലറ്റിക്‌സിലും ഫുട്‌ബോളിലുമായി 33 കുട്ടികൾ താമസിച്ചു പഠിക്കുന്ന ഹോസ്റ്റലിലെ കുട്ടികൾ ഈ അധ്യയന വർഷം ഇരവിപേരൂർ സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്‌കൂളിൽ പ്രവേശനം നേടി പഠനം തുടങ്ങിക്കഴിഞ്ഞു.

നേരത്തേ താമസിച്ചു പഠിച്ചിരുന്ന സ്‌കൂളിൽ നിന്നു താമസവും മാറി. ഇപ്പോൾ പബ്ലിക് സ്റ്റേഡിയത്തിലെ നാലു മുറികളിലാണ് താമസം. 2010ൽ ആണ് തിരുവല്ലയിൽ സ്‌പോർട്‌സ് ഹോസ്റ്റൽ തുടങ്ങിയത്. കച്ചേരിപ്പടിക്കു സമീപമുള്ള നഗരസഭ ടൗൺ ഹാളിലായിരുന്നു ഇത്.നൂറ്റാണ്ടു പഴക്കമുള്ള കെട്ടിടത്തിലെ പരിമിതികളിൽ തുടങ്ങിയെങ്കിലും അതേ വർഷം 10 സെന്റ് സ്ഥലം നൽകാമെന്ന നഗരസഭയുടെ വാഗ്ദാനത്തിൽ പബ്ലിക് സ്റ്റേഡിയത്തിനു സമീപം ഹോസ്റ്റലിനു തറക്കല്ലിടുകയും ചെയ്തിരുന്നു. അന്നിട്ട കല്ലിനു ചുറ്റും കാടു വളരുക മാത്രമാണ് ഇതുവരെ നടന്നത്.

Thrissur

ടൗൺ ഹാളിന്റെ പരിമിതികൾ വാർത്ത ആയതോടെ ഹോസ്റ്റൽ അവിടെ നിന്നു നഗരത്തിലെ സ്‌കൂളിലേക്കു മാറ്റി. സ്‌കൂൾ ഗ്രൗണ്ടും പബ്ലിക് സ്റ്റേഡിയവും ഒരുപോലെ ഉപയോഗിച്ച് പരിശീലനം നടത്തിവരികയായിരുന്നു. ജില്ലാ സ്‌പോർട്‌സ് കൗൺസിലും സ്‌കൂൾ അധികൃതരും തമ്മിലുള്ള തർക്കം കാരണമാണ് ഹോസ്റ്റൽ ഇവിടെനിന്നു മാറ്റേണ്ടിവന്നതെന്ന് അധികൃതർ പറഞ്ഞു. തിരുവല്ലയിൽ നിന്നു 10 കിലോമീറ്റർ അകലെയുള്ള സ്‌കൂളിലാണ് താരങ്ങളുടെ പഠനം. സ്‌കൂൾ അധികൃതർ ഇവർക്കു തിരുവല്ലയിൽ നിന്നു വരുന്നതിനും പോകുന്നതിനും വാഹനം ഏർപ്പാടു ചെയ്തിട്ടുണ്ട്.

പവിലിയനിലെ ഡ്രസ്സിങ് മുറികളിലാണ് കുട്ടികളുടെ താമസം. പഠനമുറിയും ഭക്ഷണമുറിയും ഇല്ല. പവിലിയനാണ് പഠനമുറി. അടുക്കളയിലിരുന്നാണ് ഭക്ഷണം കഴിക്കുന്നത്. ഇത് എത്ര നാൾ തുടരാനാകുമെന്ന ആശങ്കയിലാണ് താരങ്ങൾ. ഇന്നത്തെ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റായ ടി.പി.ദാസനാണ് എട്ടു വർഷം മുൻപ് സ്‌പോർട്‌സ് കൗൺസിൽ ഹോസ്റ്റലിനു തറക്കല്ലിട്ടത്. 10 സെന്റ് സ്ഥലം തരാമെന്നു സമ്മതിച്ച നഗരസഭയോട് സ്‌പോർട്‌സ് കൗൺസിൽ 25 സെന്റ് ആവശ്യപ്പെട്ട് കത്തു നൽകി. കത്തു കിട്ടിയ നഗരസഭ ചർച്ച ചെയ്ത് കൂടുതൽ സ്ഥലം നൽകണോയെന്ന് റിപ്പോർട്ട് നൽകാൻ അധ്യക്ഷനെ ചുമതലപ്പെടുത്തിയതായി അംഗങ്ങൾ പറഞ്ഞു. പക്ഷേ ഇതുവരെ തീരുമാനമായിട്ടില്ല. സ്‌പോർട്‌സ് ഹോസ്റ്റലിലെ താരങ്ങൾക്കു പരിശീലനത്തിന് ആവശ്യമായ സൗകര്യങ്ങൾ നിറഞ്ഞിരിക്കുന്ന തിരുവല്ലയിൽ നിന്നും മാറ്റുന്നത് താരങ്ങൾക്കു ദോഷമാകുമെന്നാണ് കായികതാരങ്ങളുടെ അഭിപ്രായം.

ജില്ലയിലെ മൂന്നാമത്തെ കേന്ദ്രീകൃത സ്‌പോർട്‌സ് ഹോസ്റ്റൽ ഇരവിപേരൂരിൽഇരവിപേരൂർ ന്മ ജില്ലയിലെ മൂന്നാമത്തെ കേന്ദ്രീകൃത സ്‌പോർട്‌സ് ഹോസ്റ്റൽ പഞ്ചായത്തിൽ തുടങ്ങുന്നു. സ്‌കൂൾ വിദ്യാർഥികൾക്കു വേണ്ടിയുള്ള നെറ്റ്‌ബോൾ പരിശീലനമാണ് തുടങ്ങുന്നത്. നിലവിൽ ആറ്റിങ്ങലിലാണ് ഇതിന്റെ കേന്ദ്രം പ്രവർത്തിക്കുന്നത്.

കുട്ടികൾ ഇല്ലാതെ 2012ൽ അടച്ചുപൂട്ടിയ മേതൃക്കോവിൽ ഗവ. എൽപി സ്‌കൂളാണ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്‌പോർട്‌സ് ഹോസ്റ്റലായി മാറ്റുന്നത്. ആദ്യം 22 പേർക്ക് പ്രവേശനം നൽകിയിട്ടുണ്ട്. ഇവർക്ക് പഞ്ചായത്തിലെ വിവിധ സ്‌കൂളുകളിൽ പ്രവേശനം നൽകി. കുമ്പനാട് താൽക്കാലിക താമസ സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. സ്‌കൂൾ കെട്ടിടത്തിന്റെ പുനരുദ്ധാരണം പൂർത്തിയാക്കി ഉടൻതന്നെ ഇവിടേക്കു മാറും. 30 സെന്റ് സ്ഥലമാണ് ഇവിടെയുള്ളത്.

ഒരു വലിയ കെട്ടിടവുമുണ്ട്. നാലു ലക്ഷം രൂപ മുടക്കി പഞ്ചായത്ത് കെട്ടിടത്തിന്റെ മേൽക്കൂര, വാതിലുകൾ, ശൗചാലയം, ഭക്ഷണപ്പുര എന്നിവ പുനരുദ്ധരിക്കുകയാണ്. അടുത്തവർഷം എംഎൽഎ ഫണ്ട് ഉപയോഗിച്ച് സ്‌പോർട്‌സ് ഹോസ്റ്റൽ സമുച്ചയം നിർമിക്കുമെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.രാജീവ് പറഞ്ഞു. ജില്ലയിൽ സ്‌പോർ​ട്‌സ് കൗൺസിലിന്റെ നേതൃത്വത്തിൽ പത്തനംതിട്ടയിലും തിരുവല്ലയിലുമാണ് കേന്ദ്രീകൃത ഹോസ്റ്റലുകൾ പ്രവർത്തിക്കുന്നത്. പരിശീലകരെയും അവർക്കുള്ള പ്രതിഫലവും താരങ്ങൾക്കുള്ള ഭക്ഷണവും ഉൾപ്പെടെ എല്ലാ ചെലവുകളും സ്‌പോർട്‌സ് കൗൺസിലാണ് വഹിക്കുന്നത്.

English summary
Pathanamthitta Local News about sports hostel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X