Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്വാറന്റീനിൽ ആയിരുന്ന കുടുംബത്തിന് നേരെ ആക്രമണം; ഒരാൾ അറസ്റ്റിൽ

റാന്നി; മധ്യപ്രദേശിൽ നിന്ന് നാട്ടിൽ എത്തി ക്വാറന്റീനിൽ കഴിയുകയായിരുന്ന കുടുംബത്തിന് നേരെ ആക്രമണം നടത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. അങ്ങാടി പഞ്ചായത്തിലെ ചിറക്കൽപടി കുന്നുംപുറത്ത് പാസ്റ്റർ കെജെ ജോസഫിന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഈട്ടിച്ചുവട് ചിറക്കൽപടി പുല്ലരിക്കാലയിൽ ഫെബിൻ ജോർജ്ജ് (20) ആണ് അറസ്റ്റിലായത്.

ഹൃദ്രോഗിയായ ജോസഫ് തന്റെ മകൻ നഴ്സായ ഇന്റോറിലെ ആശുപത്രിയിലേക്ക് ചികിത്സയ്ക്കായി പോയിരുന്നു. ഭാര്യയും ഇളയ മകനും ജോസഫിനൊപ്പം പോയിരുന്നു. എന്നാൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ഇവർ ഇന്റോറിൽ കുടുങ്ങി. തുടർന്ന് മലയാളി സമാജം ഇടപെട്ട് ഇവരെ നാട്ടിലെത്തിക്കുകയായിരുന്നു. ഇവർ ഉൾപെടുന്ന 25 പേരടങ്ങുന്ന സംഘമാണ് ബസിൽ നാട്ടിലെത്തിയത്.

 x20-14427246

തുടർന്ന് പഞ്ചായത്ത് അയച്ച ആംബുലൻസിൽ ജോസഫ് വീട്ടിലെത്തി. രാത്രി രണ്ട് മണിയോടെയാണ് വീടിന് നേരെ ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ വീടിന്റെ ജനൽച്ചില്ല് പൊട്ടിയിരുന്നു. സംഭവത്തിൽ വീട്ടമ്മയ്ക്കും പരിക്കേറ്റിരുന്നു. ഓടുകളും കല്ലേറിൽ തകർന്നിരുന്നു. സംഭവത്തിൽ അറിഞ്ഞ് രാത്രി തന്നെ പോലീസ് എത്തി. മുൻവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+