പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ക്വാറന്റീനിൽ ആയിരുന്ന കുടുംബത്തിന് നേരെ ആക്രമണം; ഒരാൾ അറസ്റ്റിൽ

  • By Desk
Google Oneindia Malayalam News

റാന്നി; മധ്യപ്രദേശിൽ നിന്ന് നാട്ടിൽ എത്തി ക്വാറന്റീനിൽ കഴിയുകയായിരുന്ന കുടുംബത്തിന് നേരെ ആക്രമണം നടത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. അങ്ങാടി പഞ്ചായത്തിലെ ചിറക്കൽപടി കുന്നുംപുറത്ത് പാസ്റ്റർ കെജെ ജോസഫിന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഈട്ടിച്ചുവട് ചിറക്കൽപടി പുല്ലരിക്കാലയിൽ ഫെബിൻ ജോർജ്ജ് (20) ആണ് അറസ്റ്റിലായത്.

ഹൃദ്രോഗിയായ ജോസഫ് തന്റെ മകൻ നഴ്സായ ഇന്റോറിലെ ആശുപത്രിയിലേക്ക് ചികിത്സയ്ക്കായി പോയിരുന്നു. ഭാര്യയും ഇളയ മകനും ജോസഫിനൊപ്പം പോയിരുന്നു. എന്നാൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ഇവർ ഇന്റോറിൽ കുടുങ്ങി. തുടർന്ന് മലയാളി സമാജം ഇടപെട്ട് ഇവരെ നാട്ടിലെത്തിക്കുകയായിരുന്നു. ഇവർ ഉൾപെടുന്ന 25 പേരടങ്ങുന്ന സംഘമാണ് ബസിൽ നാട്ടിലെത്തിയത്.

 x20-14427246

തുടർന്ന് പഞ്ചായത്ത് അയച്ച ആംബുലൻസിൽ ജോസഫ് വീട്ടിലെത്തി. രാത്രി രണ്ട് മണിയോടെയാണ് വീടിന് നേരെ ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ വീടിന്റെ ജനൽച്ചില്ല് പൊട്ടിയിരുന്നു. സംഭവത്തിൽ വീട്ടമ്മയ്ക്കും പരിക്കേറ്റിരുന്നു. ഓടുകളും കല്ലേറിൽ തകർന്നിരുന്നു. സംഭവത്തിൽ അറിഞ്ഞ് രാത്രി തന്നെ പോലീസ് എത്തി. മുൻവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം.

അതിർത്തിയിൽ റോന്തുചുറ്റി ചൈനീസ് യുദ്ധ വിമാനങ്ങൾ; നിരീക്ഷണം കടുപ്പിച്ച് ഇന്ത്യയുംഅതിർത്തിയിൽ റോന്തുചുറ്റി ചൈനീസ് യുദ്ധ വിമാനങ്ങൾ; നിരീക്ഷണം കടുപ്പിച്ച് ഇന്ത്യയും

ഉത്ര കൊലപാതകം; പുതിയ നീക്കവുമായി സൂരജിന്റെ കുടുംബം!! കെവിയറ്റ് ഹർജി നൽകിഉത്ര കൊലപാതകം; പുതിയ നീക്കവുമായി സൂരജിന്റെ കുടുംബം!! കെവിയറ്റ് ഹർജി നൽകി

ഉത്തരമില്ലാതെ ഉത്രയുടെ അച്ഛൻ; നീറി കരയാനേ കഴിഞ്ഞുള്ളൂ.. ഇനി ഉണ്ടാവരുത് ഒരു ഉത്രയും'ഉത്തരമില്ലാതെ ഉത്രയുടെ അച്ഛൻ; നീറി കരയാനേ കഴിഞ്ഞുള്ളൂ.. ഇനി ഉണ്ടാവരുത് ഒരു ഉത്രയും'

English summary
1 arrested in ranni for attacking quarantined family
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X