Get Updates
Get notified of breaking news, exclusive insights, and must-see stories!

പത്തനംതിട്ടയിൽ രോഗം സ്ഥിരീകരിച്ചത് ഒരാൾക്ക്; എത്തിയത് മഹാരാഷ്ട്രയിൽ നിന്ന്

പത്തനംതിട്ട; ജില്ലയില്‍ ഇന്ന് ഒരു കോവിഡ്-19 സ്ഥിരീകരിച്ചു. മഹാരാഷ്ട്രയില്‍നിന്ന് മേയ് 13ന് എത്തിയ 30 വയസുകാരനായ കടപ്ര സ്വദേശിക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. നിലവില്‍ ജില്ലയില്‍ അഞ്ചു പേര്‍ രോഗികളായിട്ടുണ്ട്.

ജനറല്‍ ആശുപത്രി പത്തനംതിട്ടയില്‍ ഒന്‍പതു പേരും, ജില്ലാ ആശുപത്രി കോഴഞ്ചേരിയില്‍ മൂന്നു പേരും, ജനറല്‍ ആശുപത്രി അടൂരില്‍ ഒരാളും ഐസൊലേഷനില്‍ ഉണ്ട്. സ്വകാര്യ ആശുപത്രികളില്‍ എട്ടു പേര്‍ ഐസൊലേഷനില്‍ ഉണ്ട്.ജില്ലയില്‍ ആകെ 21 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്. ഇന്ന് പുതിയതായി ഏഴു പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.

corona10-15

ജില്ലയില്‍ 11 പ്രൈമറി കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 2388 പേരും വിദേശത്തുനിന്നും തിരിച്ചെത്തിയ 289 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും തിരിച്ചെത്തിയ 11 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് (19) എത്തിയ 253 പേര്‍ ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 2688 പേര്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ വിദേശത്തുനിന്നും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തുന്നവരെ താമസിപ്പിക്കുന്നതിന് ഇതുവരെ 78 കൊറോണ കെയര്‍ സെന്ററുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.

ജില്ലയുടെ അതിരുകളില്‍ 15 സ്ഥലങ്ങളിലായി 136 ടീമുകള്‍ ഇന്ന് ആകെ 16860 യാത്രികരെ സ്‌ക്രീന്‍ ചെയ്തു. ഇതരസംസ്ഥാനങ്ങളില്‍ നിന്നും എത്തിയ പത്തനംതിട്ട ജില്ലക്കാരായ 15 പേരെ കൊറോണ കെയര്‍ സെന്ററുകളിലേക്ക് റഫര്‍ ചെയ്തു. ആകെ 14744 പേര്‍ക്ക് ബോധവത്ക്കരണം നല്‍കി.

ഇന്റഗ്രേറ്റഡ് വോയിസ് റസ്‌പോണ്‍സ് സിസ്റ്റത്തില്‍ ഇന്ന് 12 കോളുകള്‍ ലഭിച്ചു.
അതിഥി സംസ്ഥാന തൊഴിലാളികള്‍ക്കായി ആരംഭിച്ച പ്രത്യേക ഇന്റഗ്രേറ്റഡ് വോയിസ് റസ്‌പോണ്‍സ് സിസ്റ്റത്തില്‍ 18 കോളുകള്‍ ലഭിച്ചു. ഇവയില്‍ ആറ് എണ്ണം നോണ്‍ മെഡിക്കല്‍ ആവശ്യങ്ങളുമായി ബന്ധപ്പെട്ടവ ആയിരുന്നു. 261 പേര്‍ ഇന്ന്(19) തിരിച്ചു പോകുന്നതിന് സൗകര്യം ഒരുക്കണമെന്ന് അറിയിച്ചിട്ടുണ്ട്.

ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി 348 കോളുകള്‍ നടത്തുകയും, 53പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കുകയും ചെയ്തു.

ജില്ലയിലെ ആദ്യ കോവിഡ് ഒന്നാംനിര ചികിത്സാകേന്ദ്രം റാന്നി മേനാംതോട്ടം ആശുപത്രിയില്‍ മേയ് 20ന് പ്രവര്‍ത്തനം ആരംഭിക്കും. റവന്യൂ വകുപ്പ്, റാന്നി-അങ്ങാടി ഗ്രാമപഞ്ചായത്ത്, ആരോഗ്യവകുപ്പ്, പൊതുമരാമത്ത് (ബില്‍ഡിംഗ്‌സ്) വകുപ്പ്, എന്നീ വകുപ്പുകള്‍ സഹകരിച്ചാണ് ഒന്നാംനിര ചികിത്സാകേന്ദ്രം പ്രവര്‍ത്തനക്ഷമമാക്കുന്നത്. ജില്ലാ കളക്ടറുടെ നേതൃത്വത്തിലുളള ദൈനംദിന അവലോകനയോഗം വൈകുന്നേരം 4.30 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+