പത്തനംതിട്ടയില്‍ ഒരാള്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
പത്തനംതിട്ട; ജില്ലയില്‍ ഇന്ന് ഒരാള്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ജൂണ്‍ 16ന് റഷ്യയില്‍ നിന്നും എത്തിയ പത്തനംതിട്ട ചിറ്റൂര്‍ സ്വദേശിയായ 21 വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹം എറണാകുളം ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ പരിശോധനയ്ക്ക് വിധേയനാവുകയും രോഗബാധ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് പത്തനംതിട്ടയില്‍ അഡ്മിറ്റ് ചെയ്യുകയും ചെയ്തെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
ഇതോടെ ജില്ലയില്‍ ഇതുവരെ ആകെ 149 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ ആലപ്പുഴ ജില്ലയില്‍ രോഗം സ്ഥിരീകരിച്ച ഒരു വ്യക്തി റാന്നി മേനാംതോട്ടം സിഎഫ്എല്‍ടിസിയിലും, കോട്ടയം ജില്ലയില്‍ രോഗം സ്ഥിരീകരിച്ച ഒരു വ്യക്തി പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും ചികിത്സയില്‍ ഉണ്ട്. കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ ഒരാള്‍ മരണമടഞ്ഞിട്ടുണ്ട്. ഇന്ന്ജില്ലയില്‍ അഞ്ചു പേര്‍ രോഗവിമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 48 ആണ്. നിലവില്‍ ജില്ലയില്‍ 100 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 96 പേര്‍ ജില്ലയിലും, നാലു പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 44 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ എട്ടു പേരും, അടൂര്‍ ജനറല്‍ ആശുപത്രിയില്‍ മൂന്നു പേരും, റാന്നി മേനാംതോട്ടം സിഎഫ്എല്‍ടിസിയില്‍ 54 പേരും ഐസൊലേഷനില്‍ ഉണ്ട്. സ്വകാര്യ ആശുപത്രികളില്‍ 18 പേര്‍ ഐസൊലേഷനില്‍ ഉണ്ട്. ജില്ലയില്‍ ആകെ 127 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്.
ഇന്ന് (17)പുതിയതായി ഏഴു പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. ജില്ലയില്‍ 483 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്.

Recommended Video

മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3390 പേരും വിദേശത്തുനിന്നും തിരിച്ചെത്തിയ 1156 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് (17) തിരിച്ചെത്തിയ 119 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് (17) എത്തിയ 211 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 5029 പേര്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ വിദേശത്തുനിന്നും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തുന്നവരെ താമസിപ്പിക്കുന്നതിന് 131 കോവിഡ് കെയര്‍ സെന്ററുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇവയില്‍ നിലവില്‍ 1035 പേര്‍ താമസിക്കുന്നുണ്ടെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.












Click it and Unblock the Notifications