ഒരു വർഷം കൊണ്ട് 100 എംബിബിഎസ് സീറ്റ്: മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് വലിയ മുന്നേറ്റം: വീണാ ജോര്‍ജ്
പത്തനംതിട്ട: മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് കേരളത്തിലുണ്ടായിക്കൊണ്ടിരിക്കുന്നത് വലിയ മുന്നേറ്റമാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കോന്നി ഗവണ്മെന്റ് മെഡിക്കല്‍ കോളജിലെ അക്കാദമിക്ക് ബ്ലോക്ക് ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് ചരിത്രനേട്ടം കൈവരിക്കുവാന്‍ കഴിഞ്ഞ വര്‍ഷം കേരളത്തിനു സാധിച്ചു. രണ്ട് മെഡിക്കല്‍ കോളജുകളില്‍ പുതുതായി നൂറ് എം ബി ബി എസ് സീറ്റുകള്‍ നേടുവാന്‍ സാധിച്ചു. മഞ്ചേരി, പാരിപ്പള്ളി മെഡിക്കല്‍ കോളജുകളില്‍ പി.ജി വിദ്യാഭ്യാസം ആരംഭിച്ചുവെന്നും മന്ത്രി വ്യക്തമാക്കി.
രണ്ടു സര്‍ക്കാര്‍ നഴ്സിംഗ് കോളജുകള്‍ ആരംഭിച്ചു. ഉന്നത വിദ്യാഭ്യാസ രംഗത്തിന് സര്‍ക്കാര്‍ നല്കുന്ന വലിയ പ്രാധാന്യമാണ് മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്തും വലിയ മാറ്റം കൊണ്ടുവരാന്‍ കഴിഞ്ഞത്. സര്‍ക്കാര്‍ ആശുപത്രികളില്‍ നൂതന ചികിത്സാ സംവിധാനങ്ങള്‍ ഒരുക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്. കാന്‍സര്‍ ചികിത്സയ്ക്ക് സംസ്ഥാനത്ത് റോബോട്ടിക് സംവിധാനവും ആരംഭിച്ചു. സെര്‍വി സ്കാന്‍ പദ്ധതി സര്‍ജിക്കല്‍ കാന്‍സറുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വിപ്ലവകരമായ മാറ്റം സൃഷ്ടിക്കും. കോന്നി മെഡിക്കല്‍ കോളജ് ആശുപത്രി പൂര്‍ണതോതില്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള ശ്രമം സര്‍ക്കാര്‍ നടത്തുകയാണെന്നും മന്ത്രി പറഞ്ഞു.

കോന്നിയുടെ അഭിമാനമായി മെഡിക്കല്‍ കോളജ് നിലനില്‍ക്കുന്നതിനു കാരണം സംസ്ഥാന സര്‍ക്കാരിന്റെ ആര്‍ജവമായ പ്രവര്‍ത്തനമാണെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. കേരളത്തിന്റെ ആരോഗ്യരംഗം മികച്ച രീതിയില്‍ മുന്നോട്ടു കൊണ്ടു പോകുന്നതില്‍ സര്‍ക്കാര്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങളുടെ ഏറ്റവും വലിയ ഉദാഹരണമാണ് കോന്നി മെഡിക്കല്‍ കോളജ് എന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു. നാടിനും രാജ്യത്തിനും അഭിമാനമായി കോന്നി മെഡിക്കല്‍ കോളജ് മാറുമെന്ന് ആന്റോ ആന്റണി എംപി പറഞ്ഞു.
അനുദിനം അതിവേഗം ആരേയും അതിശയിപ്പിക്കുന്ന നിലയിലാണ് കോന്നി മെഡിക്കല്‍ കോളജിന്റെ വളര്‍ച്ചയെന്ന് അഡ്വ. കെ യു ജനീഷ് കുമാര്‍ എം എല്‍ എ പറഞ്ഞു. വികസനത്തിന്റെ പുതിയ മുഖം നല്കിയ സര്‍ക്കാരാണ് ഇപ്പോഴുള്ളതെന്നും എംഎല്‍എ പറഞ്ഞു. നാല് നിലകളിലായി 1,65,000 സ്ക്വയര്‍ ഫീറ്റ് വിസ്തീര്‍ണത്തിലാണ് അക്കാദമിക്ക് ബ്ലോക്ക് നിര്‍മിച്ചിരിക്കുന്നത്. വിവിധ ഡിപ്പാര്‍ട്ട്മെന്റുകള്‍, ക്ലാസ് മുറികള്‍, ഹാളുകള്‍, ലബോറട്ടറി, ലൈബ്രറി തുടങ്ങി കേരളത്തിലെ തന്നെ ഏറ്റവും സൗകര്യമുള്ള അക്കാദമിക്ക് ബ്ലോക്കാണ് കോന്നിയില്‍ പ്രവര്ത്തനസജ്ജമായിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications