പത്തനംതിട്ടയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 104 പേര്‍ക്ക്: 31 പേര്‍ക്ക് രോഗമുക്തി
പത്തനംതിട്ട: ജില്ലയില്‍ ഇന്ന് 104 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രോഗമുക്തി നേടിയത് 31 പേരാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ നാലു പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, ഏഴു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 93 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ നെല്ലാട് ക്ലസ്റ്ററില്‍ നിന്നും രോഗം ബാധിച്ച 19 പേരും, കടമ്പനാട്് ക്ലസ്റ്ററില്‍ നിന്നും രോഗം ബാധിച്ച നാലു പേരും, അടൂര്‍ കണ്ണംകോട് ക്ലസ്റ്ററില്‍ നിന്നും രോഗം ബാധിച്ച നാലു പേരും ഉണ്ട്. ഏഴു പേരുടെ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
ജില്ലയില്‍ ഇതുവരെ ആകെ 2602 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 1441 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ 11 പേര്‍ മരണമടഞ്ഞു. കൂടാതെ കോവിഡ് ബാധിതനായ രണ്ടു പേര്‍ കാന്‍സര്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരണമടഞ്ഞിട്ടുണ്ട്.

ആകെ രോഗമുക്തരായവരുടെ എണ്ണം 1957 ആണ്. പത്തനംതിട്ട ജില്ലക്കാരായ 632 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 615 പേര്‍ ജില്ലയിലും, 17 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 170 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ 103 പേരും, അടൂര്‍ ജനറല്‍ ആശുപത്രിയില്‍ 11 പേരും, റാന്നി മേനാംതോട്ടം സിഎഫ്എല്‍ടിസിയില്‍ 69 പേരും, പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസിയില്‍ 27 പേരും, കോഴഞ്ചേരി മുത്തൂറ്റ് നഴ്‌സിംഗ് കോളജ് സിഎഫ്എല്‍ടിസിയില്‍ 255 പേരും ഐസൊലേഷനില്‍ ഉണ്ട്.
സ്വകാര്യ ആശുപത്രികളില്‍ 32 പേര്‍ ഐസൊലേഷനില്‍ ഉണ്ട്. ജില്ലയില്‍ ആകെ 667 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്. ഇന്ന് പുതിയതായി 110 പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. ജില്ലയില്‍ 6678 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 1448 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 1874 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 89 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 116 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 10000 പേര്‍ നിരീക്ഷണത്തിലാണ്.
ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 33 കോളുകളും, ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 94 കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 1540 കോളുകള്‍ നടത്തുകയും, 14 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കുകയും ചെയ്തു. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും പ്ലാനിംഗ് മീറ്റിംഗ്, ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ കൂടി.












Click it and Unblock the Notifications