• search
  • Live TV
പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കൊവിഡ് രോഗിയായ 20കാരിയെ പീഡിപ്പിച്ചു, ആറന്മുളയില്‍ 108 ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റില്‍

പത്തനംതിട്ട: കൊവിഡ് ബാധിതയായ 20കാരി പെണ്‍കുട്ടിയെ പീഡിപ്പിച്ച ആംബുസന്‍സ് ഡ്രൈവര്‍ അറസ്റ്റില്‍. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. 108 ആംബുലന്‍സിലെ ഡ്രൈവര്‍ കായംകുളം സ്വദേശി നൗഫലിനെ പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിക്ക് രോഗം ബാധിച്ചതിനെ തുടര്‍ന്ന് പത്തനംതിട്ടയില്‍ നിന്ന് കോഴഞ്ചേരിയിലെ കൊവിഡ് കെയര്‍ സെന്ററിലേക്ക് കൊണ്ടു പോകുന്നതിനിടെയായിരുന്നു പീഡനം. വിശദാംശങ്ങളിലേക്ക്..

സർക്കാർ നിയമനങ്ങൾക്ക് വിലക്കില്ല: വിവാദ സർക്കുലർ വിശദീകരിച്ച് , ധനകാര്യമന്ത്രാലയം

ആംബുലന്‍സില്‍ രണ്ട് യുവതികള്‍

ആംബുലന്‍സില്‍ രണ്ട് യുവതികള്‍

രണ്ട് യുവതികള്‍ ആംബുലന്‍സില്‍ ഉണ്ടായിരുന്നു. ഇതില്‍ ഒരാളെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിലേക്ക് എത്തിക്കാനായിരുന്നു ഡ്രൈവര്‍ക്ക് ലഭിച്ച നിര്‍ദ്ദേശം. ഇതേ തുടര്‍ന്ന് യുവതിയെ ആശുപത്രിയില്‍ ഇറക്കി കോഴഞ്ചേരിയിലെ കൊവിഡ് കേന്ദ്രത്തിലേക്ക് പോകുന്നതിനിടെയായിരുന്നു പീഡനം.

യാത്രാമധ്യേ

യാത്രാമധ്യേ

കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ നിന്ന് കൊവിഡ് കെയര്‍ സെന്ററിലേക്ക് പോകുന്നതിനിടെ ആംബുലന്‍സ് ഡ്രൈവര്‍ ആറന്മുള വിമാനത്താവള പദ്ധതിയുടെ സ്ഥലത്ത് വാഹനം നിര്‍ത്തി. ഇവിടെവച്ച് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു എന്നാണ് വിവരം. തുടര്‍ന്ന് പെണ്‍കുട്ടിയുടെ പരാതിയില്‍ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

ചികിത്സ കേന്ദ്രത്തില്‍

ചികിത്സ കേന്ദ്രത്തില്‍

പീഡനത്തിന് ശേഷം ഡ്രൈവര്‍ പെണ്‍കുട്ടിയെ ചികിത്സാ കേന്ദ്രത്തിലെത്തിച്ചു. ഇവിടെ നിന്ന് പെണ്‍കുട്ടി പൊലീസില്‍ വിവരം അറിയിച്ചു. രാത്രി തന്നെ പൊലീസ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. പരാതിയില്‍ അടിസ്ഥാനത്തില്‍ ഡ്രൈവര്‍ നൗഫലിനെ പൊലീസ് അറസ്റ്റ് ചെയ്തു.

കൊലക്കേസ് പ്രതി

കൊലക്കേസ് പ്രതി

ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലുള്ള നൗഫല്‍ കൊലക്കേസ് പ്രതിയാണെന്നാണ് പൊലീസ് പറയുന്നത്. സമീപ കാല കൊവിഡ് പ്രവര്‍ത്തനങ്ങളില്‍ ഇയാള്‍ സജീവമായിരുന്നു. ഇയാളുടെ ക്രിമിനല്‍ പശ്ചാത്തലം പൊലീസ് അന്വേഷിച്ച് വരികയാണ്.

വൈദ്യപരിശോധന

വൈദ്യപരിശോധന

കൊവിഡ് കേന്ദ്രത്തില്‍ ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിയെ പ്രത്യേക മുറിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഞായറാഴ്ച വൈദ്യപരിശോധനയ്ക്ക് വിധേയയാക്കും. കേസില്‍ കൂടുതല്‍ നടപടികള്‍ ഇന്നുണ്ടാകും. ഇപ്പോള്‍ കസ്റ്റഡിയിലുള്ള നൗഫലിനെ പത്തനംതിട്ടയിലെ ഒരു പ്രത്യേക മുറിയില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ഇയാളെ ക്വാറന്റീനില്‍ പ്രവേശിപ്പിക്കും.

അവഗണിക്കാന്‍ എനിക്ക് പ്രയാസമാവും, കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാറിനോട് അഭ്യര്‍ത്ഥനയുമായി ഹരീഷ് പേരടി

കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ബ്രസീലിനെ മറികടന്ന് ഇന്ത്യ രണ്ടാംസ്ഥാനത്ത്; 41 ലക്ഷം രോഗികള്‍

മലമുകളിൽ വഴിയറിയാതെ കുടുങ്ങി: ചൈനീസ് പൌരന്മാർക്ക് തുണയായി കുതിച്ചെത്തി, ഇന്ത്യൻ സൈന്യത്തിന് കയ്യടി!

English summary
108 ambulance driver molest 20-year-old Covid patient in Aranmula
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X