Get Updates
Get notified of breaking news, exclusive insights, and must-see stories!

എട്ടുവയസ്സുകാരി ഉള്‍പ്പടെ പത്തനംതിട്ടയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 11 പേര്‍ക്ക്

പത്തനംതിട്ട: ജില്ലയില്‍ ഇന്ന് എട്ടുവയസുകാരി ഉള്‍പ്പടെ കോവിഡ് സ്ഥിരീകരിച്ചത് 11 പേര്‍ക്ക്. ജൂണ്‍ 11 ന് ഡല്‍ഹിയില്‍ നിന്നും എത്തിയ സീതത്തോട് സ്വദേശിനിയായ എട്ടു വയസുകാരിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ജില്ലയില്‍ ചികിത്സയില്‍ ഉണ്ടായിരുന്ന മൂന്നു പേരും, കോട്ടയം ജില്ലയില്‍ ചികിത്സയില്‍ ഉണ്ടായിരുന്ന ഒരാളും ഉള്‍പ്പെടെ നാലു പേര്‍ രോഗവിമുക്തരായി.

ജൂണ്‍11 ന് ഡല്‍ഹിയില്‍ നിന്നും എത്തിയ സീതത്തോട് സ്വദേശിനിയായ 57 വയസുകാരി, ജൂണ്‍ ഏഴിന് സൗദിഅറേബ്യയില്‍ നിന്നും എത്തിയ മഠത്തുഭാഗം സ്വദേശിയായ 61 വയസുകാരന്‍,ജൂണ്‍ ആറിന് ബഹ്‌റനില്‍ നിന്നും എത്തിയ ഇടയാറന്മുള സ്വദേശിയായ 42 വയസുകാരന്‍, ജൂണ്‍13 ന് കുവൈറ്റില്‍ നിന്നും എത്തിയ കുറ്റൂര്‍ സ്വദേശിയായ 68 വയസുകാരന്‍, ജൂണ്‍ 11ന് കുവൈറ്റില്‍ നിന്നും എത്തിയ പളളിക്കല്‍ സ്വദേശിയായ 28 വയസുകാരന്‍, ജൂണ്‍ 12ന് കുവൈറ്റില്‍ നിന്നും എത്തിയ റാന്നി സ്വദേശിയായ 43 വയസുകാരന്‍, ജൂണ്‍ 10ന് റിയാദില്‍ നിന്നും എത്തിയ തോന്ന്യാമല സ്വദേശിയായ 32 വയസുകാരന്‍, ജൂണ്‍ മൂന്നിന് മഹാരാഷ്ട്രയില്‍ നിന്നും എത്തിയ തിരുവല്ല സ്വദേശിയായ 56 വയസുകാരന്‍, ജൂണ്‍ ഒന്നിന് ദുബായിയില്‍ നിന്നും എത്തിയ കൈപ്പട്ടൂര്‍ സ്വദേശിനിയായ ഒരു വയസുകാരി. ജൂണ്‍ 13 ന് കുവൈറ്റില്‍ നിന്നും എത്തിയ ഈസ്റ്റ് ഓതറ സ്വദേശിയായ 52 വയസുകാരന്‍ എന്നിവരാണ് ഇന്ന് ജില്ലയില്‍ രോഗം സ്ഥിരീകരിച്ച മറ്റുള്ളവര്‍.

coronavirus

ഇതോടെ ജില്ലയില്‍ ഇതുവരെ ആകെ 160 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കൂടാതെ ആലപ്പുഴ ജില്ലയില്‍ രോഗം സ്ഥിരീകരിച്ച ഒരു വ്യക്തി റാന്നി മേനാംതോട്ടം സിഎഫ്എല്‍ടിസിയിലും, കോട്ടയം ജില്ലയില്‍ രോഗം സ്ഥിരീകരിച്ച ഒരു വ്യക്തി പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും ചികിത്സയില്‍ ഉണ്ട്.കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ ഒരാള്‍ മരണമടഞ്ഞിട്ടുണ്ട്. ആകെ രോഗമുക്തരായവരുടെ എണ്ണം 52 ആണ്.

നിലവില്‍ ജില്ലയില്‍ 107 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 104 പേര്‍ ജില്ലയിലും, മൂന്നു പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 45 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ആറു പേരും, അടൂര്‍ ജനറല്‍ ആശുപത്രിയില്‍ രണ്ടു പേരും, റാന്നി മേനാംതോട്ടം സിഎഫ്എല്‍ടിസിയില്‍ 60 പേരും ഐസൊലേഷനില്‍ ഉണ്ട്.സ്വകാര്യ ആശുപത്രികളില്‍ 12 പേര്‍ ഐസൊലേഷനില്‍ ഉണ്ട്. ജില്ലയില്‍ ആകെ 125 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്. ഇന്ന് പുതിയതായി 20 പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചതായും ജില്ലാ ഭരണകൂടം അറിയിച്ചു.

Recommended Video

cmsvideo
    ഫോർട്ട് പോലീസ് വിളിച്ചു വരുത്തിയ മൊബൈൽ കടയുടമയ്ക്ക് കോവിഡ് ;സ്റ്റേഷനിലെ 4 പൊലീസുകാർ നിരീക്ഷണത്തിൽ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+