പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മാതൃകാപെരുമാറ്റച്ചട്ട ലംഘനം: പത്തനംതിട്ട ജില്ലയില്‍ 116067 പ്രചാരണസാമഗ്രികള്‍ നീക്കം ചെയ്തു

  • By Desk
Google Oneindia Malayalam News

പത്തനംതിട്ട: മാതൃകാപെരുമാറ്റച്ചട്ടം ലംഘിച്ച് സ്ഥാപിച്ചിരുന്ന 116067 പ്രചാരണ സാമഗ്രികള്‍ ജില്ലയില്‍ നീക്കം ചെയ്തുവെന്ന് ജില്ലാകളക്ടറും, ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുമായ പി ബി നൂഹ് പറഞ്ഞു. അഞ്ച് നിയോജകമണ്ഡലങ്ങളിലായി 5796 ചുവരെഴുത്തുകള്‍, 82630 പോസ്റ്ററുകള്‍, 9247 ഫ്ളക്സ് ബോര്‍ഡുകള്‍, 18394 ഫ്ളാഗുകള്‍ എന്നിവ നീക്കം ചെയ്തുവെന്ന് കളക്ടര്‍ പറഞ്ഞു.

ഏറ്റവും കൂടുതല്‍ പരസ്യങ്ങള്‍ നീക്കം ചെയ്തത് ആറന്മുള നിയോജക മണ്ഡലത്തിലാണ്. ഏറ്റവും കുറവാകട്ടെ അടൂരിലും. പൊതുനിരത്തുകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങള്‍, പൊതുഗതാഗത സംവിധാനങ്ങള്‍ എന്നിവിടങ്ങളിലെ പെരുമാറ്റച്ചട്ടം ലംഘിക്കുന്ന വിധത്തില്‍ സ്ഥാപിച്ചിരുന്ന പ്രചാരണസാമഗ്രികളാണ് നീക്കം ചെയ്തത്. സ്വകാര്യവ്യക്തികളുടെ സ്ഥലങ്ങളില്‍ അനുമതി കൂടാതെ സ്ഥാപിച്ച 87 പ്രചാരണസാമഗ്രികളും ഇതോടൊപ്പം നീക്കം ചെയ്തു.

voting42-1555510611

തിരുവല്ല നിയോജകമണ്ഡലത്തില്‍ 1312 പോസ്റ്ററുകള്‍, 420 ഫ്ളക്സ് ബോര്‍ഡുകള്‍, 570 ഫ്ളാഗുകള്‍ എന്നിങ്ങനെ 2302 സാമഗ്രികള്‍ നീക്കം ചെയ്തു. റാന്നിയില്‍ 32 ചുവരെഴുത്തുകള്‍, 74 പോസ്റ്ററുകള്‍, 28 ഫ്ളക്സ് ബോര്‍ഡുകള്‍, 426 ഫ്ളാഗുകള്‍ ഉള്‍പ്പെടെ 560 സാമഗ്രികള്‍ നീക്കം ചെയ്തു. കോന്നിയില്‍ 463 പോസ്റ്ററുകള്‍, അഞ്ച് ഫ്ളക്സ് ബോര്‍ഡുകള്‍, 22 ഫ്‌ളാഗ് എന്നിങ്ങനെ 490 സാമഗ്രികള്‍ നീക്കം ചെയ്തു. ആറന്മുള നിയോജകമണ്ഡലത്തിലെ 2197 പോസ്റ്ററുകള്‍, 48 ഫ്ളക്സ് ബോര്‍ഡുകള്‍,137 ഫ്ളാഗുകള്‍ ഉള്‍പ്പെടെ 2382 സാമഗ്രികള്‍ നീക്കം ചെയ്തു. അടൂര്‍ നിയോജകമണ്ഡലത്തില്‍ 68 ചുവരെഴുത്തുകള്‍, 148 പോസ്റ്ററുകള്‍, 42 ഫ്ളക്സ് ബോര്‍ഡുകള്‍, 112 ഫ്ളാഗുകള്‍ അടക്കം 370 പ്രചാരണ സാമഗ്രികളും നീക്കം ചെയ്തു. അഞ്ച് നിയോജകമണ്ഡലങ്ങളിലായി 17,27,985 രൂപയും, 14620 രൂപയോളം വരുന്ന 8.5 ലിറ്റര്‍ മദ്യവും സ്‌ക്വാഡ് പിടിച്ചെടുത്തു.

ജനങ്ങള്‍ക്ക് രഹസ്യവിവരങ്ങള്‍ ജില്ലാ പോലീസ് ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ ഫോണ്‍ മുഖേനയും വാട്സാപ്പ് മുഖേനയും അറിയിക്കാമെന്ന് ജില്ലാ പോലീസ് മേധാവി ജി. ജയദേവ് അറിയിച്ചു. വിവരം നല്‍കുന്നവരുടെ പേരു വിവരം രഹസ്യമായി സൂക്ഷിക്കും. ഫോണ്‍: 9497908045.

English summary
116067 Campaign materials removed in Pathanamthitta due to violation of code of conduct
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X