• search
  • Live TV
പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

പത്തനംതിട്ടയില്‍ 119 പേര്‍ക്ക് കൊവിഡ്; ഒരു മരണം, രോഗമുക്തി നേടിയത് 37 പേര്‍

പത്തനംതിട്ട: ജില്ലയില്‍ ഇന്ന് 119 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു, 37 പേര്‍ രോഗമുക്തരായി. ഒരാള്‍ മരണപ്പെടുകയും ചെയ്തിട്ടുണ്ട്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 12 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും 18 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 89 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്.

ജില്ലയില്‍ ഇന്ന് കോവിഡ്-19 മൂലം ഒരു മരണം കൂടി സ്ഥിരീകരിച്ചു. പ്രമാടം സ്വദേശി പുരുഷോത്തമന്‍ (70) 19.08.2020 തീയതി രാത്രി 9.45-ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നിര്യാതനായി. ഡയബറ്റിസ്, ഹൈപ്പര്‍ ടെന്‍ഷന്‍ തുടങ്ങിയ രോഗങ്ങള്‍ ഉണ്ടായിരുന്നു. കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ 8 പേരാണ് മരിച്ചത്. കൂടാതെ കോവിഡ് ബാധിതനായ ഒരാള്‍ ക്യാന്‍സര്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരണമടഞ്ഞിട്ടുണ്ട്.

ജില്ലയില്‍ ഇതുവരെ ആകെ 2327 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 1216 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്.ജില്ലയില്‍ ഇന്ന് 37 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 1854 ആണ്.പത്തനംതിട്ട ജില്ലക്കാരായ 464 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 452 പേര്‍ ജില്ലയിലും, 12 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 172 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ 40 പേരും, അടൂര്‍ ജനറല്‍ ആശുപത്രിയില്‍ 2 പേരും, റാന്നി മേനാംതോട്ടം സിഎഫ്എല്‍ടിസി യില്‍ 69 പേരും, പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസിയില്‍ 31 പേരും, കോഴഞ്ചേരി മുത്തൂറ്റ് നഴ്‌സിംഗ് കോളേജ് സിഎഫ്എല്‍ടിസിയില്‍ 149 പേരും, തിരുവല്ല ഹോളി സ്പിരിറ്റ് കോണ്‍വെന്റില്‍ ഒരാളും ഐസൊലേഷനില്‍ ഉണ്ട്. സ്വകാര്യ ആശുപത്രികളില്‍ 28 പേര്‍ ഐസൊലേഷനില്‍ ഉണ്ട്. ജില്ലയില്‍ ആകെ 492 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്. ഇന്ന് പുതിയതായി 119 പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.

ജില്ലയില്‍ 5921 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 1427 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 1727 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 88 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 113 പേരും ഇതില്‍ ഉള്‍പ്പെടുന്നു.ആകെ 9075 പേര്‍ നിരീക്ഷണത്തിലാണ്.

കൂടാതെ ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്ന് ഇന്ന് 281 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.34 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 3.93 ശതമാനമാണ്. ജില്ലാ മെഡിക്കല്‍ ആഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 35 കോളുകളും, ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 114 കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 1585 കോളുകള്‍ നടത്തുകയും, 15 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കുകയും ചെയ്തു. ഇന്ന് നടന്ന പരിശീലന പരിപാടിയുടെ ഭാഗമായി 22 സ്റ്റാഫ് നഴ്‌സുമാര്‍ക്ക് സിഎഫ്എല്‍ടിസി മാനേജ്‌മെന്റ് പരിശീലനവും, 76 അംഗന്‍വാടി വര്‍ക്കര്‍മാര്‍ക്ക് കോവിഡ് അവയര്‍നസ് പരിശീലനവും നല്‍കി.

തുടര്‍ച്ചയായ 7 ദിവസങ്ങളായി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തിനാല്‍ കുമ്പഴ ക്ലസ്റ്റര്‍ നിയന്ത്രണവിധേയമായതായി പ്രഖ്യാപിച്ചു.

English summary
119 more covid case confirmed in Pathanamthitta today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X