പത്തനംതിട്ട ജില്ലയില്‍ നിന്നും 1194 അതിഥി തൊഴിലാളികള്‍ ബിഹാറിലേക്ക് മടങ്ങി
പത്തനംതിട്ട: കഴിഞ്ഞ ദിവസം റദ്ദാക്കിയ ട്രെയിനില്‍ യാത്ര ചെയ്യേണ്ടിയിരുന്ന ബിഹാര്‍ സ്വദേശികള്‍ ഞായറാഴ്ച നാട്ടിലേക്ക് പുറപ്പെട്ടു. ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ നിന്നും ബിഹാറിലേക്ക് പുറപ്പെട്ട സ്പെഷല്‍ ട്രെയിനുകളിലണ് ഇവര്‍ സ്വദേശത്തേക്ക് മടങ്ങിയത്. ആലപ്പുഴയില്‍ നിന്നും ശനിയാഴ്ച രാത്രി 10ന് പുറപ്പെട്ട ട്രെയിനില്‍ 246 ഉം തിരുവനന്തപുരത്തു നിന്നും ആലപ്പുഴ വഴി ഞായറാഴ്ച പുലര്‍ച്ചെ 2.30ന് പുറപ്പെട്ട ട്രെയിനില്‍ 948 ഉം പേരാണ് മടങ്ങിയത്. പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള ആകെ 1194 അതിഥി തൊഴിലാളികള്‍ ഇത്തരത്തില്‍ യാത്ര തിരിച്ചു.
കോഴഞ്ചേരി, മല്ലപ്പള്ളി, തിരുവല്ല താലൂക്കുകളില്‍ നിന്നുള്ള അതിഥി തൊഴിലാളികളാണ് രണ്ടു ട്രെയിനുകളിലായി പുറപ്പെട്ടത്. ശനിയാഴ്ച്ച ഉച്ചയ്ക്ക് തിരുവല്ലയില്‍ നിന്നും ബിഹാറിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്‌പെഷല്‍ ട്രെയിന്‍ റദ്ദാക്കിയതിനെ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ട് ആലപ്പുഴയില്‍ നിന്നും പുറപ്പെട്ട ട്രെയിനുകളില്‍ തൊഴിലാളികളെ യാത്രയാക്കിയത്.

ജില്ലാ ഭരണകൂടത്തിന്റെയും റവന്യൂ, ലേബര്‍ വകുപ്പ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലാണ് അതിഥി തൊഴിലാളികളെ നാട്ടിലേക്ക് മടക്കി അയച്ചത്.
മൂന്നു താലൂക്കിലേയും വിവിധ കേന്ദ്രങ്ങളില്‍ നിന്നും 40 കെഎസ്ആര്‍ടിസി ബസുകളിലായിട്ടാണ് ഇവരെ ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചത്. തിരുവല്ലയില്‍ നിന്നും 12 ബസുകളിലായി 332 ഉം കോഴഞ്ചേരിയില്‍ നിന്ന് 15 ബസുകളിലായി 433 ഉം മല്ലപ്പള്ളിയില്‍ നിന്ന് 13 ബസുകളിലായി 429 പേരുമാണ് ജില്ലയില്‍ നിന്നും ആലപ്പുഴ സ്റ്റേഷനില്‍ എത്തിയത്. യാത്രയ്ക്കു മുന്നോടിയായിട്ടുള്ള ആരോഗ്യ സ്‌ക്രീനിംഗ് നേരത്തെ തന്നെ പൂര്‍ത്തിയാക്കിയിരുന്നു. ചപ്പാത്തി, അച്ചാര്‍, ബ്രഡ്, വെള്ളം എന്നിവ അടങ്ങിയ സൗജന്യ ഭക്ഷണ കിറ്റും ഇവര്‍ക്ക് കൈമാറി. അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാര്‍ തൊഴിലാളികള്‍ക്ക് മാസ്‌കും സാനിറ്റൈസറും നല്‍കി.
Recommended Video

തിരുവല്ല വഴി കടന്നുപോകേണ്ടിയിരുന്ന ട്രെയിന്‍ അവസാനനിമിഷം റദ്ദാക്കിയതിനെ തുടര്‍ന്ന് അതിഥി തൊഴിലാളികള്‍ കഴിഞ്ഞ ദിവസം പ്രതിഷേധിച്ചിരുന്നു. കോഴഞ്ചേരി പുല്ലാട്, അടൂര്‍ ഏനാത്ത്, ആനപ്പാറ എന്നിവിടങ്ങളിലായിരുന്നു പ്രതിഷേധം. മുന്നറിപ്പുകള്‍ പരിഗണിക്കാന്‍ തയ്യാറാവാതിരുന്നു പ്രതിഷേധക്കാരെ പോലീസ് ലാത്തി വീശി ഓടിച്ചു. തിരുവല്ലയില്‍ നിന്നും ബിഹാറിലേക്ക് പോവാനായിരുന്നു ഇവര്‍ക്ക് ക്രമീകരണം ഒരുക്കിയിരുന്നത്. ബീഹാറിലേക്ക് പോവുന്ന 1500 പേര്‍ക്ക് ഭക്ഷണമടക്കം ജില്ലാ ഭരണകൂടം തയ്യാറാക്കുകയും ചെയ്തിരുന്നു. വിവിധയിടങ്ങളില്‍ നിന്നും തൊഴിലാളികളെ റെയില്‍വെ സ്റ്റേഷനില്‍ എത്തിക്കുന്നതിനുള്ള വാഹന സൗകര്യവും തയ്യാറായിരുന്നു. എന്നാല്‍ ഇന്ന് പുറപ്പെടേണ്ടിയിരുന്ന ട്രെയിന്‍ നാളെയെ പുറപ്പെടുവെന്ന് അവസാന നിമിഷം അറിയിക്കുകയായിരുന്നു.












Click it and Unblock the Notifications