പത്തനംതിട്ടയില്‍ വ്യാഴാഴ്ച കോവിഡ‍് സ്ഥിരീകരിച്ചത് 1245 പേര്‍ക്ക്: 7 മരണം
പത്തനംതിട്ട: ജില്ലയില്‍ വ്യാഴാഴ്ച 1245 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഏഴു പേര്‍ വിദേശത്ത് നിന്നും വന്നവരും, 78 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 1160 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത 11 പേരുണ്ട്. ജില്ലയില്‍ ഇതുവരെ ആകെ 74631 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 67799 പേര്‍ സമ്പര്‍ക്കംമൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ ഏഴു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.
മരണപ്പെട്ടവര്‍
1) കടപ്ര സ്വദേശി (80) 27.04.2021ന് പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു. തുടര്‍ന്ന് നടത്തിയ പ്രാഥമിക സ്രവ പരിശോധനയില്‍ രോഗബാധ സ്ഥിരീകരിച്ചു.
2) 23.04.2021ന് രോഗബാധ സ്ഥിരീകരിച്ച നെടുമ്പ്രം സ്വദേശി (83) 25.04.2021ന് തിരുവല്ലയിലെ സ്വകാര്യആശുപത്രിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.
3) 21.04.2021ന് രോഗബാധ സ്ഥിരീകരിച്ച കല്ലൂപ്പാറ സ്വദേശി (83) 25.04.2021ന് തിരുവല്ലയിലെ സ്വകാര്യആശുപത്രിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.
4) 08.04.2021ന് രോഗബാധ സ്ഥിരീകരിച്ച മല്ലപ്പളളി സ്വദേശി (61) 26.04.2021ന് തിരുവല്ലയിലെ സ്വകാര്യആശുപത്രിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.
5) 23.04.2021ന് രോഗബാധ സ്ഥിരീകരിച്ച മല്ലപ്പളളി സ്വദേശി (73) 27.04.2021ന് തിരുവല്ലയിലെ സ്വകാര്യആശുപത്രിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു
6) 16.04.2021ന് രോഗബാധ സ്ഥിരീകരിച്ച എഴുമറ്റൂര്‍ സ്വദേശി (48) 24.04.2021ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.
7) 23.04.2021ന് രോഗബാധ സ്ഥിരീകരിച്ച നെടുമ്പ്രം സ്വദേശി (64) 26.04.2021ന് പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.

Recommended Video
ജില്ലയില്‍ ഇന്ന് 487 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 64564 ആണ്. പത്തനംതിട്ട ജില്ലക്കാരായ 9848 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 9531 പേര്‍ ജില്ലയിലും, 317 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.
ജില്ലയില്‍ 16655 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 2062 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3699 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 54 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 137 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 22416 പേര്‍ നിരീക്ഷണത്തിലാണ്.
പിങ്കിൽ ഹോട്ട് ലുക്കിൽ നടി മൗനി റോയിയുടെ ഏറ്റവും പുതിയ ഫോട്ടോകൾ












Click it and Unblock the Notifications