Get Updates
Get notified of breaking news, exclusive insights, and must-see stories!

പത്തനംതിട്ടയില്‍ 13 കോവിഡ് കേസുകള്‍ കൂടി; ആകെ രോഗികളുടെ എണ്ണം 100 കവിഞ്ഞു

പത്തനംതിട്ട; ജില്ലയില്‍ ഞായാറാഴ്ച്ച 13 കോവിഡ്-19 കേസുകള്‍ സ്ഥിരീകരിച്ചു. വിദേശ രാജ്യങ്ങളില്‍ നിന്ന് വന്ന 9 പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 4 പേര്‍ക്കുമാണ് ഞായറാഴ്ച രോഗം സ്ഥിരീകരിച്ചത്. മേയ് 28 ന് ഡല്‍ഹിയില്‍ നിന്നും എത്തിയ മെഴുവേലി സ്വദേശിനിയായ 68 വയസുകാരി,മേയ് 29ന് ഡല്‍ഹിയില്‍ നിന്നും എത്തിയ മല്ലപ്പളളി സ്വദേശിനിയായ 29 വയസുകാരി. മേയ് 27ന് ഗുജറാത്ത് നിന്നും എത്തിയ വളളംകുളം സ്വദേശിനിയായ 27 വയസുകാരി. ജൂണ്‍ രണ്ടിന് ചെന്നൈയില്‍ നിന്നും എത്തിയ പെരുനാട്, മണിയാര്‍ സ്വദേശിയായ 28 വയസുകാരന്‍ എന്നിവരാണ് ഇതര സംസ്ഥാനത്ത് നിന്നും വന്ന രോഗികള്‍.

മേയ് 21 ന് ദുബായില്‍ നിന്നും എത്തിയ പുറമറ്റം, വെണ്ണിക്കുളം സ്വദേശിനിയായ 72 വയസുകാരി, മേയ് 21 ന് ദുബായില്‍ നിന്നും എത്തിയ ചെറുകോല്‍, കാട്ടൂര്‍ സ്വദേശിനിയായ 74 വയസുകാരി, മേയ് 26 ന് കുവൈറ്റില്‍ നിന്നും എത്തിയ കോഴഞ്ചേരി സ്വദേശിനിയായ 27 വയസുകാരി. മേയ് 28ന് കുവൈറ്റില്‍ നിന്നും എത്തിയ തുമ്പമണ്‍, മുട്ടം സ്വദേശിനിയായ 58 വയസുകാരി. മേയ് 28ന് കുവൈറ്റില്‍ നിന്നും എത്തിയ തുമ്പമണ്‍, മുട്ടം സ്വദേശിയായ 60 വയസുകാരന്‍. മേയ് 29ന് അബുദാബിയില്‍ നിന്നും എത്തിയ ഇടയാറന്മുള സ്വദേശിയായ 41 വയസുകാരന്‍. മേയ് 29ന് അബുദാബിയില്‍ നിന്നും എത്തിയ പന്തളം സ്വദേശിയായ 67 വയസുകാരന്‍. മേയ് 22ന് ദുബായില്‍ നിന്നും എത്തിയ അടൂര്‍ സ്വദേശിയായ 64 വയസുകാരന്‍,മേയ് 26ന് കുവൈറ്റില്‍ നിന്നും എത്തിയ പറക്കോട് സ്വദേശിനിയായ 31 വയസുകാരി എന്നിവരാണ് വിദേശ രാജ്യങ്ങളില്‍ നിന്നും വന്നവര്‍.

 coronavirus1

ജില്ലയില്‍ ഇതുവരെ ആകെ 103 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ ഒരാള്‍ മരണമടഞ്ഞിട്ടുണ്ട്. ജില്ലയില്‍ ഇന്ന് (7) ആരും രോഗവിമുക്തരായില്ല. ആകെ രോഗമുക്തരായവരുടെ എണ്ണം 25 ആണ്. നിലവില്‍ ജില്ലയില്‍ 77 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 72 പേര്‍ ജില്ലയിലും, അഞ്ചു പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജനറല്‍ ആശുപത്രി പത്തനംതിട്ടയില്‍ 42 പേരും, ജില്ലാ ആശുപത്രി കോഴഞ്ചേരിയില്‍ അഞ്ചു പേരും, ജനറല്‍ ആശുപത്രി അടൂരില്‍ രണ്ടു പേരും, സിഎഫ്എല്‍ടിസി റാന്നി മേനാംതോട്ടം ആശുപത്രിയില്‍ 30 പേരും ഐസൊലേഷനില്‍ ഉണ്ട്. സ്വകാര്യ ആശുപത്രികളില്‍ 22 പേര്‍ ഐസൊലേഷനില്‍ ഉണ്ട്. ജില്ലയില്‍ ആകെ 101 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്. ഞായറാഴ്ച പുതിയതായി 27 പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.

Recommended Video

cmsvideo
    തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് കോവിഡ് സ്ഥിരീകരിച്ച രോഗി മുങ്ങി; പിന്നീട് പിടിയിലായി

    ജില്ലയില്‍ 90 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3327 പേരും വിദേശത്തുനിന്നും തിരിച്ചെത്തിയ 895 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഞായറാഴ്ച തിരിച്ചെത്തിയ 31 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയ 292 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 4312 പേര്‍ നിരീക്ഷണത്തിലാണ്.
    ജില്ലയില്‍ വിദേശത്തുനിന്നും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തുന്നവരെ താമസിപ്പിക്കുന്നതിന് 120 കോവിഡ് കെയര്‍ സെന്ററുകള്‍ സജീകരിച്ചിട്ടുണ്ട്. ഇവയില്‍ നിലവില്‍ 1100 പേര്‍ താമസിക്കുന്നുണ്ടെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+