പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 13 പേര്‍ക്ക് കോവിഡ്; ആകെ രോഗികളുടെ എണ്ണം 289 ആയി

Google Oneindia Malayalam News

പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ ഇന്ന് 13 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 289 ആയി. അതേസമയം ജില്ലയില്‍ ഇന്ന് ആരും രോഗമുക്തരായിട്ടില്ല. ആകെ രോഗമുക്തരായവരുടെ എണ്ണം 104 ആണ്. നിലവില്‍ പത്തനംതിട്ട ജില്ലയില്‍ 184 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 176 പേര്‍ ജില്ലയിലും, എട്ടു പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ഇതു കൂടാതെ ആലപ്പുഴ ജില്ലയില്‍ നിന്നുമുളള ഒരാള്‍ പത്തനംതിട്ടയില്‍ ചികിത്സയില്‍ ഉണ്ട്.

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 81 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ 12 പേരും, അടൂര്‍ ജനറല്‍ ആശുപത്രിയില്‍ രണ്ടു പേരും, റാന്നി മേനാംതോട്ടം സിഎഫ്എല്‍ടിസിയില്‍ 65 പേരും, പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസിയില്‍ 30 പേരും ഐസൊലേഷനില്‍ ഉണ്ട്. സ്വകാര്യ ആശുപത്രികളില്‍ എട്ടു പേര്‍ ഐസൊലേഷനില്‍ ഉണ്ട്. ജില്ലയില്‍ ആകെ 198 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്. ഇന്ന് പുതിയതായി 16 പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.

 coronavirus

ജില്ലയില്‍ 360 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 2856 പേരും വിദേശത്തുനിന്നും തിരിച്ചെത്തിയ 2470 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 189 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 170 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 5686 പേര്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ വിദേശത്തുനിന്നും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തുന്നവരെ താമസിപ്പിക്കുന്നതിന് 137 കോവിഡ് കെയര്‍ സെന്ററുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.

ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 39 കോളുകളും, ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 126 കോളുകളും ലഭിച്ചു.ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 875 കോളുകള്‍ നടത്തുകയും, 187 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കുകയും ചെയ്തു.ഇന്ന് നടന്ന ആശുപത്രി ജീവനക്കാര്‍ക്കുളള പരിശീലന പരിപാടിയില്‍ എട്ട്ഡോക്ടര്‍മാര്‍ക്കും, 32 സ്റ്റാഫ് നേഴ്‌സുമാര്‍ക്കും, അഞ്ചു ലാബ് ടെക്‌നീഷ്യന്മാര്‍ക്കും ഉള്‍പ്പെടെ 45 പേര്‍ക്ക് കോവിഡ് പ്രിപ്പയേഡ്‌നെസ് പരിശീലനം നല്‍കിയെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

ശിവഗിരി തീർത്ഥാടന സർക്യൂട്ട് പദ്ധതി പുന:സ്ഥാപിച്ചത് വി.മുരളീധന്‍റെ ഇടപെടലിനെ തുടര്‍ന്നെന്ന് ബിജെപിശിവഗിരി തീർത്ഥാടന സർക്യൂട്ട് പദ്ധതി പുന:സ്ഥാപിച്ചത് വി.മുരളീധന്‍റെ ഇടപെടലിനെ തുടര്‍ന്നെന്ന് ബിജെപി

English summary
13 more covid positive case confirmed in Pathanamthitta today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X