റാന്നിയില്‍ 13 കാരിയെ പീഡനത്തിനിരയാക്കി; അമ്മയുടെ കാമുകന് അറസ്റ്റില്‍
പത്തനംതിട്ട : റാന്നിയില്‍ 13 വയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ അമ്മയുടെ കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തു. റാന്നി സ്വദേശി ഷിജു ( 40 ) ആണ് പൊലീസിന്റെ പിടിയിലായത് . പെണ്‍കുട്ടി താമസിക്കുന്ന വാടകവീട്ടിലെത്തിയ പ്രതി കുട്ടിയെ രണ്ട് തവണ പീഡിപ്പിച്ചെന്നാണ് കേസ് . സംഭവത്തെ കുറിച്ച് പെണ്‍കുട്ടി ആദ്യം വെളിപ്പെടുത്തിയത് സ്കൂളിലെ അധ്യാപികയോടാണ്. തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ മുഖേന പൊലീസില്‍ പരാതി നല്‍കുകയായിരുന്നു .

അച്ഛന് ഉപേക്ഷിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടിയും അമ്മയും മാത്രമാണ് വാടക വീട്ടിലുണ്ടായിരുന്നത്. ഇതേ തുടര്‍ന്ന് അമ്മയുടെ കാമുകനായ ഷിജു ഈ വീട്ടില്‍ നിരന്തരം സന്ദര്‍ശിക്കുമായിരുന്നു. ഫെബ്രുവരി 27ാം തീയതിയും മാര്‍ച്ച് എട്ടിനും വീട്ടിലെത്തിയ ഷിജു പീഡിപ്പിച്ചെന്നാണ് കുട്ടി വെളിപ്പെടുത്തിയത്.

ഫെബ്രുവരി 27ന് അമ്മ ആരാധനാലയത്തില്‍ പോയപ്പോള്‍ തന്നെ പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടി പറയുന്നു. രണ്ട് തവണയും വീട്ടില്‍ നിന്ന് ഓടിരക്ഷപ്പെടുകയാണ് ചെയ്തത്. അമ്മയുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് പെണ്‍കുട്ടി എപ്പോഴും പ്രതിക്കൊപ്പമാണ് ആശുപത്രിയില്‍ പോവാറുള്ളത്. ഇത് മാനസിക പ്രയാസമുണ്ടാക്കിയെന്ന് വിദ്യാര്‍ത്ഥിനി പറയുന്നു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മയ്ക്ക് പങ്കുണ്ടോ എന്ന കാര്യം അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു. പീഡനത്തിന് ഒത്താശ ചെയ്തിട്ടുണ്ടെങ്കില്‍ ഇവരെയും പിടികൂടുമെന്നും പൊലീസ് അറിയിച്ചു.

ഗാനമേളയ്ക്കിടയിലെ സംഘര്‍ഷം: പോലീസിനെ ആക്രമിച്ച സംഘത്തിലെ മൂന്ന് പേര് കൂടി പിടിയിലായി
കൊല്ലം : ഉത്സവപറമ്പില്‍ പോലീസിനെ ആക്രമിച്ച സംഘത്തിലെ പ്രാധാനിയടക്കം മൂന്ന് പേരെ കൂടി ഓച്ചിറ പോലീസ് അറസ്റ്റ് ചെയ്തു. കരുനാഗപ്പളളി ആലപ്പാട് ശ്രായിക്കാട് പുതുവല്‍ പുരയിടത്തില്‍ ഷണ്മുഖന് മകന് ഷാന്‍ ( 36 ), ആലപ്പാട് അഴീക്കല്‍ സ്വദേശികളായ കൊച്ച്തോട്ടത്തില് വീട്ടില്‍ സരസന് മകന് വിഷ്ണു( 36 ), പണ്ടകശാലയില്‍ രഘു മകന് അച്ചു ( 25 ) എന്നിവരാണ് പോലീസ് പിടിയിലായത്.
ക്ഷേത്ര ഉത്സവുമായി ബന്ധപ്പെട്ട് ഗാനമേള, മുന്‍നിശ്ചയ പ്രകാരം രാത്രി 11.30 മണിക്ക് അവസാനിപ്പിച്ചു. എന്നാല്‍ ഒരു വിഭാഗം ആള്ക്കാര്, ക്ഷേത്ര ഉത്സവകമ്മറ്റിയുടെ തീരുമാനം ചോദ്യം ചെയ്യുകയും ഗാനമേള സംഘത്തിനോട് വാക്കേറ്റത്തില്‍ ഏര്‍പ്പെട്ട് വീണ്ടും ഒരു മണി വരെ ഗാനമേള തുടരാന്‍ നിര്‍ബന്ധപൂര്‍വ്വം ആവശ്യപ്പെടുകയും ചെയ്തു.
ക്ഷേത്രഭാരവാഹികളുടെ പരാതിയില്‍ ക്രമസമാധാന പാലനത്തിനായി സ്ഥലത്തുണ്ടായിരുന്ന ഓച്ചിറ ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലുളള പോലീസ് സംഘം ഗാനമേള സംഘത്തിന്റെ രക്ഷയ്ക്ക് എത്തുകയായിരുന്നു. ഇതില്‍ കുപിതരായ ഷാനിന്റെ നേതൃത്വത്തിലുളള സംഘം പോലീസിനെ ആക്രമിക്കുകയും കല്ലെറിയുകയും ചെയ്തു. സംഭവത്തില്‍ പരിക്കേറ്റ ഓച്ചിറ പോലീസ് സ്റ്റേഷന് സി.പി.ഒ ശിവപ്രസാദിനെ കരുനാഗപ്പളളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു .
ന്യായവിരോധമായി സംഘം ചേര്‍ന്ന് പോലീസുദ്ദ്യോഗസ്ഥരെ ആക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ച് ഡ്യൂട്ടി തടസം ചെയ്തതിന് ഓച്ചിറ ഇന്‍സ്പെക്ടര്‍ പി വിനോദിന്റെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്യ്ത കേസിലാണ് അറസ്റ്റ്. അക്രമത്തിലുള്‍പ്പെട്ട നാല് പേരെ സംഭവ ദിവസം തന്നെ പോലീസ് പിടികൂടിയിരുന്നു. ഓച്ചിറ ഇന്‍സ്പെക്ടര്‍ പി. വിനോദിന്റെ നേതൃത്വത്തില്‍ എസ്സ്. ഐ മാരായ നിയാസ്, സതീഷ്കുമാര്‍, ദിലീപ്, എ എസ് ഐ മാരായ സന്തോഷ്, വേണുഗോപാല്‍, സി. പി. ഒ മാരായ കനീഷ്, രഞ്ജിത്ത് തുടങ്ങിയവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ റിമാന്റ് ചെയ്തു.
-
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ'











Click it and Unblock the Notifications