അമ്മയുടെ അറിവോടെ 13 കാരിയെ പീഡിപ്പിച്ചു; 2 പ്രതികൾ അറസ്റ്റിൽ
പത്തനംതിട്ട; ആറൻമുളയിൽ 13 കാരിയെ പീഡിപ്പിച്ച സംഭവത്തിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. കുട്ടിയെ പീഡനത്തിനിരയാക്കിയ കായംകുളം സ്വദേശി ഷിബിന്‍, കടയ്ക്കാവൂര്‍ സ്വദേശി മുഹമ്മദ് ഷിറാസ് എന്നിവരാണ് അറസ്റ്റിലായത്. പീഡനത്തിന് ഒത്താശ ചെയ്ത അമ്മയെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.

പ്രിയപ്പെട്ടവൾക്ക് പിറന്നാൾ ആശംസകൾ; സുപ്രിയയെകുറിച്ച് പൃഥ്വിരാജ്
പെൺകുട്ടിയുടെ അമ്മയും ഷിബിനും തമ്മിൽ അടുപ്പത്തിലായിരുന്നു. ഈ പരിചയത്തിന്റെ പേരിലാണ് 13 കാരിയുമായി ഷിബിൻ അടുത്തത്. തുടര്ന്ന് വിവാഹ വാഗ്ദാനനം നൽകി പീഡിപ്പിക്കുകയായിരുന്നു. കിടങ്ങന്നൂര്‍ സ്വദേശിനിയായ യുവതിയാണ് മകളെ പീഡിപ്പിക്കാന്‍ ഒത്താശ നടത്തിയത്.
ഇവരുടെ ആറൻമുളയിലെ വീട്ടിൽ ഇടയ്ക്കിടെ ഷിബിൻ എത്തിയിരുന്നു. കഴിഞ്ഞ ബുധനാഴ്ച ആറൻമുളയിലെത്തി പെൺകുട്ടിയെ ബൈക്കിൽ കയറ്റി കൊണ്ടുപോയി. തന്റെ അമ്മയ്ക്ക് പെൺകുട്ടിയെ കാണണം എന്ന് പറഞ്ഞായിരുന്നു ഷിബിൻ പെൺകുട്ടിയെ കൊണ്ട് പോയത്. ഇതിന് അമ്മ അനുവദിക്കുകയും ചെയ്തു.
തുടർന്ന് ഇയാൾ പെൺകുട്ടിയെ തെറ്റിധരിപ്പിച്ച് കടയ്ക്കാവൂരിലെ സുഹൃത്തായ ഷിറാസിന്റെ വീട്ടിൽ എത്തുകയായിരുന്നു. അവിടെ വെച്ച് ഷിറാസും പെൺകുട്ടിയെ പീഡിപ്പിച്ചു. പിന്നാലെ പിറ്റേന്ന് പെൺകുട്ടിയെ തിരികെ വീട്ടിലെത്തിച്ചു. അതേസമയം പെൺകുട്ടിയ കാണാതെ രണ്ടാനച്ഛൻ പരാതി നൽകി.
ഇതോടെ പെൺകുട്ടിയെ ചോദ്യം ചെയ്തപ്പോഴാണ് പീഡനവിവരം പുറത്തായത്. പലപ്പോഴും ഇയാൾ പീഡിപ്പിച്ചതായി പെൺകു്ടടി വെളിപ്പെടുത്തി. കേസില്‍ ഷിബിന്‍ ഒന്നാംപ്രതിയും പെണ്‍കുട്ടിയുടെ അമ്മ രണ്ടാംപ്രതിയുമാണ്.












Click it and Unblock the Notifications