പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പത്തനംതിട്ടയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 14 പേര്‍ക്ക്; ഇതുവരേയുള്ളതില്‍ ഉയര്‍ന്ന സംഖ്യ

Google Oneindia Malayalam News

പത്തനംതിട്ട: ജില്ലയില്‍ ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചത് 14 പേര്‍ക്ക്. ഇതുവരേയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന സംഖ്യയാണ് ഇത്. ഇതോടെ ജില്ലയില്‍ ഇതുവരെ ആകെ 69 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ ഒരാള്‍ മരിച്ചു. ജില്ലയില്‍ ഇന്ന് രണ്ടുപേര്‍ രോഗവിമുക്തരാവുകയും ചെയ്തിട്ടുണ്ട്. മഹാരാഷ്ട്രയില്‍ നിന്ന് എത്തിയ കുളനട സ്വദേശിയും തിരുവനന്തപുരത്ത് ചികിത്സയില്‍ ആയിരുന്ന ചെന്നീര്‍ക്കര സ്വദേശിയുമാണ് രോഗവിമുക്തരായത്. ഇതോടെ ജില്ലയില്‍ രോഗമുക്തരായവരുടെ എണ്ണം 23 ആയി.

നിലവില്‍ ജില്ലയില്‍ 45 പേര്‍ രോഗികളായി ചികിത്സയിലുണ്ട്. ഇതില്‍ 41 പേര്‍ പത്തനംതിട്ട ജില്ലയിലും നാലുപേര്‍ ജില്ലയ്ക്ക് പുറത്തുമാണ് ചികിത്സയിലുള്ളത്. ജനറല്‍ ആശുപത്രി പത്തനംതിട്ടയില്‍ 34 പേരും, ജില്ലാ ആശുപത്രി കോഴഞ്ചേരിയില്‍ 7 പേരും, ജനറല്‍ ആശുപത്രി അടൂരില്‍ 3 പേരും, സിഎഫ്എല്‍ടിസി റാന്നി മേനാംതോട്ടം ആശുപത്രിയില്‍ 11 പേരും ഐസലേഷനില്‍ ഉണ്ട്. സ്വകാര്യ ആശുപത്രികളില്‍ 22 പേര്‍ ഐസലേഷനില്‍ ഉണ്ട്. ജില്ലയില്‍ ആകെ 77 പേര്‍ വിവിധ ആശുപത്രികളില്‍ ഐസലേഷനില്‍ ആണ്. ഇന്ന് പുതിയതായി 14 പേരെ ഐസലേഷനില്‍ പ്രവേശിപ്പിച്ചു.

coronavirus

ജില്ലയില്‍ 69 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3244 പേരും വിദേശത്തുനിന്നും തിരിച്ചെത്തിയ 854 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 78 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 214 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 4167 പേര്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ വിദേശത്തുനിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തുന്നവരെ താമസിപ്പിക്കുന്നതിന് നാളിതുവരെ 117 കൊറോണ കെയര്‍ സെന്ററുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.

കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളിലായി അഞ്ചു വിമാനങ്ങളില്‍ ബുധനാഴ്ച്ച (ജൂണ്‍ 3) പത്തനംതിട്ട ജില്ലക്കാരായ 78 പ്രവാസികള്‍കൂടി എത്തി. ഇവരില്‍ 24 പേരെ കോവിഡ് കെയര്‍ സെന്ററുകളിലും 53 പേര്‍ വീടുകളിലും ഒരാള്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും നിരീക്ഷണത്തില്‍ കഴിയുന്നു. ദമാം-കൊച്ചി വിമാനത്തില്‍ പത്തനംതിട്ട ജില്ലക്കാരായ എട്ടു പുരുഷന്മാര്‍ എത്തി. ഇവരില്‍ അഞ്ചു പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും മൂന്നു പേര്‍ വീടുകളിലും നിരീക്ഷണത്തില്‍ പ്രവേശിച്ചിട്ടുണ്ട്.

Recommended Video

cmsvideo
സ്വകാര്യ ക്ലിനിക്കിലെ ഡോക്ടർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ക്ലിനിക്കുകൾ അടച്ചു

കടുത്ത നടപടിയുമായി കുവൈത്ത്; 50% വിദേശികളെ ഒഴിവാക്കും, ആശങ്കയില്‍ പ്രവാസി സമൂഹംകടുത്ത നടപടിയുമായി കുവൈത്ത്; 50% വിദേശികളെ ഒഴിവാക്കും, ആശങ്കയില്‍ പ്രവാസി സമൂഹം

 കോഴിക്കോട് പുറമേരിയില്‍ കോവിഡ് ബാധിതന്‍റെ കട തല്ലിത്തകര്‍ത്തു; അലപിച്ച് മുഖ്യമന്ത്രിയും കോഴിക്കോട് പുറമേരിയില്‍ കോവിഡ് ബാധിതന്‍റെ കട തല്ലിത്തകര്‍ത്തു; അലപിച്ച് മുഖ്യമന്ത്രിയും

 ഉത്രവധം; മദ്യപിച്ച് അസഭ്യം പറച്ചില്‍, വേലക്കാരിയോടെന്നപോലെ പെരുമാറി, സുരേന്ദ്രനെതിരെ പുതിയ കേസ് ഉത്രവധം; മദ്യപിച്ച് അസഭ്യം പറച്ചില്‍, വേലക്കാരിയോടെന്നപോലെ പെരുമാറി, സുരേന്ദ്രനെതിരെ പുതിയ കേസ്

English summary
14 more covid positive case conformed in Pathanamthitta
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X