പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ലോക്സഭാ തിരഞ്ഞെടുപ്പ്: പത്തനംതിട്ടയില്‍ ആകെ 1437 ബൂത്തുകൾ, 171 ബുത്തുകള്‍ പ്രശ്‌ന സാധ്യതാ ബൂത്തുകള്‍

  • By Desk
Google Oneindia Malayalam News

പത്തനംതിട്ട: ലോക്‌സഭാ മണ്ഡലത്തിൽ ആകെ 1437 പോളിംഗ് ബൂത്തുകൾ. ജില്ലയിലെ പോളിംഗ് ബൂത്തുകൾ 1077 ആണ്. ഇതിൽ 171 ബൂത്തുകൾ പ്രശ്‌ന സാധ്യതയുള്ള ബൂത്തുകളാണെന്നും കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ തവണത്തെക്കാൾ 20 ബൂത്തുകളുടെ വർധനവുണ്ട്. 11 മേഖലകളിലായി 22 ദുർബല ബൂത്തുകളും മണ്ഡലത്തിലുണ്ട്. അതേസമയം ക്രിട്ടിക്കൽ വിഭാഗത്തിൽ ഉൾപ്പെടുന്ന ബൂത്തുകളൊന്നും തന്നെ മണ്ഡലത്തിലില്ലെന്നതും ശ്രദ്ധേയമാണ്.


ജില്ലാ കലക്ടർ പിബി നൂഹിന്റെ അധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന പോളിംഗ് ബൂത്തുകളിലെ സ്ഥിതിവിവര അവലോകന യോഗം ഇതു സംബന്ധിച്ച കാര്യങ്ങൾ വിലയിരുത്തുകയും ആക്ഷൻ പ്ലാന് രൂപം നൽകുകയും ചെയ്തു. എആർഒമാർ ഈ പ്രദേശങ്ങൾ സന്ദർശിക്കുകയും പരിശോധിച്ച് റിപ്പോർട്ട് നൽകുകയും വേണമെന്നും ദുർബലബൂത്തുകളിലെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുള്ള മാർഗങ്ങളും റിപ്പോർട്ടിൽ ഉൾപ്പെടുത്തണമെന്നും കളക്ടർ നിർദ്ദേശിച്ചു.

pathanamthitta-
തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട എല്ലാ സ്‌ക്വാഡുകളേയും നിയമിച്ചുകഴിഞ്ഞു. ഒരു നിയമസഭാ നിയോജകമണ്ഡലത്തിൽ മൂന്ന് ഫൈ്‌ളയിംഗ് സ്‌ക്വാഡുകൾ, മൂന്ന് സ്റ്റാറ്റിക്‌സ് സർവലൈൻസ് സംഘം, ഒരു മാതൃകാ പെരുമാറ്റചട്ട ലംഘന നിരീക്ഷണ സംഘം, ഒരു വീഡിയോ സർവൈലൻസ് സംഘം, വീഡിയോ വ്യൂവിംഗ് ടീം തുടങ്ങി ഒമ്പത് വീതം സ്‌ക്വാഡുകളാണ് ഒരോ നിയമസഭാ നിയോജകമണ്ഡലത്തിലും പ്രവർത്തിക്കുക. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ അവതരിപ്പിച്ച സിവിജിൽ ആപ് പത്തനംതിട്ട ജില്ലയിലും പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. പൊതുജനത്തിന് ഈ ആപ്പിലൂടെ പരാതികൾ നൽകാൻ സാധിക്കും. പരാതി ലഭിച്ചാൽ അത് പരിഹരിക്കുന്നതിന് 100 മിനിറ്റ് സമയമാണ് ഓരോ സംഘത്തിനും നൽകിയിട്ടുള്ളത്. അതിനനുസരിച്ചുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തിക്കഴിഞ്ഞതായും കളക്ടർ പറഞ്ഞു.

ഇപ്പോഴുള്ള ബൂത്തുകളിൽ 963 എണ്ണത്തിലേ റാംപുകളുള്ളൂ. ബാക്കി 114 ബൂത്തുകളിൽ ഇവ നിർമ്മിക്കേണ്ടതുണ്ട്. 31 ബൂത്തുകളിൽ കുടിവെള്ള സൗകര്യമില്ല. വൈദ്യുതി ഇല്ലാത്ത 15 ബൂത്തുകളുമുണ്ട്. ഈ പോരായ്മകൾ പെട്ടെന്ന് പരിഹരിക്കണമെന്ന് കളക്ടർ നിർദേശിച്ചു. ഇതിനായി ബന്ധപ്പെട്ട പഞ്ചായത്ത് സെക്രട്ടറിമാർക്ക് നിർദ്ദേശം നൽകാൻ എ.ആർ.ഒ.മാരെ ചുമതലപ്പെടുത്തി. സീതത്തോട്, കോട്ടപ്പാറ, മുണ്ടപ്പാറ പോലുള്ള അഞ്ച് പ്രദേശങ്ങളിൽ ബിഎസ്എൻഎല്ലിന് കവറേജില്ല. ഈ പ്രദേശങ്ങളിൽ പകരം സവിധാനം ഒരുക്കാൻ ബിഎസ്എൻഎൽ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള അപേക്ഷകളിൽ തീരുമാനമെടുക്കുന്നതിൽ കാലതാമസം ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്ന് കളക്ടർ പറഞ്ഞു. അർഹരായ ഒരാൾക്കുപോലും വോട്ടവസരം നിഷേധിക്കപ്പെടാൻ പാടില്ല. അതിനാൽ എല്ലാ അപേക്ഷകളിലും പെട്ടെന്ന് തീരുമാനമെടുക്കാൻ ബന്ധപ്പെട്ടവർ ശ്രദ്ധിക്കണമെന്നും കളക്ടർ പറഞ്ഞു.

ഭിന്നശേഷിക്കാർക്ക് ഏർപ്പെടുത്തിയിട്ടുള്ള സൗകര്യങ്ങൾ വിലയിരുത്തുന്നതിന് മാത്രമായി ഒരു നിരീക്ഷകൻ ഇത്തവണയെത്തും. ജില്ലയിൽ 40,000 ൽപരം ഭിന്നശേഷിക്കാരുണ്ട്. ഇതിൽ ആറായിരംപേർ മാത്രമാണ് വോട്ടർപട്ടികയിൽ ഉള്ളത്. മറ്റുള്ളവരെ കണ്ടെത്തി പരമാവധിപേരെ വോട്ടർ പട്ടികയിൽ പേര് ചേർപ്പിക്കണം. ഇവർക്ക് വോട്ട് ചെയ്യുന്നതിനായി വാഹന സൗകര്യവും സന്നദ്ധപ്രവർത്തകരുടെ സേവനവും ലഭ്യമാക്കണം. അതുപോലെ ട്രാൻസ്‌ജെൻഡർ വിഭാഗത്തിന്റെ കാര്യത്തിലും ശ്രദ്ധയുണ്ടാവണം. 115 ട്രാൻസ്‌ജെൻഡർ വിഭാഗക്കാർ ജില്ലയിലുണ്ട്. എന്നാൽ വോട്ടർ പട്ടികയിലുള്ളത് രണ്ടുപേർമാത്രം. മറ്റുള്ളവരേയും കണ്ടെത്തി വോട്ടർ പട്ടികയിൽ ഉൾപ്പെടുത്താനും തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാക്കാനും കൃത്യമായ നടപടിയുണ്ടാവണമെന്നും കളക്ടർ നിർദേശിച്ചു.
തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ലൈസൻസുള്ള തോക്കുകൾ സറണ്ടർ ചെയ്യപ്പെട്ടിട്ടുള്ളതായി പോലീസ് അറിയിച്ചു.

English summary
1437 polling booths under threat in loksabha election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X