അടൂരില്‍ പതിനേഴ് വയസ്സുകാരിയെ പീഡിപ്പിച്ചു: കാമുകനും സുഹൃത്തുക്കളും ഉള്‍പ്പെടേ ആറുപേർ പിടിയില്‍
പത്തനംതിട്ട: പ്രായപൂർത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ആറുപേർ പിടിയില്‍. കാമുകനും സുഹൃത്തുക്കളുമാണ് പിടിയിലായത്. അടൂരിലാണ് സംഭവം. ചൈല്‍ഡ് വെല്‍ഫെയർ കമ്മിറ്റി പീഡനം സംബന്ധിച്ച വിവരം പൊലിസിനെ അറിയിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് സ്‌കൂള്‍ വിദ്യാര്‍ഥിനിയായ 17-കാരിയെ ബലാത്സംഗംചെയ്ത കാമുകനെയും ഇയാളുടെ സുഹൃത്തുക്കളേയും പൊലീസ് പിടി കൂടുന്നത്.
നൂറനാട് സ്വദേശികളായ അനൂപ്(22), അഭിജിത്ത്(20), അരവിന്ദ്(28) ജയൻ(42), ശക്തി എന്നിവരെയാണ് പിടിയിലായത്. കഴിഞ്ഞ ഡിസംബർ മുതൽ പല ദിവസങ്ങളിലായാണ് പീഡനം നടന്നതെന്നാണ് പെൺകുട്ടി നൽകിയ മൊഴി. ഇയാൾ പിന്നീട് സുഹൃത്തുക്കൾക്ക് പെണ്‍കുട്ടിയുടെ നമ്പർ കൈമാറി. ഇവരുമായി സൗഹൃദത്തിലാകാൻ കാമുകൻ നിർബന്ധിക്കുകയായിരുന്നു. പിന്നീട് ഇവരും പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.

പൊലീസ് കേസ് എടുത്തത് അറിഞ്ഞ് എല്ലാ പ്രതികളും നാടുവിട്ടിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തില്‍ ആലപ്പുഴയില്‍ നിന്നാണ് ഇവരെ പിടികൂടിയത്. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയ അന്വേഷണ സംഘം വിശദമായ മൊഴി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications