Get Updates
Get notified of breaking news, exclusive insights, and must-see stories!

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 19 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു: 9 പേര്‍ക്ക് രോഗമുക്തി

പത്തനംതിട്ട: ജില്ലയില്‍ ഇന്ന് 19 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിക്കുകയും 9 പേര്‍ രോഗമുക്തരാവുകയും ചെയ്തു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടുപേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും നാലുപേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 13 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ കുമ്പഴ ക്ലസ്റ്ററിലുളള അഞ്ചു പേരുണ്ട്.

• വിദേശത്തുനിന്ന് വന്നവര്‍

1) യു.എ.ഇ.യില്‍ നിന്നും എത്തിയ മണ്ണടി സ്വദേശി (22)
2) യു.എ.ഇ.യില്‍ നിന്നും എത്തിയ ചേരിമുക്ക് സ്വദേശി (21)

• മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍

3) ഉത്തര്‍പ്രദേശില്‍ നിന്നും എത്തിയ കുന്നന്താനം സ്വദേശിനി (31)
4) പഞ്ചാബില്‍ നിന്നും എത്തിയ മാത്തൂര്‍ സ്വദേശി (35)
5) ബാംഗ്ലൂരില്‍ നിന്നും എത്തിയ ഇലവുംതിട്ട സ്വദേശിനി (29)
6) ഹൈദരാബാദില്‍ നിന്നും എത്തിയ കുമ്പനാട് സ്വദേശിനി (57)

• സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവര്‍

7) നിരണം സ്വദേശിനി (3). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
8) കടമ്മനിട്ട സ്വദേശി (40). പത്തനംതിട്ട സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകനാണ്. കുമ്പഴ ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
9) കടമ്മനിട്ട സ്വദേശിനി (8). കുമ്പഴ ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
10) കടമ്മനിട്ട സ്വദേശിനി (4). കുമ്പഴ ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
11) കടമ്മനിട്ട സ്വദേശി (41). കുമ്പഴ ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
12) അടൂര്‍ സ്വദേശിനി (63). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
13) ഇലന്തൂര്‍ പരിയാരം സ്വദേശി (24). റാന്നി താലൂക്ക് ആസ്ഥാന ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകനാണ്. മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
14) കടമ്പനാട് സ്വദേശി (28). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
15) മലയാലപ്പുഴ താഴം സ്വദേശി (52). പത്തനംതിട്ടയിലെ സ്വകാര്യ ബാങ്കില്‍ മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
16) മലയാലപ്പുഴ താഴം സ്വദേശിനി (45). പത്തനംതിട്ടയിലെ സ്വകാര്യ ബാങ്കില്‍ മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
17) മലയാലപ്പുഴ താഴം സ്വദേശിനി (19). പത്തനംതിട്ടയിലെ സ്വകാര്യ ബാങ്കില്‍ മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
18) കല്ലൂപ്പാറ സ്വദേശി (31). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
19) തേക്കുതോട് സ്വദേശി (41). കുമ്പഴ ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.

 corona

ജില്ലയില്‍ ഇതുവരെ ആകെ 1843 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 862 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ 2 പേര്‍ മരണമടഞ്ഞു.ജില്ലയില്‍ ഇന്ന് 9 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 1625 ആണ്.പത്തനംതിട്ട ജില്ലക്കാരായ 216 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 210 പേര്‍ ജില്ലയിലും, ആറു പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 78 പേരും കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ 51 പേരും അടൂര്‍ ജനറല്‍ ആശുപത്രിയില്‍ നാലു പേരും, റാന്നി മേനാംതോട്ടം സിഎഫ്എല്‍ടിസിയില്‍ 48 പേരും പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസിയില്‍ 31 പേരും കോഴഞ്ചേരി മുത്തൂറ്റ് നഴ്‌സിംഗ് കോളേജ് സിഎഫ്എല്‍ടിസിയില്‍ 62 പേരും ഐസൊലേഷനില്‍ ഉണ്ട്.സ്വകാര്യ ആശുപത്രികളില്‍ 29 പേര്‍ ഐസൊലേഷനില്‍ ഉണ്ട്. ജില്ലയില്‍ ആകെ 303 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്. ഇന്ന് പുതിയതായി 90 പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.

ജില്ലയില്‍ 4990 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 1297 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 1515 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 119 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 86 പേരും ഇതില്‍ ഉള്‍പ്പെടുന്നു.ആകെ 7802 പേര്‍ നിരീക്ഷണത്തിലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+