കോൺഗ്രസിന് പത്തനംതിട്ട ജില്ലയിൽ പുതിയതായി പത്തൊൻപത് മണ്ഡലം കമ്മിറ്റികൾക്കൂടി
പത്തനംതിട്ട: ജില്ലയിലെ ഇരുപതും അതിൽ കൂടതലും ബൂത്തുകളുള്ള മണ്ഡലങ്ങളെ വിഭജിക്കാനുള്ള കെപിസിസിയുടെ തീരുമാനത്തിന്റെ ഭാഗമായി ജില്ലയിൽ വിഭജിച്ച് പുതിയതായി രൂപീകരിച്ച മണ്ഡലം കമ്മിറ്റികളെ സംബന്ധിച്ച് ഡി.സി.സി നൽകിയ നിർദ്ദേശം കെ.പി.സി.സി അംഗീകരിച്ചതായി ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ് അറിയിച്ചു.

കോന്നി താഴം, വി.കോട്ടയം, കൂടൽ, കുറുമ്പകര, അങ്ങാടിക്കൽ, പറക്കോട്, പഴവങ്ങാടി വെസ്റ്റ്, തിരുവല്ല ടൗൺ, പരുമല, വള്ളംകുളം, പുല്ലാട്, കിടങ്ങന്നൂർ, പത്തനംതിട്ട വെസ്റ്റ്, അയിരൂർ വെസ്റ്റ്, കുളനട വെസ്റ്റ്, പഴകുളം, മണക്കാല, മണ്ണടി എന്നീ പത്തൊൻപത് മണ്ഡലങ്ങളാണ് പുതുതായി രൂപീകരിച്ചിട്ടുള്ളതെന്ന് ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ് അറിയിച്ചു. പ്രവർത്തന സൗകര്യത്തിനായി പുതിയതായി രൂപീകരിച്ച പത്തൊൻപത് മണ്ഡലം ഉൾപ്പെടെ കോൺഗ്രസിന് ജില്ലയിൽ 84 മണ്ഡലം കമ്മിറ്റികൾ നിലവിലുണ്ടാകുമെന്നും പുതിയ മണ്ഡലം പ്രസിഡന്റുമാരെയും ഭാരവാഹികളെയും ഉടൻതന്നെ പ്രഖ്യാപിക്കുമെന്നും ഡിസിസി പ്രസിഡന്റ് ബാബു ജോർജ്ജ് അറിയിച്ചു.












Click it and Unblock the Notifications