മഴക്കെടുതിക്ക് ശമനമില്ല: പത്തനംതിട്ട ജില്ലയില്‍ 9 ദുരിതാശ്വാസ ക്യാമ്പുകളിലായി കഴിയുന്നത് 195 പേര്
പത്തനംതിട്ട: മഴ സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലയിലെ മൂന്നു താലൂക്കുകളില്‍ ഒന്‍പത് ദുരിതാശ്വാസ ക്യാമ്പുകളിലായി 195 പേര് കഴിയുന്നു. തിരുവല്ല, കോഴഞ്ചേരി, മല്ലപ്പള്ളി താലൂക്കുകളിലാണ് ഒന്‍പത് ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. 71 പുരുഷന്മാരും 75 സ്ത്രീകളും 26 ആണ്‍കുട്ടികളും 23 പെണ്‍കുട്ടികളുമാണു ക്യാമ്പിലുള്ളത്.
തിരുവല്ല താലൂക്കില്‍ 6 ക്യാമ്പുകളിലായി 42 കുടുംബങ്ങളിലെ 61 പുരുഷന്മാരും 68 സ്ത്രീകളും 26 ആണ്‍കുട്ടികളും 21 പെണ്‍കുട്ടികളും ഉള്‍പ്പടെ 176 പേരാണുള്ളത്. കോഴഞ്ചേരി താലൂക്കിലെ ഒരു ക്യാമ്പിലായി മൂന്നു കുടുംബത്തിലെ മൂന്നു പുരുഷന്മാരും മൂന്നു സ്ത്രീകളും രണ്ടു പെണ്‍കുട്ടികളും ഉള്‍പ്പടെ എട്ടു പേരാണുള്ളത്. മല്ലപ്പള്ളി താലൂക്കിലെ രണ്ടു ക്യാമ്പില്‍ മൂന്നു കുടുംബത്തിലെ ഏഴു പുരുഷന്മാരും നാലു സ്ത്രീകളും ഉള്‍പ്പടെ 11 പേരുമാണു കഴിയുന്നത്.

Recommended Video
കോഴഞ്ചേരിയില്‍ ക്യാമ്പില്‍ കഴിയുന്നവരില്‍ രണ്ടും തിരുവല്ലയില്‍ ക്യാമ്പില്‍ കഴിയുന്ന 28 പേരും 60 വയസിന് മുകളില്‍ പ്രായമുള്ളവരാണ്. കോവിഡ് രോഗ ലക്ഷണമുള്ളവരായ നാലു പേരാണ് മല്ലപ്പള്ളിയിലെ ക്യാമ്പില്‍ കഴിയുന്നത്. അടൂര്‍, കോഴഞ്ചേരി, തിരുവല്ല, റാന്നി, കോന്നി, മല്ലപ്പള്ളി എന്നീ താലൂക്കുകളിലായി 71 പേരുടെ വീടുകളാണ് ഭാഗികമായും തിരുവല്ലയില്‍ ഒരു വീട് പൂര്‍ണമായും മഴയില്‍ തകര്‍ന്നത്. അടൂര്‍ 23, കോഴഞ്ചേരി 5, തിരുവല്ല 4, റാന്നി 10,കോന്നി 16, മല്ലപ്പള്ളി 13 വീടുകളാണ് ഭാഗീകമായി തകര്‍ന്നിട്ടുള്ളത്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ












Click it and Unblock the Notifications