പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പത്തനംതിട്ടയില്‍ 2 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; ജില്ലയില്‍ ആകെ രോഗകളുടെ എണ്ണം പത്തായി

Google Oneindia Malayalam News

പത്തനംതിട്ട; പത്തനംതിട്ട ജില്ലയില്‍ ഞായറാഴ്ച 2 പേര്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. സംസ്ഥാനത്തിന് പുറത്ത് നിന്ന് വന്നവര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. മേയ് 17ന് അബുദാബിയില്‍ നിന്നും എത്തിയ 25 വയസുകാരനായ വെസ്റ്റ്-ഓതറ സ്വദേശിയാണ് ഒന്ന്. മേയ് 15ന് മഹാരാഷ്ട്രയില്‍ നിന്നും വന്ന 50 വയസുകാരനായ കുളനട സ്വദേശിയാണ് രണ്ടാമത്തേത്. ഇതോടെ ജില്ലയില്‍ 10 പേര്‍ രോഗികളായിട്ടുണ്ട്.

പത്തനംതിട്ടയില്‍ ആകെ 35 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്. ഇന്ന് പുതിയതായി ഏഴു പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. ജനറല്‍ ആശുപത്രി പത്തനംതിട്ടയില്‍ 13 പേരും, ജില്ലാ ആശുപത്രി കോഴഞ്ചേരിയില്‍ ഏഴു പേരും, ജനറല്‍ ആശുപത്രി അടൂരില്‍ ആറു പേരും ഐസൊലേഷനില്‍ ഉണ്ട്. സ്വകാര്യ ആശുപത്രികളില്‍ ഒന്‍പതു പേര്‍ ഐസൊലേഷനില്‍ ഉണ്ട്.

coronavirus

സംബര്‍ക്ക പട്ടിയകയില്‍ ഉള്‍പ്പട്ടെ 5 പേര്‍ ജില്ലയില്‍ നിരീക്ഷണത്തില്‍ ഉണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 2809 പേരും വിദേശത്തുനിന്നും തിരിച്ചെത്തിയ 424 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും തിരിച്ചെത്തിയ 65 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് (24) എത്തിയ 278 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 3238 പേര്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ വിദേശത്തുനിന്നും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തുന്നവരെ താമസിപ്പിക്കുന്നതിന് ഇതുവരെ 93 കോവിഡ് കെയര്‍ സെന്ററുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.

ജില്ലാ അതിര്‍ത്തികളില്‍ അഞ്ചു സ്ഥലങ്ങളിലായി 36 ടീമുകള്‍ ഞായറാഴ്ച ആകെ 7187 യാത്രികരെ സ്‌ക്രീന്‍ ചെയ്തു. ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയ പത്തനംതിട്ട ജില്ലക്കാരായ മൂന്നു പേരെ കോവിഡ് കെയര്‍ സെന്ററുകളിലേക്ക് റഫര്‍ ചെയ്തു. ആകെ 6937 പേര്‍ക്ക് ബോധവത്ക്കരണം നല്‍കി.ഇന്റഗ്രേറ്റഡ് വോയിസ് റസ്‌പോണ്‍സ് സിസ്റ്റത്തില്‍ ആറു ഫോണ്‍ കോളുകള്‍ ലഭിച്ചു. അഞ്ചു കോളുകള്‍ കണ്‍ട്രോള്‍ റൂമുമായും, ഒരു കോള്‍ മെഡിക്കല്‍/നോണ്‍ മെഡിക്കല്‍ ആവശ്യങ്ങളുമായും ബന്ധപ്പെട്ടവ ആയിരുന്നെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

റിമാന്‍ഡ് പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചു; തിരുവനന്തപുരത്ത് 32 പോലീസുകാര്‍ ക്വാറന്‍റീനില്‍റിമാന്‍ഡ് പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചു; തിരുവനന്തപുരത്ത് 32 പോലീസുകാര്‍ ക്വാറന്‍റീനില്‍

 ഈ പോരാട്ടത്തിനു നേതൃത്വം നൽകിയ രീതിയും അതുണ്ടാക്കിയ റിസൾട്ടുകളും അംഗീകരിക്കപ്പെട്ടേ മതിയാവൂ ഈ പോരാട്ടത്തിനു നേതൃത്വം നൽകിയ രീതിയും അതുണ്ടാക്കിയ റിസൾട്ടുകളും അംഗീകരിക്കപ്പെട്ടേ മതിയാവൂ

English summary
2 more covid case conformed in Pathanamthitta
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X