പത്തനംതിട്ടയില്‍ ഇന്ന് 2 പേര്‍ക്ക് കോവിഡ്; രണ്ടുപേരും വിദേശത്ത് നിന്ന് എത്തിയവര്‍
പത്തനംതിട്ട: ജില്ലയില്‍ ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചത് ദുബൈയില്‍ നിന്ന് വന്ന രണ്ടുപേര്‍ക്ക്. ജൂണ്‍ ഒന്നിന് ദുബായിയില്‍ നിന്നും എത്തിയ വളളിക്കോട്, കൈപ്പട്ടൂര്‍ സ്വദേശിനിയായ 31 വയസുകാരി, ജൂണ്‍ അഞ്ചിന് ദുബായിയില്‍ നിന്നും എത്തിയ അടൂര്‍, പളളിക്കല്‍ സ്വദേശിനിയായ 26 വയസുകാരി എന്നിവര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ ഇതുവരെ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 131 ആയി. കൂടാതെ ആലപ്പുഴ ജില്ലയില്‍ രോഗം സ്ഥിരീകരിച്ച ഒരു വ്യക്തി റാന്നി മേനാംതോട്ടം സിഎഫ്എല്‍ടിസിയില്‍ ചികിത്സയില്‍ ഉണ്ട്. അതേസമയം, ഇന്ന് ജില്ലയില്‍ ആര്‍ക്കും രോഗമുക്തി നേടാനായില്ല.
കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ ഒരാള്‍ മരണമടഞ്ഞിട്ടുണ്ട്. ജില്ലയില്‍ ആകെ രോഗമുക്തരായവരുടെ എണ്ണം 39 ആണ്. നിലവില്‍ ജില്ലയില്‍ 91 പേര് രോഗികളായിട്ടുണ്ട്. ഇതില്‍ 86 പേര് ജില്ലയിലും, അഞ്ചു പേര് ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജനറല്‍ ആശുപത്രി പത്തനംതിട്ടയില്‍ 41 പേരും, ജില്ലാ ആശുപത്രി കോഴഞ്ചേരിയില്‍ അഞ്ചു പേരും, ജനറല്‍ ആശുപത്രി അടൂരില്‍ നാലു പേരും, സിഎഫ്എല്‍ടിസി റാന്നി മേനാംതോട്ടം ആശുപത്രിയില്‍ 47 പേരും ഐസൊലേഷനില്‍ ഉണ്ട്.

സ്വകാര്യ ആശുപത്രികളില്‍ 15 പേര് ഐസൊലേഷനില്‍ ഉണ്ട്. ജില്ലയില്‍ ആകെ 112 പേര് വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്. ഇന്ന് പുതിയതായി അഞ്ചു പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. ജില്ലയില്‍ 109 കോണ്ടാക്ടുകള് നിരീക്ഷണത്തില്‍ ഉണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3319 പേരും വിദേശത്തുനിന്നും തിരിച്ചെത്തിയ 1051 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 96 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 204 പേരും ഇതില്‍ ഉള്‍പ്പെടുന്നു.ആകെ 4479 പേര് നിരീക്ഷണത്തിലാണ്. ജില്ലയില്‍ വിദേശത്തുനിന്നും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തുന്നവരെ താമസിപ്പിക്കുന്നതിന് 129 കോവിഡ് കെയര്‍ സെന്ററുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.
സാമൂഹവ്യാപനം കണ്ടെത്തുന്നതിന്റെ ഭാഗമായി റാപ്പിഡ് ആന്റിബോഡി ടെസ്റ്റിനായി വിവിധ ആശുപത്രികളില്‍ നിന്നും ഇതുവരെ ആകെ 485 സാമ്പിളുകള്‍ പരിശോധനയ്ക്ക് എടുത്തിട്ടുണ്ട്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്ട്രോള് റൂമില്‍ 40 കോളുകളും, ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്ട്രോള് റൂമില്‍ 129 കോളുകളും ലഭിച്ചു.ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 1018 കോളുകള്‍ നടത്തുകയും, 87 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കുകയും ചെയ്തെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
-
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ -
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം -
ഇറാനെതിരായ യുദ്ധത്തില്‍ യുഎസ് പിന്മാറുകയാണെന്ന് ട്രംപ്; 'ആവശ്യമെങ്കില്‍ മടങ്ങിയെത്തും' -
ഇറാനിൽ പ്രസിഡന്റ് വെറും ഡമ്മി? അധികാരം റെവല്യൂഷണറി ഗാർഡ് പിടിച്ചെടുത്തു, മൊജ്തബയും ഇരുട്ടിൽ -
സുരേഷ് ഗോപി വിചാരണ നേരിടണം; തൃശൂര്‍ എംപി സ്ഥാനം തെറിക്കുമോ? പരാതി ഇങ്ങനെ -
മാളവ്യ രാജയോഗം ചിലരുടെ ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, സമ്പത്തിൽ ആറാടും..! -
ശത്രുക്കള്‍ വര്‍ദ്ധിക്കും, ഗൂഢതന്ത്രങ്ങള്‍ മുഖേന കേസിൽപ്പെടാം, നിലവിലുള്ള ജോലിയില്‍ തുടരാനാകില്ല, നാൾഫലം -
ജോലി പോയത് 30000 പേര്‍ക്ക്; കൂട്ടപ്പിരിച്ചുവിടലുമായി ഒറാക്കിള്‍, മെയില്‍ വന്നത് അതിരാവിലെ












Click it and Unblock the Notifications