Get Updates
Get notified of breaking news, exclusive insights, and must-see stories!

ജില്ലയില്‍ സ്പെഷല്‍ ബാലറ്റിലൂടെ വോട്ട് ചെയ്തത് 20,214 പേര്‍; പോസ്റ്റല്‍ ബാലറ്റ് ഇതുവരെ ലഭിച്ചത് 6132

പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സര്‍വീസ് വോട്ടുകള്‍ ഉള്‍പടെ ഇതുവരെ ലഭ്യമായത് 6132 പോസ്റ്റല്‍ ബാലറ്റ് വോട്ടുകള്‍. കോവിഡ് സാഹചര്യത്തില്‍ ഇത്തവണ ഏര്‍പ്പെടുത്തിയ ആബ്സന്റീസ് സ്പെഷല്‍ ബാലറ്റിലൂടെ 80 വയസിന് മുകളില്‍ പ്രായമുള്ളവരുടെ 17,915 വോട്ടുകളും 1804 ഭിന്നശേഷി വോട്ടുകളും, 16 അവശ്യസേവന വിഭാഗത്തില്‍നിന്ന് 495 പേര്‍ വോട്ടുകളും രേഖപ്പെടുത്തിയിട്ടുണ്ട്.

vote

നിയോജകമണ്ഡലം, ലഭിച്ച പോസ്റ്റല്‍ ബാലറ്റുകളുടെ എണ്ണം (സര്‍വീസ് വോട്ട് ഉള്‍പ്പടെ), 80 വയസിന് മുകളില്‍ പ്രായമുള്ളവരുടെ വോട്ടുകള്‍, ഭിന്നശേഷി വോട്ടുകള്‍, അവശ്യസേവന വിഭാഗം എന്നിവ ക്രമത്തില്‍ :-

തിരുവല്ല - 360, 3914, 368, 31
റാന്നി - 959, 2834, 358, 52
ആറന്മുള - 1717, 4629, 419, 109
കോന്നി - 1785, 3492, 243, 110
അടൂര്‍ - 1311, 3046, 416, 193

വോട്ടിംഗ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതിന് ശേഷം അതത് ആര്‍ഒമാരുടെ നേതൃത്വത്തില്‍ പോലീസ് സംരക്ഷണയില്‍ വോട്ടിംഗ് മെഷീനുകള്‍ അഴൂരുള്ള ഇലക്ഷന്‍ ഗോഡൗണില്‍ എത്തിക്കും.വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ ഇടിപിബിഎസ്, എന്‍കോര്‍ തുടങ്ങിയവയുടെ സുഗമമായ പ്രവര്‍ത്തനം ഉറപ്പാക്കുന്നതിന് ജില്ലാ കണ്‍ട്രോള്‍ റൂമില്‍ ടെക്നിക്കല്‍ ഉദ്യോഗസ്ഥര്‍, നെറ്റ്വര്‍ക്ക് സപ്പോര്‍ട്ടിംഗ് സ്റ്റാഫ്, ഫീല്‍ഡ് ലെവല്‍ ടെക്നിക്കല്‍ ഉദ്യോഗസ്ഥര്‍ എന്നിവരെ നിയമിച്ചു ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി ഉത്തരവായി.

ടെക്നിക്കല്‍ ഉദ്യോഗസ്ഥര്‍ മണ്ഡലം തിരിച്ച് ചുവടെ:-തിരുവല്ല - ശരത് സുരേന്ദ്രന്‍, അമിത സാറാ ജോയ്, റാന്നി - പി.എല്‍ ലിഷ, കെ.ഐ സഫീന മോള്‍, ആറന്മുള - വിനീത് ഫിലിപ് മാത്യു, കോന്നി - അനുജിത്ത് ലാല്‍, അടൂര്‍ - എസ് ജിഷ്ണു. നെറ്റ്വര്‍ക്ക് സപ്പോര്‍ട്ടിംഗ് സ്റ്റാഫ്:-കെ.എ. അരുണ്‍, എന്‍.ആര്‍ രതിഷ്‌കുമാര്‍.

ഫീല്‍ഡ് ലെവല്‍ ടെക്നിക്കല്‍ ഉദ്യോഗസ്ഥര്‍ ചുവടെ:- തിരുവല്ല - മനു മോഹന്‍, റാന്നി - ഡെറിന്‍ ഉമ്മന്‍ മാത്യു, ആറന്മുള - നിബു മാത്യു അബ്രഹാം, കോന്നി - ജിതിന്‍ കോശി, അടൂര്‍ - ജോബി കെ ജോണ്‍സണ്‍, ജില്ലാ ആസ്ഥാനം - അമല്‍ കുമാര്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+