പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മല്ലപ്പള്ളിയിൽ ബിജെപിയിൽ കൊഴിഞ്ഞുപോക്ക്: 22 പേർ ഒറ്റദിവസം സിപിഎമ്മിൽ

Google Oneindia Malayalam News

മല്ലപ്പള്ളി: നിയയസഭാ തിരഞ്ഞെടുപ്പ് നടക്കാനിക്കെ പത്തനംതിട്ടയിൽ ബിജെപി നേതാക്കള്‍ സിപിഎമ്മിലേക്ക്. പത്തനംതിട്ടയിലെ മല്ലപ്പള്ളിയിൽ 22 ബിജെപി നേതാക്കളാണ് സിപിഎമ്മിനൊപ്പം പ്രവേശിച്ചിട്ടുള്ളത്. ആർഎസ്എസ് മുൻ താലൂക്ക് ശാരീരിക് പ്രമുഖ് എംകെ സന്തോഷ് കുമാർ, യുവമോർച്ചാ മുൻ ജില്ലാ വൈസ് പ്രസിഡന്റ് പി ബിനിൽ, മഹിളാ മോർച്ച നേതാവും മുൻ ബ്ലോക്ക് സ്ഥാനാർത്ഥിയുമായ ദീപ അജി, മുഖ്യശിക്ഷക് വിഷ്ണു, യുവമോർച്ച മുൻ പഞ്ചായത്ത് പ്രസിഡന്റ് സുമേഷ് തുടങ്ങിയവരാണ് ബിജെപി വിട്ട് സിപിഎമ്മിൽ ചേർന്നിട്ടുള്ളത്.

രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി- സിപിഎം സംഘടിത നീക്കം: മുല്ലപ്പള്ളി രാമചന്ദ്രൻരാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി- സിപിഎം സംഘടിത നീക്കം: മുല്ലപ്പള്ളി രാമചന്ദ്രൻ

മലപ്പള്ളിയിൽ നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിലാണ് പ്രവർത്തകരെ സിപിഎം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനുവാണ് പാർട്ടിയിലേക്കെത്തിയവരെ സ്വീകരിച്ചിട്ടുള്ളത്. നിലവിലെ സാഹചര്യത്തിൽ കൂടുതൽ പേർ ബിജെപിയിൽ നിന്ന് സിപിഎമ്മിലേക്ക് എത്തുമെന്നും ഉദയഭാനു വ്യക്തമാക്കിയിട്ടുണ്ട്.

 cpmimagesone-
എൽഡിഎഫിന്റെ ജനക്ഷേമ പദ്ധതികളെ പിന്തുണച്ചുകൊണ്ടാണ് സിപിഎമ്മിനൊപ്പം ചേരുന്നതെന്നും അദ്ദേഹം അവകാശപ്പെടുന്നു. ആർഎസ്എസിലെ ജാതിവിവേചനത്തിലും, ജനാധിപത്യ ധ്വംസനത്തിലും മടുത്താണ് മാനവികതയുടെ പക്ഷം ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചതെന്നും അവർ കൂട്ടിച്ചേർത്തു. യോഗത്തിൽ ഡോ. ജേക്കബ് ജോർജ് അധ്യക്ഷനായി. എം ഫിലിപ്പ് കോശി, കെ കെ സുകുമാരൻ, സണ്ണി ജോൺസൺ, ജോർജ്കുട്ടി പരിയാരം, കെ പി രാധാകൃഷ്ണൻ, ഷിനു കുര്യൻ, ആൽഫിൻ ഡാനി എന്നിവർ സംസാരിച്ചു.
English summary
22 RSS- BJP activists joins CPM before Kerala assembly election 2021
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X