പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അതിഥി തൊഴിലാളികളുമായി ഉത്തർപ്രദേശിലേക്ക് ആദ്യ ട്രെയിൻ; യാത്ര തിരിച്ചത് 226 പേർ

Google Oneindia Malayalam News

പത്തനംതിട്ട; ജില്ലയിൽ നിന്നുള്ള അതിഥി തൊഴിലാളികളുടെ ആദ്യസംഘം ഉത്തർപ്രദേശിലേക്ക് യാത്ര തിരിച്ചു. കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ നിന്നും ശനിയാഴ്ച വൈകിട്ട് 6.30ന് 226 പേരടങ്ങുന്ന സംഘമാണ് ഉത്തർപ്രദേശിലേക്ക് തിരിച്ചത്. ജില്ലയിലെ ഏഴ് കേന്ദ്രങ്ങളില്‍ നിന്നും ഉച്ചയ്ക്ക് ഒരു മണിക്ക് ശേഷമാണ് സംഘം യാത്ര തിരിച്ചത്. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ 10 കെഎസ്ആര്‍ടിസി ബസുകളിലായിട്ടാണ് ഇവരെ കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചത്.

കോന്നി താലൂക്കില്‍ നിന്നും 41 ഉം കോഴഞ്ചേരി താലൂക്കില്‍ നിന്നും 37 ഉം അടൂര്‍ താലൂക്കില്‍ നിന്നും 58 ഉം മല്ലപ്പള്ളി താലൂക്കില്‍ നിന്നും 51 ഉം തിരുവല്ല താലൂക്കില്‍ നിന്നും 24 ഉം റാന്നി താലൂക്കില്‍ നിന്നും 15 ഉം തൊഴിലാളികളാണ് സ്വദേശത്തേക്ക് മടങ്ങിയത്. പോലീസ് വകുപ്പിന്റെ സഹകരണത്തോടെയായിരുന്നു യാത്ര. ഏറ്റവും കൂടുതല്‍ അതിഥി തൊഴിലാളികള്‍ മടങ്ങിയത് അടൂര്‍, മല്ലപ്പള്ളി താലൂക്കുകളില്‍ നിന്നാണ്.

migpath

തിരുവല്ല റവന്യു ടവര്‍, കോന്നി ജിഎച്ച്എസ്എസ്, ആനപ്പാറ ജിഎല്‍പിഎസ്, റാന്നി താലൂക്ക് ഓഫീസ്, വെണ്ണിക്കുളം സെന്റ്. ബഹനാന്‍സ് യുപിഎസ്, കുന്നന്താനം സെന്റ് ജോസഫ് പാരിഷ് ഹാള്‍, അടൂര്‍ ജിയുപിഎസ് എന്നീ കേന്ദ്രങ്ങളില്‍ നിന്നാണ് തൊഴിലാളികളെ കെഎസ്ആര്‍ടിസി ബസുകളില്‍ കോട്ടയം റെയിവേ സ്റ്റേഷനില്‍ എത്തിച്ചത്. റവന്യു വകുപ്പ് ഉദ്യോഗസ്ഥര്‍ക്കായിരുന്നു അതിഥി തൊഴിലാളികളുടെ മടക്കയാത്രയുടെ ചുമതല.

യാത്രയ്ക്കു മുന്നോടിയായിട്ടുള്ള ആരോഗ്യ സ്‌ക്രീനിംഗ് നേരത്തെ തന്നെ പൂര്‍ത്തിയാക്കിയിരുന്നു. അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാര്‍ തൊഴിലാളികള്‍ക്ക് മാസ്‌കും സാനിറ്റൈസറും നല്‍കി. തിരുവല്ല തഹസില്‍ദാറുടെ നേതൃത്വത്തിലാണ് ഇവര്‍ക്കുള്ള സൗജന്യ ഭക്ഷണകിറ്റ് വിതരണം ചെയ്തത്. 10 ചപ്പാത്തി, അച്ചാര്‍, ബ്രഡ്, വെള്ളം എന്നിവയാണ് ഭക്ഷണ കിറ്റിലുള്ളത്. റവന്യൂ, ലേബര്‍ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ റെയിവേ സ്റ്റേഷനില്‍ പ്രത്യേകം സജ്ജീകരിച്ച കൗണ്ടറുകളിലൂടെയാണ് ഇവര്‍ക്കായുള്ള ടിക്കറ്റ് നല്‍കുന്നത്.

അതിനിടെ വെള്ളി, ശനി ദിവസങ്ങളിലായി ജില്ലയിൽ 23 പ്രവാസികള്‍ എത്തിയതായി കളക്ടർ അറിയിച്ചു. ദുബായ് - കൊച്ചി, മനാമ - കൊച്ചി, റോം - കൊച്ചി എന്നീ വിമാനങ്ങളിലായിട്ടാണ് ഇവര്‍ എത്തിയത്. 15 സ്ത്രീകളും ഏഴ് പുരുഷന്മാരും ഒരു കുട്ടിയും ഉള്‍പ്പെടെ ജില്ലക്കാരായ 23 പേരാണുണ്ടായിരുന്നത്. ഇവരില്‍ ആറു പേര്‍ ഗര്‍ഭിണികളാണ്. റോം - കൊച്ചി വിമാനത്തില്‍ എത്തിയ അഞ്ചു പേരും കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലാണ്.

മനാമ - തിരുവനന്തപുരം വിമാനത്തില്‍ വന്നവരില്‍ ഒരു ഗര്‍ഭിണി ഉള്‍പ്പടെ എട്ട് പേര്‍ കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ പ്രവേശിച്ചു. ദുബായ് - കൊച്ചി വിമാനത്തില്‍ എത്തിയ നാലു പേരും കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലാണ്. ബാക്കിയുള്ളവര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ പ്രവേശിച്ചു.

സംസ്ഥാനത്ത് ഇന്ന് 62 പേർക്ക് കൊവിഡ്; കണ്ണൂരിൽ 16 ഉം പാലക്കാട് 19 പേർക്കും രോഗം!! 3 പേർക്ക് രോഗമുക്തിസംസ്ഥാനത്ത് ഇന്ന് 62 പേർക്ക് കൊവിഡ്; കണ്ണൂരിൽ 16 ഉം പാലക്കാട് 19 പേർക്കും രോഗം!! 3 പേർക്ക് രോഗമുക്തി

English summary
226 migrant workers returned to UP from Pathanamthitta
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X