Get Updates
Get notified of breaking news, exclusive insights, and must-see stories!

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 23 രോഗികള്‍; രോഗമുക്തരായവര്‍ 153

പത്തനംതിട്ട: ജില്ലയില്‍ ഇന്ന് 23 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ആറു പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, നാലു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 13 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ജില്ലയില്‍ ഇന്ന് 153 പേര്‍ രോഗമുക്തരായി.

വിദേശത്തുനിന്ന് വന്നവര്‍
1) ഷാര്‍ജയില്‍ നിന്നും എത്തിയ പത്തനംതിട്ട സ്വദേശിയായ 53 വയസുകാരന്‍.
2) സൗദിയില്‍ നിന്നും എത്തിയ പത്തനംതിട്ട സ്വദേശിയായ 35 വയസുകാരന്‍.
3) യു.എ.ഇ.യില്‍ നിന്നും എത്തിയ പേഴുംപാറ സ്വദേശിനിയായ 32 വയസുകാരി.
4) യു.എ.ഇ.യില്‍ നിന്നും എത്തിയ നാറാണംമൂഴി സ്വദേശിയായ 35 വയസുകാരന്‍.
5) യു.എ.ഇ.യില്‍ നിന്നും എത്തിയ പേഴുംപാറ സ്വദേശിയായ 61 വയസുകാരന്‍.
6) ബഹ്‌റനില്‍ നിന്നും എത്തിയ ഇളമണ്ണൂര്‍ സ്വദേശിയായ 36 വയസുകാരന്‍.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍
7) ജമ്മു-കാശ്മീരില്‍ നിന്നും എത്തിയ അയിരൂര്‍ സ്വദേശിയായ 52 വയസുകാരന്‍.
8) ഹൈദരാബാദില്‍ നിന്നും എത്തിയ പരുമല സ്വദേശിനിയായ 23 വയസുകാരി.
9) മഹാരാഷ്ട്രയില്‍ നിന്നും എത്തിയ കുറ്റൂര്‍ സ്വദേശിയായ 57 വയസുകാരന്‍.
10) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ റാന്നി സ്വദേശിയായ 32 വയസുകാരന്‍.

coronava

സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവര്‍
11) മലയാലപ്പുഴ സ്വദേശിയായ 63 വയസുകാരന്‍. കുമ്പഴ ക്ലസ്റ്ററില്‍ നിന്നും മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ പിതാവാണ്.
12) മലയാലപ്പുഴ സ്വദേശിനിയായ 56 വയസുകാരി. കുമ്പഴ ക്ലസ്റ്ററില്‍ നിന്നും മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ മാതാവാണ്.
13) കുമ്പഴ സ്വദേശിനിയായ 41 വയസുകാരി. കുമ്പഴ ക്ലസ്റ്ററില്‍ നിന്നും മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ ഭാര്യയാണ്.
14) കുമ്പഴ സ്വദേശിയായ 18 വയസുകാരന്‍. കുമ്പഴ ക്ലസ്റ്ററില്‍ നിന്നും മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ മകനാണ്.
15) കുമ്പഴ സ്വദേശിയായ 16 വയസുകാരന്‍. കുമ്പഴ ക്ലസ്റ്ററില്‍ നിന്നും മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ മകനാണ്.
16) കുലശേഖരപതി സ്വദേശിനിയായ 55 വയസുകാരി. കുമ്പഴ ക്ലസ്റ്ററില്‍ നിന്നും മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളയാളാണ്.
17) തിരുവല്ല സ്വദേശിയായ 55 വയസുകാരന്‍. പെരിങ്ങരയില്‍ ടീഷോപ്പ് നടത്തുന്നു. സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
18) മൈലപ്ര സ്വദേശിയായ 36 വയസുകാരന്‍. കുമ്പഴ ക്ലസ്റ്ററില്‍ നിന്നും മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളയാളാണ്.
19) പത്തനംതിട്ട, മുണ്ടുകോട്ടയ്ക്കല്‍ സ്വദേശിയായ 52 വയസുകാരന്‍. കുമ്പഴ ക്ലസ്റ്ററില്‍ നിന്നും മുന്‍പ് രോഗബാധിതയായ വ്യക്തിയുടെ പിതാവാണ്.
20) കുലശേഖരപതി സ്വദേശിനിയായ 60 വയസുകാരി. കുമ്പഴ ക്ലസ്റ്ററില്‍ നിന്നും മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ മാതാവാണ്.
21) കുലശേഖരപതി സ്വദേശിയായ അഞ്ചു വയസുകാരന്‍. കുമ്പഴ ക്ലസ്റ്ററില്‍ നിന്നും മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ മകനാണ്.
22) കുലശേഖരപതി സ്വദേശിയായ 39 വയസുകാരന്‍. കുമ്പഴ ക്ലസ്റ്ററില്‍ നിന്നും മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളയാളാണ്.
23) വളളിക്കോട് സ്വദേശിയായ 31 വയസുകാരന്‍. പത്തനംതിട്ടയിലെ സ്വകാര്യ ബാങ്കില്‍ രോഗബാധിതനായ വ്യക്തിയുടെ സെക്കന്‍ഡറി കോണ്ടാക്ട് ആണ്.

ജില്ലയില്‍ ഇതുവരെ ആകെ 981 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 340 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ ഒരാള്‍ മരണമടഞ്ഞിട്ടുണ്ട്. ആകെ രോഗമുക്തരായവരുടെ എണ്ണം 667 ആണ്. പത്തനംതിട്ട ജില്ലക്കാരായ 313 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 306 പേര്‍ ജില്ലയിലും, ഏഴു പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 83 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ 62 പേരും, അടൂര്‍ ജനറല്‍ ആശുപത്രിയില്‍ രണ്ടു പേരും, റാന്നി മേനാംതോട്ടം സിഎഫ്എല്‍ടിസിയില്‍ 71 പേരും, പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസിയില്‍ 24 പേരും, ഇരവിപേരൂര്‍ സിഎഫ്എല്‍ടിസിയില്‍ 13 പേരും, മുത്തൂറ്റ് നഴ്‌സിംഗ് കോളജ് സിഎഫ്എല്‍ടിസിയില്‍ 24 പേരും, പത്തനംതിട്ട മുത്തൂറ്റ് ഹോസ്പിറ്റലില്‍ ഒരാളും, ഐസൊലേഷനില്‍ ഉണ്ട്. കൂടാതെ തിരുവല്ല ഹോളി സ്പിരിറ്റ് കോണ്‍വെന്റില്‍ 38 പേരും ഐസൊലേഷനില്‍ ഉണ്ട്.സ്വകാര്യ ആശുപത്രികളില്‍ 14 പേര്‍ ഐസൊലേഷനില്‍ ഉണ്ട്. ജില്ലയില്‍ ആകെ 332 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്. ഇന്ന് പുതിയതായി 29 പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.

ജില്ലയില്‍ 3145 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 1094 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 1803 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 67 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 92 പേരും ഇതില്‍ ഉള്‍പ്പെടുന്നു.ആകെ 6042 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 75 കോളുകളും, ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 131 കോളുകളും ലഭിച്ചു.ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 1486 കോളുകള്‍ നടത്തുകയും, 17 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കുകയും ചെയ്തു. ഇന്ന് നടന്ന ആശുപത്രി ജീവനക്കാര്‍ക്കുളള പരിശീലന പരിപാടിയില്‍ 20 ആയുഷ് ഡോക്ടര്‍മാര്‍ക്കും, ഒരു അലോപ്പതി ഡോക്ടര്‍ക്കും, ഉള്‍പ്പെടെ 21 പേര്‍ക്ക് കോവിഡ് പ്രിപ്പയേഡ്‌നെസ് പരിശീലനം നല്‍കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+