പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഗ്രാമീണ സ്വയം തൊഴിൽ പരിശീലന പദ്ധതിയിൽ 233 പേർക്ക് പരിശീലനം നൽകി

  • By Desk
Google Oneindia Malayalam News

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗ്രാമീണ സ്വയം തൊഴിൽ പദ്ധതിയിൻ കീഴിൽ കഴിഞ്ഞ മൂന്നു മാസ കാലയളവിൽ 233 പേർക്ക് പരിശീലനം നൽകി. ഗ്രാമീണ ജനതയ്ക്ക് സ്വയം തൊഴിൽ പരിശീലനം നൽകി വായ്പകൾ അനുവദിച്ച് അവരെ സ്വയം പര്യാപ്തരാക്കുന്നതിനാണ് എസ്ബിഐ ഗ്രാമീണ സ്വയം തൊഴിൽ പദ്ധതി നടപ്പാക്കുന്നത്. മൂന്നു മാസത്തിനുള്ളിൽ പരിശീലനം നൽകിയ 233 പേരിൽ 121 പേർ പട്ടികജാതി, പിന്നാക്ക വിഭാഗങ്ങളിൽ പെടുന്നവരാണ്. പരിശീലനം ലഭിച്ചവരിൽ 207 പേർ വനിതകളും 26 പേർ പുരുഷന്മാരുമാണ്. സംരംഭകത്വ പരിശീലനം, ഫാസ്റ്റ്ഫുഡ് സ്റ്റാൾ നടത്തിപ്പ്, സാമ്പത്തിക സാക്ഷരത, പേപ്പർ കവർ​ഫയൽ നിർമാണം, ആഭരണ നിർമാണം, തയ്യൽ എന്നിവയിലാണ് പരിശീലന പരിപാടികൾ നടത്തിയത്.

കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ എഡിഎം പിടി ഏബ്രഹാമിന്റെ അധ്യക്ഷതയിൽ ചേർന്ന ഗ്രാമീണ സ്വയം തൊഴിൽ പരിശീലന പദ്ധതി ഉപദേശക സമിതി യോഗത്തിൽ ജൂലൈ മുതൽ സെ്ര്രപംബർ വരെ നടത്തേണ്ട പരിശീലന പരിപാടികൾ തീരുമാനിച്ചു. സാമ്പ്രാണി തിരി നിർമാണം, പൊതുസംരംഭകത്വ പരിശീലനം, ആഭരണ നിർമാണം, വാണിജ്യ പുഷ്പ കൃഷി, ചണ ഉത്പന്നങ്ങളുടെ നിർമാണം എന്നിവയിലായിരിക്കും അടുത്ത മൂന്നു മാസം പരിശീലനം നൽകുക.

pathanamthitta

ഗ്രാമീണ സ്വയം തൊഴിൽ പരിശീലന പദ്ധതിയുടെ 2017​2018 വർഷത്തെ വാർഷിക റിപ്പോർട്ട് എഡിഎം പി.ടി എബ്രഹാം എസ്ബിഐ റീജണൽ മാനേജർ സുരേഷ്​കുമാറിന് നൽകി പ്രകാശനം ചെയ്തു. പത്തനംതിട്ട ഡിഐസി മാനേജർ കെ.ഷൈലമ്മ, ആർഎസ്ഇടിഐ ജില്ലാ ഡയറക്ടർ കെ ജോർജ് വർഗീസ്, ജില്ലാ എംപ്ലോയ്‌​മെന്റ് പ്ലെയ്‌​സ്‌​മെന്റ് ഓഫീസർ ഖദീജാ ബീവി, ഡിആർഡിഎ അസിസ്റ്റന്റ് പ്രൊജക്ട് ഓഫീസർ എസ്. രമാഭായി, ജില്ലാ ലീഡ് ബാങ്ക് പ്രതിനിധി ലൈലാ ചാക്കോ, നബാർഡ് എജിഎം രഘുനാഥൻ പിള്ള തുടങ്ങിയവർ പങ്കെടുത്തു.
English summary
233 were trained for Gramin self employment scheme
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X