• search
  • Live TV
പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

പത്തനംതിട്ടിയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 26 പേര്‍ക്ക്; രോഗമുക്തി നേടിയവര്‍ 15

പത്തനംതിട്ട: ജില്ലയില്‍ ഇന്ന് 26 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിലെ ആകെ രോഗികളുടെ എണ്ണം 381 ആയി. 15 പേര്‍ ഇന്ന് രോഗമുക്തി നേടിയിട്ടുണ്ട്. ആകെ രോഗമുക്തരായവരുടെ എണ്ണം 210 ആണ്. നിലവില്‍ പത്തനംതിട്ട ജില്ലക്കാരായ 169 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 158 പേര്‍ ജില്ലയിലും, 11 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ഇതു കൂടാതെ തമിഴ്‌നാട് സ്വദേശിയായ ഒരാള്‍ക്കും ജില്ലയില്‍ വച്ച് രോഗം സ്ഥിരീകരിച്ചിട്ടുണ്ടെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 84 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ 8 പേരും, അടൂര്‍ ജനറല്‍ ആശുപത്രിയില്‍ 3 പേരും, റാന്നി മേനാംതോട്ടം ഇഎഘഠഇയില്‍ 51 പേരും, പന്തളം അര്‍ച്ചന ഇഎഘഠഇയില്‍ 24 പേരും ഐസൊലേഷനില്‍ ഉണ്ട്.സ്വകാര്യ ആശുപത്രികളില്‍ 13 പേര്‍ ഐസൊലേഷനില്‍ ഉണ്ട്.ജില്ലയില്‍ ആകെ 183 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്.ഇന്ന് പുതിയതായി 32 പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.

ജില്ലയില്‍ 185 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 2912 പേരും വിദേശത്തുനിന്നും തിരിച്ചെത്തിയ 2605 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 139 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 211 പേരും ഇതില്‍ ഉള്‍പ്പെടുന്നു.ആകെ 5702 പേര്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ വിദേശത്തുനിന്നും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തുന്നവരെ താമസിപ്പിക്കുന്നതിന് 136 കൊറോണ കെയര്‍ സെന്ററുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.

ജില്ലാ മെഡിക്കല്‍ ആഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 53 കോളുകളും, ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 91 കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 481 കോളുകള്‍ നടത്തുകയും, 19 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കുകയും ചെയ്തു. ഇന്ന് നടന്ന ആശുപത്രി ജീവനക്കാര്‍ക്കുളള പരിശീലന പരിപാടിയില്‍ 11 ഡോക്ടര്‍മാര്‍ക്കും, 24 സ്റ്റാഫ് നേഴ്‌സുമാര്‍ക്കും, 5 ലാബ് ടെക്‌നീഷ്യന്മാര്‍ക്കും ഉള്‍പ്പെടെ 40 പേര്‍ക്ക് കോവിഡ് പ്രിപ്പയേഡ്‌നെസ് പരിശീലനം നല്‍കി.

എറണാകുളത്തും കനത്ത ജാഗ്രത.... രോഗികളുടെ എണ്ണം കൂടിയാല്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍, നിയന്ത്രണങ്ങള്‍!!എറണാകുളത്തും കനത്ത ജാഗ്രത.... രോഗികളുടെ എണ്ണം കൂടിയാല്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍, നിയന്ത്രണങ്ങള്‍!!

English summary
26 more covid case confirmed in Pathanamthitta today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X