പത്തനംതിട്ടയില്‍ കൊവിഡ് നിരീക്ഷണത്തിലായിരുന്ന 28കാരി തൂങ്ങി മരിച്ചു
പത്തനംതിട്ട: കൊവിഡ് ക്വറന്റീനില്‍ കഴിഞ്ഞിരുന്ന നയുവതി തൂങ്ങിമരിച്ചു, പത്തനംതിട്ടയിലെ അടൂരിലാണ് സംഭവം. എഴംകുളം പുതുമല ചേര്‍ക്കാട്ട് കോളനിയില്‍ പുത്തന്‍ വിളയില്‍ സുഭാഷിന്റെ ഭാര്യ മേരി മയാസ (28) ആണ് മരിച്ചത്. ഇവര്‍ ജൂണ്‍ 27ന് തഞ്ചാവൂരില്‍ നിന്നെത്തി നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. വീടിന് സമീപത്തെ മറ്റൊരു വീട്ടിലായിരുന്നു ക്വറന്റീനില്‍ കഴിഞ്ഞത്.

Recommended Video
അതേസമയം, പത്തനംതിട്ട ജില്ലയില്‍ കഴിഞ്ഞ ദിവസം 26 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിലെ ആകെ രോഗികളുടെ എണ്ണം 381 ആയി. 15 പേര്‍ ഇന്ന് രോഗമുക്തി നേടിയിട്ടുണ്ട്. ആകെ രോഗമുക്തരായവരുടെ എണ്ണം 210 ആണ്. നിലവില്‍ പത്തനംതിട്ട ജില്ലക്കാരായ 169 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 158 പേര്‍ ജില്ലയിലും, 11 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ഇതു കൂടാതെ തമിഴ്നാട് സ്വദേശിയായ ഒരാള്‍ക്കും ജില്ലയില്‍ വച്ച് രോഗം സ്ഥിരീകരിച്ചിട്ടുണ്ടെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 84 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ 8 പേരും, അടൂര്‍ ജനറല്‍ ആശുപത്രിയില്‍ 3 പേരും, റാന്നി മേനാംതോട്ടം ഇഎഘഠഇയില്‍ 51 പേരും, പന്തളം അര്‍ച്ചന ഇഎഘഠഇയില്‍ 24 പേരും ഐസൊലേഷനില്‍ ഉണ്ട്.സ്വകാര്യ ആശുപത്രികളില്‍ 13 പേര്‍ ഐസൊലേഷനില്‍ ഉണ്ട്.ജില്ലയില്‍ ആകെ 183 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്.ഇന്ന് പുതിയതായി 32 പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.












Click it and Unblock the Notifications