പമ്പാ നദിയിൽ കുളിക്കാനിറങ്ങിയ മൂന്ന് യുവാക്കൾ മുങ്ങി മരിച്ചു
റാന്നി: പമ്പാനദിയിൽ വടശേരിക്കര ബംഗ്ലാംകടവ് പാലത്തിനു താഴെയായി നദിയിൽ കുളിക്കാനിറങ്ങിയ മൂന്നു യുവാക്കൾ മുങ്ങി മരിച്ചു. വടശേരിക്കര തലച്ചിറ സ്വദേശികളായ അജിത്ത് ഭവനത്തിൽ ഇ.കെശശിയുടെ മകൻ (പാറക്കിഴക്കേതിൽ)കേരള കൗമുദി ഏജന്റെ സലിം തലച്ചിറയുടെ സഹോദര പുത്രൻ സുജിത്ത് (25), പുത്തൻപുരയിൽ രവിയുടെ മകൻ നന്ദു (23), ഹരി നിവാസിൽ ഹരിയുടെമകൻ പ്രശാന്ത് സായി (21) എന്നിവരാണ് മരിച്ചത്.
ഇന്നലെ ഉച്ചക്ക് 12നായിരുന്നു സംഭവം. അഞ്ചു സുഹൃത്തുക്കൾ അടങ്ങിയ സംഘം ഇന്നലെ ഉച്ചക്ക് 12നാണ് നദിയിൽ കുളിക്കാനെത്തിയത്. രണ്ടു പേർ ആദ്യം കുളിച്ചു കരക്കു കയറി. പിന്നീട് ഇറങ്ങിയ നന്ദു ആദ്യം അപകടത്തിൽപ്പെടുകയും രക്ഷിക്കാനിറങ്ങിയ പ്രശാന്തും പിന്നാലെ സുജിത്തും നദിയിൽപെടുകയായിരുന്നു.

പമ്പാനദിയും കക്കാട്ടാറും സംഗമിക്കുന്ന ഭാഗത്താണ് അപകടമുണ്ടായത്. ചുഴികളുളള ഇവിടെ അപകട മുന്നറിയിപ്പ് സ്ഥാപിച്ചിട്ടുളളതാണ്. ശബരിമല വിഷു പൂജയുടെ ഭാഗമായി തീർത്ഥാടകർക്ക് കുളിക്കാൻ പമ്പയിലൂടെ വെളളം ഒഴുക്കി വിട്ടിരിക്കുകയാണ്.മൃതദേഹങ്ങൾ പത്തനംതിട്ട ജനറൽ ആശുപത്രി മോർച്ചറിയിൽ.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ












Click it and Unblock the Notifications