പത്തനംതിട്ടയിൽ ഇന്ന് 3 പേർക്ക് കൊവിഡ്; 6 പേർക്ക് രോഗമുക്തി!! ചികിത്സയിൽ 78 പേർ
പത്തനംതിട്ട; ജില്ലയില്‍ ഇന്ന് മൂന്നു കോവിഡ്-19 സ്ഥിരീകരിച്ചു. അഹമ്മദാബാദിൽ നിന്നും വന്ന സീതത്തോട് സ്വദേശി (34),ചെന്നൈയിൽ നിന്നും വന്ന മല്ലപ്പള്ളി സ്വദേശി (22), മഹാരാഷ്ട്രയിൽ നിന്നും വന്ന നിരണം സ്വദേശി (29) എന്നിവർക്കാണ് രോഗം സ്ഥികരിച്ചത്. ഇന്ന് ആറ് പേർ രോഗമുക്തി നേടി.ജില്ലയില്‍ ഇതുവരെ ആകെ 116 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കോവിഡ് മൂലം ജില്ലയില്‍ ഇതുവരെ ഒരാൾക്കാണ് ജീവഹാനി സംഭവിച്ചത്.ഇതുവരെ 37 പേർക്കാണ് രോഗമുക്തി.

നിലവില്‍ ജില്ലയില്‍ 78 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 73 പേര്‍ ജില്ലയിലും, അഞ്ചു പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജനറല്‍ ആശുപത്രി പത്തനംതിട്ടയില്‍ 33 പേരും, ജില്ലാ ആശുപത്രി കോഴഞ്ചേരിയില്‍ ഒന്‍പതു പേരും, ജനറല്‍ ആശുപത്രി അടൂരില്‍ മൂന്നു പേരും, സിഎഫ്എല്‍ടിസി റാന്നി മേനാംതോട്ടം ആശുപത്രിയില്‍ 40 പേരും ഐസൊലേഷനില്‍ ഉണ്ട്. സ്വകാര്യ ആശുപത്രികളില്‍ 28 പേര്‍ ഐസൊലേഷനില്‍ ഉണ്ട്. ജില്ലയില്‍ ആകെ 113 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്. ഇന്ന് പുതിയതായി 17 പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.
ജില്ലയില്‍ 100 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3353 പേരും വിദേശത്തുനിന്നും തിരിച്ചെത്തിയ 873 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 25 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 287 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 4326 പേര്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ വിദേശത്തുനിന്നും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തുന്നവരെ താമസിപ്പിക്കുന്നതിന് 126 കോവിഡ് കെയര്‍ സെന്ററുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.
അതിനിടെ നാട്ടിലേക്ക് തിരിച്ചുപോകുന്ന 141 അതിഥി സംസ്ഥാന തൊഴിലാളികളെ ഇന്ന് സ്‌ക്രീന്‍ ചെയ്ത് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയതായി കളക്ടർ അറിയിച്ചു. ഇതുവരെ 9334 പേര്‍ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുണ്ട്.ഇന്ന് നടന്ന പരിശീലന പരിപാടിയില്‍ ഏഴു നഴ്‌സുമാര്‍ക്കും, 17 മറ്റ് ജീവനക്കാര്‍ക്കും ഉള്‍പ്പെടെ ആകെ 24 പേര്‍ക്ക് കോവിഡ് അവയര്‍നസ് പരിശീലനം നല്‍കിയതായും കളക്ടർ പറഞ്ഞു.
Recommended Video













Click it and Unblock the Notifications