Get Updates
Get notified of breaking news, exclusive insights, and must-see stories!

പത്തനംതിട്ടയില്‍ 3 പേര്‍ക്ക് കൂടി കോവിഡ്; ആകെ രോഗികളുടെ എണ്ണം 276

പത്തനംതിട്ട: ജില്ലയില്‍ ഇന്ന് മൂന്നു പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
ജൂണ്‍ 25 ന് ഒമാനില്‍ നിന്നും എത്തിയ കിടങ്ങന്നൂര്‍ സ്വദേശിയായ 36 വയസുകാരന്‍. ഇദ്ദേഹം തിരുവനന്തപുരം ജില്ലയില്‍ ചികിത്സയിലാണ്,
ജൂണ്‍ 17 ന് തെലുങ്കാനയില്‍ നിന്നും എത്തിയ കുമ്പഴ സ്വദേശിനിയായ 30 വയസുകാരി,ജൂണ്‍ 17 ന് തെലുങ്കാനയില്‍ നിന്നും എത്തിയ കടപ്ര വളഞ്ഞവട്ടം സ്വദേശിനിയായ 24 വയസുകാരി എന്നിവര്‍ക്കാണ് ജില്ലയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത്.

ജില്ലയില്‍ ഇതുവരെ ആകെ 276 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ ഒരാള്‍ മരണമടഞ്ഞിട്ടുണ്ട്. ഇന്ന് (28) ജില്ലയില്‍ രണ്ടു പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 104 ആണ്. നിലവില്‍ പത്തനംതിട്ട ജില്ലയില്‍ 171 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 164 പേര്‍ ജില്ലയിലും, ഏഴു പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ഇതു കൂടാതെ ആലപ്പുഴ ജില്ലയില്‍ നിന്നുളള ഒരാള്‍ പത്തനംതിട്ടയില്‍ ചികിത്സയില്‍ ഉണ്ട്.

coronavirus

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 69 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ 10 പേരും, അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ഒരാളും, റാന്നി മേനാംതോട്ടം സിഎഫ്എല്‍ടിസിയില്‍ 65 പേരും, പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസിയില്‍ 30 പേരും ഐസൊലേഷനില്‍ ഉണ്ട്. സ്വകാര്യ ആശുപത്രികളില്‍ ഒന്‍പതു പേര്‍ ഐസൊലേഷനില്‍ ഉണ്ട്. ജില്ലയില്‍ ആകെ 184 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്. ഇന്ന് (28) പുതിയതായി ആറു പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.
ജില്ലയില്‍ 373 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 2959 പേരും വിദേശത്തുനിന്നും തിരിച്ചെത്തിയ 2430 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് (28) തിരിച്ചെത്തിയ 196 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് (28) എത്തിയ 115 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 5762 പേര്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ വിദേശത്തുനിന്നും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തുന്നവരെ താമസിപ്പിക്കുന്നതിന് 136 കോവിഡ് കെയര്‍ സെന്ററുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇവയില്‍ നിലവില്‍ 1344 പേര്‍ താമസിക്കുന്നുണ്ട്.
ജില്ലയില്‍ നിന്ന് ഇന്ന് (28) 271 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

ഇതുവരെ ജില്ലയില്‍ നിന്നും 14523 സാമ്പിളുകള്‍ ആണ് പരിശോധനയ്ക്കായി അയച്ചിട്ടുളളത്. ജില്ലയില്‍ ഇന്ന് (28) 257 സാമ്പിളുകള്‍ നെഗറ്റീവായി റിപ്പോര്‍ട്ട് ചെയ്തു. ഇന്നു(28)വരെ അയച്ച സാമ്പിളുകളില്‍ 272 എണ്ണം പൊസിറ്റീവായും 12995 എണ്ണം നെഗറ്റീവായും റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. 799 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 47 കോളുകളും, ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 113 കോളുകളും ലഭിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+