Get Updates
Get notified of breaking news, exclusive insights, and must-see stories!

പത്തനംതിട്ടയില്‍ ഇന്ന് രോഗമുക്തി നേടിയത് 27 പേര്‍; പുതിയ രോഗികള്‍ 3

പത്തനംതിട്ട: ജില്ലയില്‍ ഇന്ന് മൂന്നു പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ജൂണ്‍ 27ന് കുവൈറ്റില്‍ നിന്നും എത്തിയ ഏറത്ത്, വയല സ്വദേശിയായ 35 വയസുകാരന്‍. ജൂണ്‍ 23 ന് കുവൈറ്റില്‍ നിന്നും എത്തിയ ഏഴംകുളം സ്വദേശിയായ 39 വയസുകാരന്‍ എന്നിവര്‍ക്കാണ് ഇന്ന് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചത്. സൗദിയില്‍ നിന്ന് എത്തിയ പന്തളം സ്വദേശിനിയായ 43 വയസുകാരി ഇന്ന് രോഗം സ്ഥിരീകരിച്ച് മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ ആണ്. ഈ വ്യക്തി പത്തനംതിട്ട ജില്ലയില്‍ എത്തിയിട്ടില്ല.

ജില്ലയില്‍ ഇതുവരെ ആകെ 355 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ ഒരാള്‍ മരണമടഞ്ഞിട്ടുണ്ട്. ആകെ രോഗമുക്തരായവരുടെ എണ്ണം 195 ആണ്. ഇന്ന് ജില്ലയിലുളള 27 പേര്‍ രോഗമുക്തരായി. നിലവില്‍ പത്തനംതിട്ട ജില്ലക്കാരായ 159 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 148 പേര്‍ ജില്ലയിലും, 11 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

 coronavirus1

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 70 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ 14 പേരും, അടൂര്‍ ജനറല്‍ ആശുപത്രിയില്‍ മൂന്നു പേരും, റാന്നി മേനാംതോട്ടം സിഎഫ്എല്‍ടിസിയില്‍ 59 പേരും, പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസിയില്‍ 21 പേരും ഐസൊലേഷനില്‍ ഉണ്ട്. സ്വകാര്യ ആശുപത്രികളില്‍ ഒന്‍പതു പേര്‍ ഐസൊലേഷനില്‍ ഉണ്ട്. ജില്ലയില്‍ ആകെ 176 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്.ഇന്ന് പുതിയതായി ഒന്‍പതു പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.

ജില്ലയില്‍ 176 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 2783 പേരും വിദേശത്തുനിന്നും തിരിച്ചെത്തിയ 2589 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 196 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 172 പേരും ഇതില്‍ ഉള്‍പ്പെടുന്നു.ആകെ 5548 പേര്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ വിദേശത്തുനിന്നും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തുന്നവരെ താമസിപ്പിക്കുന്നതിന് 136 കോവിഡ് കെയര്‍ സെന്ററുകള്‍ സജ്ജീകരിച്ചിട്ടുണ്ടെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+