Get Updates
Get notified of breaking news, exclusive insights, and must-see stories!

പത്തനംതിട്ടയില്‍ വീണ്ടും 300 കടന്ന് കൊവിഡ് രോഗികള്‍: ആകെ രോഗികളുടെ എണ്ണം 8923

പത്തനംതിട്ട: ജില്ലയില്‍ ഇന്ന് 315 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. രണ്ടു പേരുടെ മരണവും ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഏഴു പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, 37 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 271 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 40 പേരുണ്ട്.

സെപ്റ്റംബര്‍ അഞ്ചിന് ആലപ്പൂഴ ജില്ലയില്‍ രോഗം സ്ഥിരീകരിച്ച പത്തനംതിട്ട സ്വദേശിയെ ജില്ലയുടെ ലിസ്റ്റിലേയ്ക്ക് മാറ്റിയിട്ടുണ്ട്. ജില്ലയില്‍ ഇതുവരെ ആകെ 8923 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 6425 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ് ബാധിതരായ രണ്ടു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു. 1) ഒക്ടോബര്‍ രണ്ടിന് രോഗബാധ സ്ഥിരീകരിച്ച കടമ്പനാട് സ്വദേശി (74) ഒക്ടോബര്‍ നാലിന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വച്ച് മരണമടഞ്ഞു.

 coronavirus46

2)സെപ്റ്റംബര്‍ 24ന് രോഗബാധ സ്ഥിരീകരിച്ച ചിറ്റാര്‍ സ്വദേശി (75) ഒക്ടോബര്‍ നാലിന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വച്ച് മരണമടഞ്ഞു. കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ 54 പേര്‍ മരണമടഞ്ഞു. കൂടാതെ കോവിഡ് ബാധിതരായ മൂന്നു പേര്‍ മറ്റ് രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞിട്ടുണ്ട്. ജില്ലയില്‍ ഇന്ന് 102 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 6417 ആണ്.

പത്തനംതിട്ട ജില്ലക്കാരായ 2449 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 2338 പേര്‍ ജില്ലയിലും, 111 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 187 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ 120 പേരും, റാന്നി മേനാംതോട്ടം സിഎഫ്എല്‍ടിസിയില്‍ 69 പേരും, പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസിയില്‍ 65 പേരും, കോഴഞ്ചേരി മുത്തൂറ്റ് നഴ്‌സിംഗ് കോളജ് സിഎഫ്എല്‍ടിസിയില്‍ 185 പേരും, പെരുനാട് കാര്‍മ്മല്‍ സിഎഫ്എല്‍ടിസിയില്‍ 88 പേരും, പത്തനംതിട്ട ജിയോ സിഎഫ്എല്‍ടിസിയില്‍ 48 പേരും, ഇരവിപേരൂര്‍ സിഎഫ്എല്‍ടിസിയില്‍ 53 പേരും, അടൂര്‍ ഗ്രീന്‍വാലി സിഎഫ്എല്‍ടിസിയില്‍ 83 പേരും, നെടുമ്പ്രം സിഎഫ്എല്‍ടിസിയില്‍ 41 പേരും, മല്ലപ്പളളി സിഎഫ്എല്‍ടിസിയില്‍ 25 പേരും, ഐസൊലേഷനില്‍ ഉണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+