പത്തനംതിട്ടയില്‍ ഇന്ന് കൊവിഡ് ബാധിച്ചത് 35 പേര‍്ക്ക്: സമ്പര്‍ക്ക രോഗികള്‍ 24
പത്തനംതിട്ട: ജില്ലയില്‍ ഇന്ന്35 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതില്‍ ഒരാള്‍ക്ക് ട്രൂനാറ്റ് പരിശോധനയിലൂടെയും, ഒരാള്‍ക്ക് റാപ്പിഡ് ആന്റിജന്‍ പരിശോധനയിലൂടെയും ആണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന്) രോഗം സ്ഥിരീകരിച്ചവരില്‍ എട്ടു പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും വന്നവരും, മൂന്നു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 24 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്.
ഇതോടെ ജില്ലയില്‍ ആകെ രോഗം സ്ഥിരീകരിച്ചുവരുടെ എണ്ണം 838 ആയി. ഇതില്‍ 244 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ ഒരാള്‍ മരണമടഞ്ഞിട്ടുണ്ട്. ജില്ലയില്‍ ഇന്ന് 33 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 391 ആണ്. പത്തനംതിട്ട ജില്ലക്കാരായ 446 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 436 പേര്‍ ജില്ലയിലും, 10 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 167 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ 120 പേരും, അടൂര്‍ ജനറല്‍ ആശുപത്രിയില്‍ അഞ്ചു പേരും റാന്നി മേനാംതോട്ടം സിഎഫ്എല്‍ടിസിയില്‍ 75 പേരും, പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസിയില്‍ 38 പേരും, ഇരവിപേരൂര്‍ സിഎഫ്എല്‍ടിസിയില്‍ 34 പേരും, ഐസൊലേഷനില്‍ ഉണ്ട്. സ്വകാര്യ ആശുപത്രികളില്‍ 14 പേര്‍ ഐസൊലേഷനില്‍ ഉണ്ട്. ജില്ലയില്‍ ആകെ 453 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്. ഇന്ന് പുതിയതായി 41 പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.
Recommended Video


ജില്ലയില്‍ 2461 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 1299 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 1952 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് (19) തിരിച്ചെത്തിയ 61 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് (19) എത്തിയ 78 പേരും ഇതില്‍ ഉള്‍പ്പെടുന്നു.
ആകെ 5712 പേര്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 48 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ഇതുവരെ ജില്ലയില്‍ നിന്നും 21161 സാമ്പിളുകള്‍ ആണ് പരിശോധനയ്ക്കായി അയച്ചിട്ടുളളത്. ജില്ലയില്‍ ഇന്ന് 425 സാമ്പിളുകള്‍ നെഗറ്റീവായി റിപ്പോര്‍ട്ട് ചെയ്തു. ഇന്നു(19) വരെ അയച്ച സാമ്പിളുകളില്‍ 18358 എണ്ണം നെഗറ്റീവായി റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. 1297 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.
ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 106 കോളുകളും, ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 131 കോളുകളും ലഭിച്ചു.
ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 737 കോളുകള്‍ നടത്തുകയും, 26 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കുകയും ചെയ്തു. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും പ്ലാനിംഗ് മീറ്റിംഗ്, ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ കൂടി.












Click it and Unblock the Notifications