Get Updates
Get notified of breaking news, exclusive insights, and must-see stories!

പത്തനംതിട്ട ജില്ലയില്‍ 36 പേര്‍ക്ക് കൂടി കോവിഡ്: ആകെ രോഗബാധതരുടെ എണ്ണം 1591

പത്തനംതിട്ട: ജില്ലയില്‍ ഇന്ന് 36 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 3 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും 4 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 29 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ ഒരാള്‍ പോലീസ് ഉദ്യോഗസ്ഥനും, 4 പേര്‍ എക്‌സൈസ് ഉദ്യോഗസ്ഥരുമാണ്. കൂടാതെ പത്തനംതിട്ട ജില്ലയില്‍ മുന്‍പ് രോഗം സ്ഥിരീകരിച്ച കോട്ടയം, എറണാകുളം സ്വദേശികളായ 2 പേരെ അതാത് ജില്ലകളുടെ ലിസ്റ്റിലേയ്ക്ക് മാറ്റിയിട്ടുണ്ട്.

ജില്ലയില്‍ ഇതുവരെ ആകെ 1591 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 720 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ജില്ലയില്‍ ഇന്ന് 62 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 1142 ആണ്. കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ 2 പേര്‍ മരണമടഞ്ഞു. പത്തനംതിട്ട ജില്ലക്കാരായ 447 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 436 പേര്‍ ജില്ലയിലും, 11 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

virus

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 121 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ 106 പേരും, അടൂര്‍ ജനറല്‍ ആശുപത്രിയില്‍ 6 പേരും, റാന്നി മേനാംതോട്ടം ഇഎഘഠഇയില്‍ 67 പേരും, പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസിയില്‍ 34 പേരും, ഇരവിപേരൂര്‍ സിഎഫ്എല്‍ടിസിയില്‍ 13 പേരും, കോഴഞ്ചേരി മുത്തൂറ്റ് നഴ്‌സിംഗ് കോളേജ് സിഎഫ്എല്‍ടിസിയില്‍ 108 പേരും ഐസൊലേഷനില്‍ ഉണ്ട്. സ്വകാര്യ ആശുപത്രികളില്‍ 11 പേര്‍ ഐസൊലേഷനില്‍ ഉണ്ട്.ജില്ലയില്‍ ആകെ 466 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്.
ഇന്ന് പുതിയതായി 46 പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.

ജില്ലയില്‍ 3934 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 1242 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 1526 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 122 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 96 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 6702 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍ ക്രമ നമ്പര്‍, പരിശോധനയുടെ പേര് -ഇന്നലെ വരെ ശേഖരിച്ചത് - ഇന്ന് ശേഖരിച്ചത്-ആകെ
1, ദൈനംദിന പരിശോധന (ആര്‍ടിപിസിആര്‍ ടെസ്റ്റ്)-37743 - 831- 38574
2, ട്രൂനാറ്റ് പരിശോധന- 834- 55- 889
3, റാപ്പിഡ് ആന്റിജന്‍ പരിശോധന- 2613 -40- 2651
4, റാപ്പിഡ് ആന്റിബോഡി പരിശോധന- 485-0 - 485
ആകെ ശേഖരിച്ച സാമ്പിളുകള്‍ -41675- 926-42601

1825 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+